Tag: #neyyppathal

  • നെയ്പത്തൽ

    നെയ്പത്തൽ

    കണ്ണൂർ സ്റ്റൈൽ നെയ്പത്തൽ തയ്യാറാക്കി നോക്കിയാലോ? ചിക്കൻ കറിയും കൂട്ടി ഇത് കഴിക്കുമ്പോൾ ഉള്ള രുചി, ആഹാ…പറഞ്ഞറിയിക്കാൻ പറ്റില്ല…

    Ingredients

    തേങ്ങാചിരവിയത് -അരക്കപ്പ്

    സവാള -ഒന്ന്

    കറിവേപ്പില

    പെരിഞ്ചീരകം -അര ടീസ്പൂൺ

    അരിപ്പൊടി -ഒരു കപ്പ്

    ഉപ്പ്

    വെള്ളം

    എണ്ണ

    Preparation

    ആദ്യം തേങ്ങ കറിവേപ്പില സവാള പെരുംജീരകം ഇവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം ഇതിനെ അരിപ്പൊടിയിലേക്ക് ഇട്ടു കൊടുത്ത് ഉപ്പും ചേർത്ത് നന്നായി കുഴയ്ക്കുക ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് സോഫ്റ്റ്‌ മാവാക്കണം, ഇനി ഇതിനെ ബോളുകൾ ആക്കി മാറ്റാം, എണ്ണ പുരട്ടിയ ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അതിനുമുകളിൽ ഈ ബോൾ വയ്ക്കുക, ശേഷം വീണ്ടും കവർ വെക്കുക ഇനി ഒരു പ്ലേറ്റ് വച്ച് ഒന്ന് പ്രസ് ചെയ്ത് പരത്താം, അധികം നൈസാവേണ്ട, ഇനി കവറിൽ നിന്നും എടുത്ത് ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreya Prajith

  • നെയ് പത്തിരി

    നെയ് പത്തിരി

    ളരെ ഫേമസ് ആയ ഒരു മലബാറി സ്നാക്ക് ആണ് നെയ് പത്തിരി, രുചികരമായ ഈ വിഭവം തയ്യാറാക്കാൻ പുട്ടുപൊടി മാത്രം മതി…

    Preparation

    ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളമൊഴിച്ച് എല്ലാം ഒന്ന് യോജിപ്പിച്ച് മൂടി മാറ്റിവയ്ക്കുക ഈ സമയം ചെറിയുള്ളി ജീരകം തേങ്ങ ഇവ മിക്സിയിൽ ഒന്ന് ചതച്ചെടുത്തു വരാം പുട്ടുപൊടിയുടെ ചൂടു കുറയുമ്പോൾ തേങ്ങ അതിലേക്ക് ചേർക്കുക ഇനി കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം ഒട്ടാതിരിക്കാനായി എണ്ണ വേണെങ്കിൽ ചേർക്കാം, ഇനി ചെറിയ ബോളുകൾ ആയി എടുത്ത് ഒരു വാഴയിലയിൽ വച്ച് കൊടുക്കുക, കൈപ്പത്തി ഉപയോഗിച്ചോ അല്ലെങ്കിൽ സ്റ്റീൽ പാത്രം വച്ചോ പ്രെസ്സ് ചെയ്ത് പരത്തുക, അധികം നൈസ് ആവരുത്, ഇനി ഇലയിൽ നിന്നും എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amis yummy treats