Tag: prawn curry

  • പച്ചമാങ്ങ ഇട്ടുവച്ച ചെമ്മീൻ കറി

    പച്ചമാങ്ങ ഇട്ടുവച്ച ചെമ്മീൻ കറി

    പച്ചമാങ്ങ ഇട്ടുവച്ച ചെമ്മീൻ കറിയുടെ രുചി ഓർത്താൽ തന്നെ നാവിൽ വെള്ളം വരും,

    ingredients

    ചെമ്മീൻ

    പച്ചമാങ്ങ

    പച്ചമുളക്

    തേങ്ങ

    മുളകുപൊടി

    മല്ലിപ്പൊടി

    മഞ്ഞൾപ്പൊടി

    കുരുമുളകുപൊടി

    ഗരം മസാല പൊടി

    വെള്ളം

    ഉപ്പ്

    കറിവേപ്പില

    Preparation

    ആദ്യം ചെമ്മീൻ നന്നാക്കി കഴുകിയെടുത്ത് ഒരു മൺകലത്തിൽ ഇടുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചമാങ്ങ പച്ചമുളക് കറിവേപ്പില ഒരുപിടി തേങ്ങാ ചിരവിയത് തേങ്ങാ മസാല പൊടികൾ ഇവ അരച്ചെടുത്തത് ഉപ്പ് ആവശ്യത്തിന് വെള്ളം ഇവ ഒഴിച്ച് എല്ലാം വേവുന്നതുവരെ നന്നായി തിളപ്പിക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chasing Our Dreams

  • നാടൻ ചെമ്മീൻ കറി

    നാടൻ ചെമ്മീൻ കറി

    കുടംപുളി ഇട്ടു വെച്ച നാടൻ ചെമ്മീൻ കറി, തേങ്ങ ചേർക്കാത്ത തന്നെ നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കാം…

    Ingredients

    വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ

    കടുക് അര ടീസ്പൂൺ

    ഉലുവ കാൽ ടീസ്പൂൺ

    കറിവേപ്പില

    പച്ചമുളക് രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ

    ചെറിയുള്ളി ഒരു കപ്പ്

    മല്ലിപ്പൊടി ഒരു ടീസ്പൂൺ

    മുളകുപൊടി രണ്ട് ടീസ്പൂൺ

    മഞ്ഞൾ പൊടി കാൽ ടീസ്പൂൺ

    തക്കാളി 1

    ചെമ്മീൻ കാൽ കിലോ

    ഉപ്പ്

    കുടംപുളി

    PREPARATION

    ഒരു മൺകലത്തിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ഉലുവ ചേർക്കാം, അടുത്തതായി കറിവേപ്പിലയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക, ഇനി ചെറിയ ഉള്ളി ചേർത്ത് വഴറ്റാം, അടുത്തതായി തക്കാളി കൂടി ചേർക്കാം, ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ചെമ്മീൻ ചേർക്കാം, ചെമ്മീനിൽ നിന്നും വെള്ളം ഇറങ്ങി വരുമ്പോൾ ഉപ്പും പുളിയും ചേർക്കാം, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കണം, ചെമ്മീൻ നന്നായി വെന്ത് ചാറു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rijy’s Ruchikoottu

  • വറുത്തരച്ച കൊഞ്ചു കറി

    ആവശ്യമുള്ള സാധനങ്ങള്‍:

    കൊഞ്ച്-അരക്കിലോ

    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

    ഉപ്പ്

    വറുത്തരയ്ക്കാന്‍

    തേങ്ങ ചിരകിയത്-അര മുറി മുഴുവന്‍

    മല്ലി-3 ടേബിള്‍ സ്പൂണ്‍

    ഉണക്കമുളക്-6

    വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂണ്‍

    ചെറിയുള്ളി-10

    കറിയ്ക്ക്

    ഉലുവ-കാല്‍ ടീസ്പൂണ്‍

    ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍

    സവാള-1

    പുളി-ചെറുനാരങ്ങാവലുപ്പത്തില്‍

    കറിവേപ്പില

    വറവിന്

    കടുക്-കാല്‍ ടീസ്പൂണ്‍

    ചെറിയുള്ളി-6

    ഉണക്കമുളക്-2

    തയ്യാറാക്കുന്ന വിധം:

    കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

    വറുത്തരയ്ക്കാനുള്ള ചേരുവകള്‍ ചുവക്കനെ വറുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കുക.

    ഒരു പാത്രത്തില്‍, മണ്‍ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക.

    ഇതില്‍ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

    ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

    ഇത് തിളയ്ക്കുമ്പോള്‍ കൊഞ്ച് ചേര്‍ത്തിളക്കണം.

    ഇത് വെന്തു കഴിയുമ്പോള്‍ വറുത്തിടാനുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടണം.

    വറുത്തരച്ച കൊഞ്ചു കറി തയ്യാര്‍.