Tag: Mutta Curry

  • മുട്ട മാങ്ങ കറി

    മുട്ട മാങ്ങ കറി

    മുട്ടയും മാങ്ങയും ചേർത്ത് വെച്ച ഒരു വെറൈറ്റി കറിയുടെ റെസിപ്പി ഇതാ, ഉണ്ടാക്കി നോക്കൂ ഏതു ഭക്ഷണത്തിന്റെ കൂടെയും കഴിക്കാം…

    Ingredients

    മാങ്ങ

    തേങ്ങ

    ഇഞ്ചി

    പച്ചമുളക്

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി

    മുട്ട

    Preparation

    തേങ്ങ അരച്ചെടുത്ത് മാങ്ങ പച്ചമുളക് ഇഞ്ചി കറിവേപ്പില വെള്ളം ഉപ്പു മസാലപ്പൊടി ഇവയെല്ലാം ചേർത്ത് തിളപ്പിച്ച് വേവിക്കുക വേവുമ്പോൾ മുട്ട പുഴുങ്ങി മുറിച്ചത് ചേർക്കാം,അവസാനമായി ചെറിയുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Allus vlogs

  • മുട്ടക്കറി

    മുട്ടക്കറി

    അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാൻ മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ… കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും രുചികരമായ ഒരു മുട്ടക്കറി…

    Ingredients

    വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ

    വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ

    ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ

    സവാള -രണ്ട്

    ഉപ്പ്

    തേങ്ങ -1 കപ്പ്

    പെരുംജീരകം -അര ടീസ്പൂൺ

    വെള്ളം

    തക്കാളി -ഒന്ന്

    പച്ചമുളക് -രണ്ട്

    മഞ്ഞൾപൊടി

    മുളകുപൊടി -2 ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മുട്ട

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം, ശേഷം സവാള ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക, ഈ സമയം തേങ്ങ പെരുംജീരകം വെള്ളം ഇവ നന്നായി അരച്ചെടുക്കാം. നന്നായി വഴന്നുവന്ന സവാളയിലേക്ക് തക്കാളി ചേർക്കാം, കൂടെ തന്നെ പച്ചമുളക് കറിവേപ്പിലയും ചേർക്കുക തക്കാളി നന്നായി വെന്തു വരുമ്പോൾ മസാല പൊടികൾ ഓരോന്നായി ചേർക്കാം, ഇതിന്റെ പച്ചമണം മാറുമ്പോൾ അരച്ചുവച്ച് തേങ്ങ ഒഴിച്ച് കൊടുക്കാം ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി മുട്ട വേവിച്ച് രണ്ടായി മുറിച്ചത് ചേർക്കാം ഇനി തീ ഓഫ്‌ ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • മുട്ട കുറുമ

    മുട്ട കുറുമ

    അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തി പൂരി ഇവയ്ക്കൊപ്പവും എല്ലാം നമ്മൾ സാധാരണ തയ്യാറാക്കുന്ന കറിയാണ് മുട്ട കുറുമ കറി, ഇതാ ഒരു നാടൻ മുട്ടക്കറിയുടെ റെസിപ്പി

    Ingredients

    മുട്ട -നാല്

    ക്യാരറ്റ് -ഒന്ന്

    സവാള -ഒന്ന്

    ഉരുളക്കിഴങ്ങ് -ഒന്ന്

    ബീൻസ്

    വെള്ളം

    കറിവേപ്പില

    ഉപ്പ്

    തേങ്ങയുടെ രണ്ടാം പാൽ

    കട്ടിയുള്ള തേങ്ങാപ്പാൽ

    വെളിച്ചെണ്ണ

    മസാലകൾ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    സവാള ഒന്ന്

    പെരുംജീരകം പൊടിച്ചത് -ഒന്നര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    Preparation

    മുട്ട വേവിച്ചെടുത്ത് തൊലി കളഞ്ഞതിനുശേഷം മാറ്റിവയ്ക്കുക ഒരു കുക്കറിൽ അരിഞ്ഞെടുത്ത പച്ചക്കറികൾ ചേർത്ത് രണ്ടാം പാലും ഉപ്പും കറിവേപ്പിലയും ചേർത്ത് വേവിക്കുക വെന്തതിനുശേഷം ഒരു പാൻ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം ഇതിലേക്ക് ആദ്യം മസാലകളും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പിന്നീട് സവാളയും ചേർത്ത് നന്നായി വഴറ്റണം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ മുട്ടയും ഒന്നാം പാലും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് ഓഫ് ചെയ്യാം അവസാനമായി കറിവേപ്പില കുറച്ച് അധികം തന്നെ ചേർക്കണം
    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen Malayalam

  • മുട്ടക്കറി ഇത്രയും tasty യായി ഉണ്ടാക്കിയിട്ടുണ്ടോ

    മുട്ടക്കറി ഇത്രയും tasty യായി ഉണ്ടാക്കിയിട്ടുണ്ടോ

    മുട്ടക്കറി ഇത്രയും tasty യായി ഉണ്ടാക്കിയിട്ടുണ്ടോ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ടക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യൂ.