Tag: OROTTI

  • ഒറോട്ടി

    ഒറോട്ടി

    മലബാർ സ്പെഷ്യൽ ഒറോട്ടി നാടൻ രീതിയിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് കണ്ടു നോക്കാം…

    Ingredients

    അരിപ്പൊടി 400 ഗ്രാം

    ഉപ്പ്

    വെള്ളം

    തേങ്ങ ഒരു കപ്പ്

    Preparation

    ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളയ്ക്കാനായി വയ്ക്കുക ഇതിലേക്ക് ആദ്യം ഉപ്പിട്ട് കൊടുക്കാം ശേഷം തേങ്ങ ചിരവിയതും ചേർക്കാം തിളച്ചു വരുമ്പോൾ അരിപ്പൊടി ഇട്ട് ഇളക്കി യോജിപ്പിക്കുക ഇനി ചൂടാറാനായി വയ്ക്കാം അല്പം എണ്ണ കൈയിലാക്കി നന്നായി കുഴച്ചെടുക്കുക വാഴയില എടുത്തു അതിൽ ഒരു ഉരുള വച്ചു കൊടുക്കാം, മറ്റൊരു ഇല കൊണ്ടു മൂടിയതിനു ശേഷം പ്രസ്സ് ചെയ്തു കൊടുക്കുക ഇനി ഇലയിൽ നിന്നും പാനിലേക്ക് മാറ്റാം, ഇനി നന്നായി ചുട്ടെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RuchibyIndu

  • Kinnathorotti

    Kinnathorotti

    കണ്ണൂർ സ്പെഷ്യൽ കിണ്ണത്തൊറോട്ടി, ബ്രേക്ക്ഫാസ്റ്റ് ടൈം സ്നാക്സ് ആയും കഴിക്കാം ഒരു കപ്പ് പച്ചരി മതി ഇത് തയ്യാറാക്കാൻ..

    INGREDIENTS

    പച്ചരി -ഒരു കപ്പ്

    ചോറ് -അരക്കപ്പ്

    പെരുംജീരകം -അര ടീസ്പൂൺ

    ഉപ്പ്

    ചെറിയുള്ളി -4

    തേങ്ങാ ചിരവിയത് -കാൽ കപ്പ്

    വെള്ളം

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -മുക്കാൽ ടീസ്പൂൺ

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    വെളിച്ചെണ്ണ

    കറിവേപ്പില

    PREPARATION

    പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം കഴുകി മിക്സിയുടെ ജാറിലേക്ക് ചേർക്കാം, കൂടെ ചോറ് ചെറിയുള്ളി പെരുഞ്ചീരകം തേങ്ങാ ചിരവിയത് ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു കിണ്ണത്തിൽ എണ്ണ പുരട്ടി അതിനുശേഷം ഈ മാവ് ഒഴിക്കാം, ശേഷം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം, ചൂടാറുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഒരു പാത്രത്തിൽ മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യുക, വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് ആക്കിയതിനു ശേഷം ഈ മസാല, അപ്പം കഷ്ണങ്ങളിൽ തേച്ചു പിടിപ്പിക്കാം, ഇനി ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക കൂടെ കറിവേപ്പിലയും, കഷണങ്ങൾ ഇതിലേക്ക് ചേർത്ത് എല്ലാവശവും ചെറുതായി ഫ്രൈ ചെയ്തെടുക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World