Tag: #raw mango chammanthippodi

  • പച്ചമാങ്ങ ചമ്മന്തി പൊടി

    പച്ചമാങ്ങ ചമ്മന്തി പൊടി

    പച്ചമാങ്ങ ചമ്മന്തി പൊടി ചോറിന്റെ കൂടെ കഴിക്കാൻ ഇതു മാത്രം മതി ഏറെ നാൾ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം….

    Ingredients

    പുളിയുള്ള പച്ചമാങ്ങ -ഒന്ന്

    തേങ്ങ -രണ്ട്

    ഇഞ്ചി

    ചെറിയുള്ളി- 100 ഗ്രാം

    കായം -20 ഗ്രാം

    കടലപ്പരിപ്പ് -അര കപ്പ്

    ഉഴുന്നുപരിപ്പ് -കാൽകപ്പ്

    വറ്റൽ മുളക് -12

    കറിവേപ്പില

    കുരുമുളക് -2 ടേബിൾസ്പൂൺ

    Preparation

    പച്ചമാങ്ങയും തേങ്ങയും കൂടി ചതച്ചെടുക്കാം മിക്സിയിൽ ചെറുതായി പൾസ് ചെയ്ത് എടുത്താൽ മതി ഇതിനെ അടി കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം ഇനി ചൂടാക്കി തുടങ്ങാം ശേഷം എടുത്തു വച്ചിരിക്കുന്ന ചേരുവകൾ ഓരോന്നായി ചേർക്കാം കായം കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് ഉണക്കമുളക് കറിവേപ്പില ചെറിയ ഉള്ളി ഇഞ്ചി ആവശ്യത്തിന് ഉപ്പും ചേർക്കാം നല്ല ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ പൊടിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vijaya’s Kitchen Magic