Tag: puli inchi

  • ഇഞ്ചിപ്പുളി

    ഇഞ്ചിപ്പുളി

    നല്ല മധുരവും എരിവും പുളിയും ഉള്ള ഒരു സദ്യ വിഭവമാണ് ഇഞ്ചിപ്പുളി, ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിന്റെ റെസിപ്പി ഇതാ

    ഒരു മൺ കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിപൊടിയായി അരിഞ്ഞ ഇഞ്ചി ചെറിയുള്ളി പച്ചമുളക് ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കാം അടുത്തതായി മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഇവ ചേർത്ത് പച്ച മണം മാറുന്നവരെ മിക്സ് ചെയ്യുക ഇനി നന്നായി പിഴിഞ്ഞെടുത്ത് വച്ചിരിക്കുന്ന പുളി ഇതിലേക്ക് ഒഴിക്കാം കൂടെ ശർക്കരയും ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ച് വറ്റി കുറുകുമ്പോൾ കുറച്ച് കായപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് അവസാനമായി കടുകും കറിവേപ്പിലയും വെളിച്ചെണ്ണയും താളിച്ചു ചേർക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYANA FOOD MEDIA

  • ഇഞ്ചി കറി

    ഇഞ്ചി കറി

    ഇഞ്ചി കറി കൂടി ഇല്ലാതെ സദ്യ പൂർണമാവുകയില്ല, ഇതാ സദ്യയിൽ വിളമ്പുന്ന പുളിയിഞ്ചി കറിയുടെ രുചി രഹസ്യം…

    Ingredients

    പുളി -നാരങ്ങാ വലിപ്പത്തിൽ

    വെള്ളം -രണ്ടര കപ്പ്

    ഇഞ്ചി -ഒന്നര കപ്പ്

    പച്ചമുളക് -4

    ചെറിയ ഉള്ളി -4

    കറിവേപ്പില

    ശർക്കര പൊടി -5 ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ

    ഉപ്പ്

    ഉലുവ

    ഉണക്കമുളക് -3

    കാന്താരി മുളക്- 3

    കടുക്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    Preparation

    പുളി പിഴിഞ്ഞ് വെള്ളമെടുത്ത് മാറ്റിവയ്ക്കുക ഇനിയൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക പൊടിയായി അരിഞ്ഞ ഇഞ്ചി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുക്കണം ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം ബാക്കിയുള്ള എണ്ണയിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കണം ഇനി ഇതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചു കൊടുക്കാം കൂടെ ഉപ്പും വറുത്തുവെച്ച ഇഞ്ചിയും ചേർക്കാം ഇതിന് നന്നായി തിളപ്പിക്കുക ശർക്കര പൊടിയും ചേർക്കാം നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇഞ്ചിക്കറിയും, ബീന്‍സ് തോരനും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഇഞ്ചിക്കറിയും , ബീന്‍സ് തോരനും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ആദ്യം നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
    ഇ​ഞ്ചി -250ഗ്രാം
    ​തേ​ങ്ങ – 1
    വാ​ള​ന്‍ പു​ളി – പാ​ക​ത്തി​ന്
    ഉ​പ്പ് – പാ​ക​ത്തി​ന്
    ശ​ര്‍ക്ക​ര – ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍
    വ​റ്റ​ല്‍ മു​ള​ക് – 10
    മ​ല്ലി​പൊ​ടി – മൂ​ന്ന് ടേ​ബി​ള്‍ സ്പൂ​ണ്‍
    ഉ​ലു​വ – കാ​ല്‍ സ്പൂ​ണ്‍
    മ​ഞ്ഞ​ള്‍പൊ​ടി – കാ​ല്‍ സ്പൂ​ണ്‍
    ചു​മ​ന്നു​ള്ളി – 25ഗ്രാം
    ​വെ​ളി​ച്ചെ​ണ്ണ ,ക​റി​വേ​പ്പി​ല ,ക​ടു​ക് – ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഇ​ഞ്ചി ഒ​രേ വ​ലു​പ്പ​ത്തി​ല്‍ അ​രി​യു​ക. വെ​ള്ളം തി​ള​പ്പി​ച്ച്‌ ഇ​ഞ്ചി അ​തി​ലി​ട്ടു വേ​വി​ക്കു​ക. കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞു ആ ​വെ​ള്ളം ഊ​റ്റി ക​ള​ഞ്ഞ ശേ​ഷം പ​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ക​ഴു​കി വാ​രി​പ്പി​ഴി​ഞ്ഞു മാ​റ്റി വെ​ക്കു​ക. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി തേ​ങ്ങ ചി​ര​കി​യ​തും ചു​മ​ന്നു​ള്ളി​യും വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് പൊ​ടി​ക​ളും ചേ​ര്‍ത്ത് ന​ല്ല ബ്രൗ​ണ്‍ നി​റം ആ​കു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. ഇ​തു ന​ന്നാ​യി അ​ര​ച്ച് എ​ടു​ക്കു​ക. വെ​ള്ളം തോ​ര്‍ന്നു ക​ഴി​യു​മ്പോ​ള്‍ ഇ​ഞ്ചി​യും എ​ണ്ണ​യി​ല്‍ വ​റ​ത്ത് കോ​രു​ക. ഇ​ഞ്ചി ന​ന്നാ​യി പൊ​ടി​ച്ച് എ​ടു​ക്കു​ക. ച​ട്ടി​യി​ല്‍ വാ​ള​ന്‍ പു​ളി​യും ഉ​പ്പും ചേ​ര്‍ത്ത വെ​ള്ള​വും പൊ​ടി​ച്ച ഇ​ഞ്ചി കൂ​ട്ടും അ​ര​പ്പും ചേ​ര്‍ത്ത് തി​ള​പ്പി​ക്കു​ക. ക​റി കു​റു​കു​ന്ന പ​രു​വം വ​രെ തി​ള​പ്പി​ക്കു​ക. സ്വാ​ദ്‌ ക്ര​മീ​ക​രി​ക്കാ​ന്‍ വേ​ണ​മെ​ങ്കി​ല്‍ ചാ​ര്‍ കു​റു​കാ​റാ​കു​മ്പോ​ള്‍
    ശ​ര്‍ക്ക​ര ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍ എ​ടു​ത്ത​ത്‌ ചേ​ര്‍ക്കാം. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഉ​ല​ര്‍ത്തി ഇ​ഞ്ചി ക​റി​യി​ല്‍ ഒ​ഴി​ക്കു​ക.

    ബീന്‍ തോരന്‍
    ==============
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ബീ​ന്‍സ്‌ – കാ​ല്‍ കി​ലോ
    കാ​ര​റ്റ്‌ – ഒ​രെ​ണ്ണം
    പ​ച്ച​മു​ള​ക് – അ​ഞ്ച്
    തേ​ങ്ങ – അ​ര മു​റി
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
    വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്
    വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട് എ​ണ്ണം
    ക​ടു​ക്‌ – ഒ​രു ടീ​സ്പൂ​ണ്‍
    ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
    വെ​ളി​ച്ചെ​ണ്ണ – ര​ണ്ട് ടീ​സ്പൂ​ണ്‍

    ത​യാ​റാ​ക്കു​ന്ന വി​ധം
    ബീ​ന്‍സും കാ​ര​റ്റും പ​ച്ച​മു​ള​കും ചെ​റു​താ​യി കൊ​ത്തി​അ​രി​യു​ക. അ​തി​നു​ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങ ചി​ര​കി​യ​ത് ചേ​ര്‍ത്ത് കൈ ​കൊ​ണ്ട് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഒ​രു പാ​നി​ല്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും മു​ള​കും വ​റ​ക്കു​ക. ക​ടു​ക്‌ പൊ​ട്ടു​മ്പോ​ള്‍ അ​തി​ലേ​ക്കു തേ​ങ്ങ ചേ​ര്‍ത്ത ബീ​ന്‍സി​ന്‍റെ കൂ​ട്ട് ചേ​ര്‍ത്ത്,ര​ണ്ടോ മൂ​ന്നോ സ്പൂ​ണ്‍ വെ​ള്ളം ഒ​ഴി​ച്ച് അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ഇ​ട​ക്ക് ഇ​ള​ക്കി കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​ണം. വെ​ള്ളം വ​റ്റി​യ​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

    ഈ റെസിപ്പികള്‍ നിങ്ങള്‍കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബനാന മില്‍ക്ക് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം