Tag: pork peralan

  • പാലാ സ്പെഷ്യൽ പോർക്ക് പെരളൻ

    പാലാ സ്പെഷ്യൽ പോർക്ക് പെരളൻ

    പാലാക്കാരുടെ പോർക്ക് ബീഫ് വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. പാലാ സ്പെഷ്യൽ പോർക്ക് പെരളൻ ആണ് ഇന്നത്തെ റെസിപ്പീ. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ

    പോർക്ക് -1:5കിലോ

    മുളക്പൊടി-1ടേബിൾസ്പൂൺ

    മഞ്ഞൾപോടി-1/2ടീ സ്പൂൺ

    മല്ലിപൊടി-2ടേബിൾസ്പൂൺ

    കുരുമുളക്പൊടി-1ടേബിൾസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ഇഞ്ചി-1ടേബിൾസ്പൂൺ

    വെളുത്തുള്ളി-2ടേബിൾസ്പൂൺ

    സബോള-2 വലുത്

    കറിവേപ്പില-2തണ്ട്

    തേങ്ങാക്കൊത്ത് -1ടേബിൾസ്പൂൺ

    പെരുജീരകം-1ടേബിൾസ്പൂൺ

    ഏലയ്ക-2

    കറുവാപട്ട-2

    ഗ്രാബു-3

    വെളിചെണ്ണ-3ടേബിൾസ്പൂൺ

    ഉണ്ടാക്കുന്ന വിധം:

    പോർക്ക് നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളായ മുറിച്ച്ത് കുക്കറിൽ ഇടുക. അതിൻറ് കൂടെ ഉപ്പ് മഞ്ഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി,ഇഞ്ചി,വെളുത്തുള്ളി ഇട്ട് നന്നായി തിരുമ്മി 5,6 വിസിൽ വരുന്നതു വരെ വേവിക്കുക. വെള്ളം ഒഴിക്കണ്ട.

    ഇനി ആവശ്യമായ മസാല ഉണ്ടാക്കാം. പെരുജീരകം,കറുവാപട്ട,ഏലയ്ക,ഗ്രാബു നന്നായി പൊടിച്ച് മാറ്റി വയ്കാം. ഒരു പാൻ എടുക്കുക. വെളിച്ചെണ്ണ ഒഴിക്കുക. തേങ്ങാക്കൊത്ത് ,വെളുത്തുള്ളി,കറിവേപ്പില വറുത്ത് കോരി മാറ്റി വയ്കുക.

    സബോള വഴറ്റുക. വഴന്ന് വരുബോൾ മസാല പൊടിച്ച്ത് പകുതി ചേർക്കുക. പച്ചമണം മാറുബോൾ വേവിച് വെച്ച പോർക്ക് ഇട്ട് വഴറ്റുക. വെള്ളം വറ്റിച്ച് എടുക്കണം. ഏകദേശം വറ്റി വരുബോൾ വറുത്ത് വെച്ചിരിക്കുന്ന്ത് കൂടെ ചേർത്ത് ഇളക്കുക.

    ബാക്കിയുള്ള മസാലപൊടിയും കുരുമുളക്പൊടിയും ചേർത്തിളകിയാൽ പെരളൻ തയ്യാർ.

    10മിനിറ്റ് അടച് വെച്ചതിനു ശേഷം ചൂടോടു കുടി കപ്പാ, അപ്പം, ഇടിയപ്പത്തിനൊപ്പം കഴിക്കാം.

  • പോര്‍ക്ക്‌ പെരളന്‍ ഉണ്ടാക്കാം

    പോര്‍ക്ക്‌ പെരളന്‍ ഉണ്ടാക്കാം

    പോര്‍ക്ക്‌ മിക്കവരുടെയും ഇഷ്ട്ട വിഭവം ആണ് ..ഇത് കൂട്ടാത്തവര്‍ ഒന്ന് കൂട്ടി നോക്കൂ പിന്നെ നിങ്ങള്‍ പോര്‍ക്കിനെ വിടില്ല ….ബീഫിനെ അപേക്ഷിച്ച് ഇതില്‍ കൊഴുപ്പ് കുറവാണെന്നാണ് പറയുന്നേ അതിന്റെ കാരണം ഇതിന്റെ നെയ്യ് കട്ട പിടിക്കാത്തതാണ് ….പോര്‍ക്ക്‌ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഇന്നൊരു പോര്‍ക്ക്‌ പിരളന്‍ ഉണ്ടാക്കിയാലോ …ഇതുണ്ടാക്കാന്‍ വല്യ പാടൊന്നും ഇല്ല കേട്ടോ …നമുക്ക് നോക്കാം ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള ചേരുവകള്‍

    പോര്‍ക്ക് – 1/2 കിലോ

    സവാള – 2 എണ്ണം

    ഇഞ്ചി – ചെറിയ കഷണം

    വെളുത്തുള്ളി – 12 അല്ലി

    പച്ചമുളക് -3 എണ്ണം

    ഉള്ളി – പത്തെണ്ണം

    വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

    മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍

    ഗരം മസാല – 1/4 ടീസ്പൂണ്‍

    മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

    കറിവേപ്പില – 2 തണ്ട്

    മല്ലിയില – ആവശ്യത്തിന്

    ഉപ്പ് – പാകത്തിന്

    ഇതുണ്ടാക്കേണ്ട വിധം

    ആദ്യം തന്നെ പോര്‍ക്ക്‌ വെള്ളത്തിലിട്ടു നന്നായി തിളപ്പിച്ച്‌ എടുക്കുക. ഇങ്ങിനെ ചെയ്‌താല്‍ ഇതിലെ കൊഴുപ്പ് എല്ലാം ഉരുകി പോയിക്കൊള്ളും ( പോര്‍ക്ക്‌ വാങ്ങുമ്പോള്‍ അതിന്റെ ഉള്ളിറച്ചി വേണമെന്ന് പറഞ്ഞു മേടിക്കുക ) പുറം ഇറച്ചി നിറയെ നെയ്യ് ആയിരിക്കും …ചിലര്‍ക്ക് ഈ പുറം ഇറച്ചി ആണ് കൂടുതല്‍ ഇഷ്ട്ടപ്പെടുക …പക്ഷെ ഇത് ഉരുകിതീര്‍ന്നാല്‍ പിന്നെ ഒന്നും ഉണ്ടാകില്ല ഉള്ളിറച്ചി കൂടുതല്‍ വാങ്ങുന്നതാണ് ഇപ്പോഴും നല്ലത് …ചില കടക്കാര്‍ അങ്ങിനെ തരുകയും ഇല്ല കേട്ടോ

    അതിനുശേഷം ഇത് ചെറുതാക്കി നുറുക്കി എടുക്കാം ഇതില്‍ നമുക്ക മഞ്ഞള്‍പൊടിയും ,കറിവേപ്പിലയും
    ഇഞ്ചിയും ,പച്ചമുളകും ഉപ്പും , കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി കുക്കറില്‍ വേവിക്കണം പത്തു പതിനഞ്ചു വിസില്‍ വരുന്നവരെ വേവിക്കാം കാരണം പോര്‍ക്ക്‌ നല്ല വേവ് ഉള്ളതാണ്

    അടുത്തതായി ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാളയും …വെളുത്തുള്ളിയും ചതച്ചതും ,, ഉള്ളി ചതച്ചതും ചേര്‍ത്ത് നന്നായി വഴറ്റുക ഇനി ഇതിലേയ്ക്ക് മസാലപൊടിയും ..മല്ലി പൊടിയും ..മുളക് പൊടിയും ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ച പോര്‍ക്ക്‌ ഇട്ടു ഇളക്കുക ഇനി ഇതില്‍ മല്ലിയില ചേര്‍ത്ത് നന്നായി വഴറ്റി മൂടിവച്ച് കുറച്ചു നേരം കൂടി വേവിക്കാം മസാല എല്ലാം പോര്‍ക്കില്‍ നന്നായി പിടിക്കട്ടെ ..അതിനു ശേഷം ഇറക്കി വയ്ക്കാം

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുക ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക

    മത്തി അച്ചാര്‍ ഉണ്ടാക്കിയാലോ ?