Tag: #muringayila chammanthippodi

  • മുരിങ്ങ ചമ്മന്തി പൊടി

    മുരിങ്ങ ചമ്മന്തി പൊടി

    ഇനി മഴക്കാലത്തും ധൈര്യമായി മുരിങ്ങ കഴിക്കാം, ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ വർഷം മുഴുവൻ കഴിക്കാം.. ഇത്രയും പോഷക സമ്പുഷ്ടമായ മറ്റൊന്നില്ല..

    Ingredients

    മുരിങ്ങയില

    ഉഴുന്നുപരിപ്പ്

    വെളുത്ത എള്ള്

    ഉണക്കമുളക്

    തേങ്ങ

    ഉപ്പ്

    പുളി

    ശർക്കര പൊടി

    Preparation

    മുരിങ്ങയില തണ്ടിൽ നിന്നും പറിച്ചെടുത്ത് നന്നായി കഴുകി വെള്ളം വാർത്തെടുക്കുക ശേഷം ഒരു പാനിലേക്ക് ഇട്ട് വെള്ളമെല്ലാം നന്നായി വറ്റിച്ച് ഡ്രൈ ആക്കി എടുക്കാം ഇതിനെ മാറ്റിവെച്ച ശേഷം പാനിൽ ഉഴുന്നുപരിപ്പ് വെളുത്ത ഉണക്കമുളക് ഇവയെല്ലാം വേറെ വേറെ നന്നായി വറുത്തെടുക്കുക തേങ്ങ കൂടി ചൂടാക്കി എടുക്കണം ഇനി മിക്സിയിലേക്ക് എല്ലാം കൂടി ഒരുമിച്ച് ചേർക്കാം കൂടെ ഉപ്പും അല്പം ശർക്കര പൊടിയും ഒരു കഷണം പുളിയും ചേർത്ത് ഇത് പൊടിച്ചെടുക്കുക ഈ ചമ്മന്തിപ്പൊടി ചോറിന്റെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World