Tag: raw mango recipe

  • പച്ചമാങ്ങ  അച്ചാർ

    പച്ചമാങ്ങ അച്ചാർ

    നല്ല പുളിയുള്ള പച്ചമാങ്ങ കൊണ്ട് കിടിലൻ ഒരു അച്ചാർ, കണ്ടാൽ തന്നെ വായിൽ കപ്പലോടും നല്ല മണവും രുചിയും ഉള്ള അച്ചാർ

    Ingredients

    പച്ചമാങ്ങ നാല്

    കടുക് ഒരു ടീസ്പൂൺ

    ഉലുവ അര ടീസ്പൂൺ

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    കറിവേപ്പില

    ഉണക്കമുളക്

    കാശ്മീരി മുളകുപൊടി

    Preparation

    മാങ്ങ തൊലി കളയാതെ നീളത്തിൽ അരിഞ്ഞെടുക്കുക കടുകും ഉലുവയും നന്നായി ചൂടാക്കി തരിയായി പൊടിച്ചെടുക്കാം ഉണക്കമുളക് കറിവേപ്പില വെളുത്തുള്ളി എന്നിവ എണ്ണയിൽ നന്നായി വഴറ്റി മിക്സിയിൽ അടിച്ചെടുക്കാം ഇനി ഇതെല്ലാം കൂടി മാങ്ങയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക ചെറുതായി ചൂടാക്കി മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ  റെസിപ്പി

    പച്ചമാങ്ങ റെസിപ്പി

    ഇപ്പോൾ പച്ചമാങ്ങയുടെ സീസൺ ആയതുകൊണ്ട് ധാരാളം റെസിപ്പികൾ നിങ്ങൾ കാണുന്നുണ്ടാകും ഈ വെറൈറ്റി റെസിപ്പി നിങ്ങൾക്കറിയാമോ?

    Ingredients

    പച്ചമാങ്ങ -ഒന്ന്

    തേങ്ങ -രണ്ടു പിടി

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി വെളുത്തുള്ളി

    കറിവേപ്പില

    മുളക് പൊടി -ഒരു ടീസ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    കായപ്പൊടി -കാൽ ടീസ്പൂൺ

    ശർക്കര പൊടി -ഒരു ടീസ്പൂൺ

    Preparation

    മാങ്ങ കഷണങ്ങളായി മുറിക്കുക ശേഷം തേങ്ങയും മാങ്ങയും മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മാങ്ങ തേങ്ങാ മിക്സ് ചേർക്കാം വെള്ളത്തിന്റെ അംശം വറ്റുന്നത് വരെ നന്നായി വേവിക്കണം ശേഷം ഉപ്പും മസാലപ്പൊടികളും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് അവസാനം ശർക്കര പൊടി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Annayude Adukala

  • ഉപ്പുമാങ്ങ

    ഉപ്പുമാങ്ങ

    കാലങ്ങളോളം ഉപയോഗിക്കാനായി പച്ചമാങ്ങ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി, ഇപ്പോൾ ധാരാളം മാങ്ങ കിട്ടുന്ന സമയമല്ലേ, പച്ചമാങ്ങ പറിച്ചെടുത്ത് ഇതുപോലെ തയ്യാറാക്കി വെക്കൂ

    ആദ്യം മാങ്ങ നന്നായി കഴുകിയെടുക്കുക, ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പ് ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ മാങ്ങ ഇട്ടു കൊടുക്കാം, കുറച്ചുസമയം തിളപ്പിച്ച് തീ ഓഫ് ചെയ്യുക ശേഷം മാങ്ങ അതിൽ നിന്നും എടുത്തുമാറ്റാം, ചൂടാറിയതിനു ശേഷം മാങ്ങയുടെ മുകളിലായി എണ്ണ തേച്ചുപിടിപ്പിക്കുക ഇനി ഒരു കുപ്പിയിലേക്ക് മാങ്ങ ഇട്ടു കൊടുക്കാം ഇതിലേക്ക് പച്ചമുളക് കാന്താരി മുളക് എന്നിവയും ചേർക്കാം ശേഷം ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കാം പാത്രം മൂ ടി രണ്ടാഴ്ചയ്ക്കുശേഷം തുറക്കുക, ഉപ്പുമാങ്ങ തയ്യാറായിട്ടുണ്ടാവും.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ESHAL DREAM