Tag: rasam

  • പച്ചമാങ്ങ  രസം

    പച്ചമാങ്ങ രസം

    സാധാരണ നമ്മുടെ വീട്ടിൽ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് രസം, രുചി മാത്രമല്ല വയറിനും ഇത് വളരെ നല്ലതാണ്, പച്ചമാങ്ങ ഉപയോഗിച്ച് ഒരു വ്യത്യസ്തമായ രസം തയ്യാറാക്കിയാലോ?

    Ingredients

    പച്ചമാങ്ങ -ഒന്ന്

    തുവരപ്പരിപ്പ്

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക് -2

    തക്കാളി ഒന്ന്

    ഉപ്പ്

    മഞ്ഞൾപൊടി

    ജീരകപ്പൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    കായപ്പൊടി

    വെള്ളം

    ശർക്കര

    മല്ലിയില

    Preparation

    മാങ്ങയും പരിപ്പും വേറെ വേറെ വേവിച്ചെടുത്ത് ഉടച്ച് മാറ്റിവയ്ക്കുക ഒരു മൺപാനിൽ വെളിച്ചെണ്ണ ചൂടാക്കുക കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി തക്കാളി പച്ചമുളക് ഇവയൊക്കെ ചേർത്ത് വഴറ്റാം ഇത് സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം പരിപ്പ് മാങ്ങ ഇവ ചേർക്കാം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി കായപ്പൊടിയും ശർക്കരയും ചേർത്ത് വീണ്ടും ഒന്ന് തിളപ്പിച്ച് ഓഫ് ചെയ്യാം മല്ലിയില കൂടി ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • നെല്ലിക്ക  രസം

    നെല്ലിക്ക രസം

    നെല്ലിക്ക കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കഴിക്കാനായി ഇതാ ഒരു പുതിയ സൂത്രം, നെല്ലിക്ക കൊണ്ട് രുചികരമായ രസം…

    Ingredients

    പരിപ്പ് -കാൽ കപ്പ്

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    മുളക് പൊടി -കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    ജീരകപ്പൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -കാൽ ടീസ്പൂൺ

    സാമ്പാർ പൊടി -അര ടീസ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ -അര ടീസ്പൂൺ

    പച്ചമുളക് -4

    തക്കാളി -ഒന്ന്

    വെളുത്തുള്ളി

    കുരുമുളക് ചതച്ചത്

    കറിവേപ്പില

    ഉണക്കമുളക്

    മല്ലിയില

    Preparation

    കുക്കറിൽ പരിപ്പും ആവശ്യത്തിന് വെള്ളവും മസാലപ്പൊടികളും ഉപ്പും വെളിച്ചെണ്ണ യും ചേർത്തുകൊടുത്തത് നന്നായി വേവിക്കുക, ഇതിലേക്ക് നെല്ലിക്കയും തക്കാളി കുരുമുളക് ചതച്ചത് വെളുത്തുള്ളി ഇവയും ചേർത്ത് നന്നായി തിളപ്പിക്കുക നെല്ലിക്ക നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ തളിച്ച് ചേർക്കാം … മല്ലിയില കൂടി ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക South-Indian-Delicacy

  • രസം

    രസം

    പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു രസം റെസിപ്പി,ഊണിനു ഒപ്പം രസം ഉണ്ടെങ്കിൽ മറ്റു കറികൾക്ക് ഒന്നും പ്രാധാന്യമില്ല…

    INGREDIENTS

    തക്കാളി -രണ്ട്

    പച്ചമുളക് -മൂന്ന്

    വെളുത്തുള്ളി -10

    കറിവേപ്പില

    മല്ലിയില

    പുളിവെള്ളം

    കുരുമുളക് -ഒരു ടീസ്പൂൺ

    ജീരകം- ഒന്നര ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക് -ഒരു ടീസ്പൂൺ

    ഉണക്കമുളക് -2

    കായപ്പൊടി -കാൽ ടീസ്പൂൺ

    PREPARATION

    ആദ്യം കുരുമുളകും ജീരകവും നന്നായി പൊടിച്ചെടുക്കാം ശേഷം തക്കാളി മിക്സിയിൽ അരച്ചെടുക്കാം വെളുത്തുള്ളിയും പച്ചമുളകും ഒന്ന് ചതച്ചെടുക്കണം. ഒരു മൺകലം ചൂടാവാനായി വയ്ക്കാം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റിയതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ചേരുവകൾ ചേർക്കാം എണ്ണയിൽ നന്നായി റോസ്റ്റ് ചെയ്തു കഴിഞ്ഞാൽ വെളുത്തുള്ളിയും പച്ചമുളകും ചേർക്കാം, നന്നായി വഴറ്റിയതിനുശേഷം കായപ്പൊടി ചേർക്കാം, അടുത്തതായി പുളി വെള്ളവും തക്കാളിയും ചേർക്കാം ആവശ്യമെങ്കിൽ വെള്ളവും ചേർക്കണം ഇനി നന്നായി ചൂടാകുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • രസം ഉണ്ടാക്കാം

    രസം ഉണ്ടാക്കാം

    രസം എല്ലാവര്ക്കും നല്ല ഇഷ്ട്ടമാണ് പക്ഷെ ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പലര്‍ക്കും അറിയില്ല …നമുക്ക് നോക്കാം എങ്ങിനെയാണ് രസം നല്ല രസത്തില്‍ ഉണ്ടാക്കേണ്ടത് എന്ന്
    ഇതിനാവശ്യമുള്ള സാധനങ്ങള്‍
    തക്കാളി – നാലെണ്ണം ( ഓരോന്നും നാലായി കട്ട് ചെയ്തു എടുത്തത്‌ )
    വാളന്‍ പുളി – ഒരു നാരങ്ങ വലുപ്പത്തില്‍
    വേപ്പില – രണ്ടു തണ്ട്
    വെളുത്തുള്ളി – ആറു അല്ലി ചതച്ചത്
    കുരുമുളക് – ഒന്നര ടിസ്പൂണ്‍
    മല്ലിയില – ഒരു പിടി
    കായം – ഒരു നുള്ള്
    മഞ്ഞപ്പൊടി – അല്പം
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    മുഴുവന്‍ മല്ലി – ഒരു പിടി
    ജീരകം – അര ടിസ്പൂണ്‍
    ഉലുവ പൊടി -ഒരു നുള്ള്
    പച്ചമുളക് – രണ്ടെണ്ണം
    ഉണക്കമുളക് – മൂന്നെണ്ണം
    കടുക് – ഒരു ടിസ്പൂണ്‍

    ഇതുണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ കുരുമുളക് , മല്ലി ,മുളക് പൊടി ,ജീരകം ,ഇതെല്ലാം കൂടി നന്നായി പൊടിച്ചു എടുക്കണം
    എന്നിട്ട് ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് മൂന്നാല് കപ്പു വെള്ളം ഒഴിച്ചിട്ടു തക്കാളിയും പുളിയും പൊടിച്ചു എടുത്ത പൊടികളും ഇട്ടു നന്നായി വേവിച്ചു എടുക്കണം.അതിനുശേഷം ഈ തക്കാളി നന്നായി ഉടച്ചു ചേര്‍ക്കണം എന്നിട്ട് ഈ വെള്ളം അരിച്ചു എടുക്കണം ..ഈ വെള്ളം ആണ് രസം ഉണ്ടാക്കാന്‍ ആയിട്ട് നമ്മള്‍ ഉപയോഗിക്കുന്നത്. ( വെള്ളം കൂടുതല്‍ എടുക്കാം എന്നിട്ട് ഇത് ചെറിയ നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറിയ തീയില്‍ ഇട്ടു തിളപ്പിച്ച്‌ ആവശ്യത്തിനു വെള്ളം ആകുന്നവരെ തിളപ്പിക്കണം )

    അടുതതായിട്ടു ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ രണ്ടോ മൂന്നോ ടിസ്പൂണ്‍ ഒഴിക്കണം നന്നായി ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കണം ..അതിനുശേഷം ഉണക്കമുളക് മുറിച്ചു ഇടണം ..ഇത് മൂത്ത ശേഷം ഇതിലേയ്ക്ക് വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ഇടുക..ഇതൊന്നു മൂപ്പിക്കണം .അതിനുശേഷം ,പച്ചമുളക് അരിഞ്ഞതും കൂടി ചേര്‍ക്കണം ..ഇതൊന്നു വഴറ്റിയ ശേഷം മഞ്ഞപ്പൊടി ചേര്‍ക്കാം ..ഇനി ഉലുവ പൊടി ചേര്‍ക്കാം ..ഇതൊന്നു മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് നമ്മള്‍ അരിച്ചു എടുത്തു വച്ചിരിക്കുന്ന വെള്ളം ചേര്‍ക്കണം എന്നിട്ട് ഇതൊന്നു നന്നായി തിളപ്പിക്കണം ..അതിനുശേഷം ഇതിലേയ്ക്ക് മല്ലിയിലയും ചേര്‍ക്കണം …ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കണം ..ഇനി ഇതിലേയ്ക്ക് ഒരു നുള്ള് കായം കൂടി ചേര്‍ത്ത് നന്നായി തിളപ്പിച്ച്‌ എടുക്കണം …തക്കാളി രസം റെഡി

    ഇത് എല്ലാവരും ഉണ്ടാക്കി നോക്കണം വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ …ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

    നാടന്‍ മട്ടന്‍ കറി ഉണ്ടാക്കാം