ബ്രേക്ഫാസ്റ്റിന് കഴിക്കാൻ റവ ഉപയോഗിച്ച് ഉപ്പുമാവാണ് സാധാരണയായി നമ്മൾ തയ്യാറാക്കാറ്, ഉപ്പുമാവ് കഴിച്ചു മടുത്തു എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ
INGREDIENTS
റവ -ഒരു കപ്പ്
ക്യാരറ്റ് -ഒന്ന്
തേങ്ങ ചിരകിയത് -അരക്കപ്പ്
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
സവാള- കാൽ കപ്പ്
ഉണക്കമുളക്- 3
കടുക് -കാൽ ടീസ്പൂൺ
കറിവേപ്പില
വെള്ളം -ഒന്നര കപ്പ്
സ്‌പൈസി- റവ ബോൾസ്
PREPARATION
ഒരു പാനിൽ ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ചൂടാകുമ്പോൾ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ഉപ്പും ചേർക്കാം, ക്യാരറ്റ് വേവുന്നത് വരെ തിളപ്പിക്കണം, ശേഷം റവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, നന്നായി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം, ശേഷം ഇതിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കണം. ഇനി മറ്റൊരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള ചേർത്ത് വഴറ്റാം, ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റുക, അടുത്തതായി തേങ്ങ ചിരവിയത് ചേർക്കാം, നന്നായി ചൂടാകുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടി എന്നിവ ചേർക്കാം, അമ്മായി യോജിച്ചു കഴിഞ്ഞാൽ കാൽ ഗ്ലാസ് വെള്ളം ഒഴിക്കാം, തിളക്കുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ബോളുകൾ ഇതിലേക്ക് ഇട്ടു കൊടുക്കാം, ചെറിയ തീയിൽ പാത്രം മൂടിവെച്ച് അഞ്ചു മുതൽ 10 മിനിറ്റ് വരെ യോജിപ്പിച്ചു കൊടുക്കുക ശേഷം തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക