Tag: RAVA BREAKFAST

  • സ്‌പൈസി റവ ബോൾസ്

    സ്‌പൈസി റവ ബോൾസ്

    ബ്രേക്ഫാസ്റ്റിന് കഴിക്കാൻ റവ ഉപയോഗിച്ച് ഉപ്പുമാവാണ് സാധാരണയായി നമ്മൾ തയ്യാറാക്കാറ്, ഉപ്പുമാവ് കഴിച്ചു മടുത്തു എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ

    INGREDIENTS

    റവ -ഒരു കപ്പ്

    ക്യാരറ്റ് -ഒന്ന്

    തേങ്ങ ചിരകിയത് -അരക്കപ്പ്

    ഉപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    സവാള- കാൽ കപ്പ്

    ഉണക്കമുളക്- 3

    കടുക് -കാൽ ടീസ്പൂൺ

    കറിവേപ്പില

    വെള്ളം -ഒന്നര കപ്പ്

    സ്‌പൈസി- റവ ബോൾസ്

    PREPARATION

    ഒരു പാനിൽ ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ചൂടാകുമ്പോൾ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ഉപ്പും ചേർക്കാം, ക്യാരറ്റ് വേവുന്നത് വരെ തിളപ്പിക്കണം, ശേഷം റവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, നന്നായി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം, ശേഷം ഇതിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കണം. ഇനി മറ്റൊരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള ചേർത്ത് വഴറ്റാം, ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റുക, അടുത്തതായി തേങ്ങ ചിരവിയത് ചേർക്കാം, നന്നായി ചൂടാകുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടി എന്നിവ ചേർക്കാം, അമ്മായി യോജിച്ചു കഴിഞ്ഞാൽ കാൽ ഗ്ലാസ് വെള്ളം ഒഴിക്കാം, തിളക്കുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ബോളുകൾ ഇതിലേക്ക് ഇട്ടു കൊടുക്കാം, ചെറിയ തീയിൽ പാത്രം മൂടിവെച്ച് അഞ്ചു മുതൽ 10 മിനിറ്റ് വരെ യോജിപ്പിച്ചു കൊടുക്കുക ശേഷം തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • റവ ഇഡ്ഡലി

    റവ ഇഡ്ഡലി

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി റവ ഉപയോഗിച്ച് പഞ്ഞി പോലൊരു ഇഡ്ഡലി തയ്യാറാക്കാം, കലോറി വളരെ കുറഞ്ഞ റവ സ്ഥിരമായി കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും…

    INGREDIENTS

    റവ -ഒരു ഗ്ലാസ്

    തൈര് -അര ഗ്ലാസ്

    വെളിച്ചെണ്ണ

    ചെറുപയർ പരിപ്പ്

    കടലപ്പരിപ്പ്

    ഇഞ്ചി

    പച്ചമുളക്

    കറിവേപ്പില

    കായപ്പൊടി -കാൽ ടീസ്പൂൺ

    ജീരകം -കാൽ ടീസ്പൂൺ

    ഇനോ

    ഉപ്പ്

    PREPARATION

    ആദ്യം റവ ഒരു ബൗളിലേക്ക് ഇട്ട് തൈരും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്യുക അരമണിക്കൂറിനു ശേഷം ഉപ്പ് ചേർത്ത് ഒന്നുകൂടി യോജിപ്പിക്കാം, ഒരു പാനിൽ എണ്ണ ചൂടാവാനായി വയ്ക്കാം ഇതിലേക്ക്, ആദ്യം കടുക് ശേഷം ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവയും ചേർത്ത് പൊട്ടിക്കുക ഇനി ജീരകം ചേർക്കാം അടുത്തതായി ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം, കായപ്പൊടി കൂടി ചേർത്ത് യോജിപ്പിച്ച് മാവിലേക്ക് ഇത് ചേർക്കാം, നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഇഡലിത്തട്ടിലേക്ക് കോരി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sheeja’s cooking diary