Tag: #MOMOS

  • മോമോസ്

    മോമോസ്

    എണ്ണ പലഹാരം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ച ഈ കുഞ്ഞൻ മോമോസ് തയ്യാറാക്കി നോക്കൂ, കൂടെ കഴിക്കാനായി ഒരു കിടിലൻ ചട്നിയും…

    Ingredients

    മോമൊസ് തയ്യാറാക്കാനായി

    മൈദ -ഒരു കപ്പ്

    ഉപ്പ്

    വെള്ളം

    സവാള -ഒന്ന്

    ക്യാരറ്റ് -രണ്ട്

    ക്യാബേജ് -ഒരു കഷണം

    ചിക്കൻ വേവിച്ചുടച്ചത്- ഒരു കപ്പ്

    പച്ചമുളക് -മൂന്ന്

    മല്ലിയില

    മുട്ട 1

    കുരുമുളകുപൊടി – അര ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    സോയാസോസ് -ഒരു ടേബിൾ സ്പൂൺ

    ചട്നി തയ്യാറാക്കാൻ

    സവാള

    തക്കാളി

    ഉണക്കമുളക് കുതിർത്തത്

    വെളുത്തുള്ളി

    ഉപ്പ്

    വിനെഗർ

    Preparation

    മൈദ ഉപ്പ് വെള്ളം ഇവ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചെടു ക്കാം ഇത് മാറ്റി വെച്ചതിനുശേഷം ഫില്ലിംഗ് തയ്യാറാക്കാം എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ഒരു ബൗളിലേക്ക് ഇട്ട് മിക്സ് ചെയ്യുക ഇനി മൈദ കുഴച്ചത് എടുത്ത് പരത്തുക ചെറിയ റൗണ്ട് ആയി മുറിച്ചെടുത്ത് നടുവിൽ ഫില്ലിംഗ് വെച്ച് മോമോസ് പോലെ മടക്കുക ഇനി ഇത് ആവിയിൽ നന്നായി വേവിച്ചെടുക്കാം തയ്യാറാക്കാനായി എല്ലാ ചേരുവകളും കൂടി മിക്സിയിൽ അടിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Navomi creative kitchen

  • ചിക്കൻ മോമോസ്

    ചിക്കൻ മോമോസ്

    ചിക്കൻ ഉണ്ടെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ കിടിലൻ സ്നാക്സ് റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ… ചിക്കൻ മോമോസ് എല്ലാവർക്കും ഇഷ്ടമാകും

    INGREDIENTS

    ചിക്കൻ -400 ഗ്രാം

    മൈദ -അരക്കിലോ

    എണ്ണ -ഒരു ടേബിൾ സ്പൂൺ

    മുളക് -ഒന്ന്

    സവാള -ഒരു കപ്പ്

    മല്ലിയില

    സോയാസോസ് -ഒരു ടീസ്പൂൺ

    തക്കാളി -ഒന്ന്

    ഉണക്കമുളക് -8

    വെളുത്തുള്ളി -20

    ഉപ്പ്

    PREPARATION

    ആദ്യം മൈദയിലേക്ക് എണ്ണയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ശേഷം വെള്ളം ഒഴിച്ച് കുഴച്ച് മാവാക്കാം ഇത് 10 മിനിറ്റ് മാറ്റിവെക്കണം എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ ചെറുതായി നുറുക്കിയതിനു ശേഷം മിക്സി ജാറിൽ ചേർത്ത് വെളുത്തുള്ളിയും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് ഉപ്പ് പച്ചമുളക് സവാള മല്ലിയില സോയ സോസ് ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക.

    മാറ്റിവെച്ച മൈദ എടുത്ത് ഒന്നുകൂടി കുഴച്ച് വളരെ ചെറിയ ബോളുകൾ ആക്കി മാറ്റാം ഈ ബോളുകളെ ഒന്ന് പരത്തിയതിനുശേഷം ഉള്ളിലേക്ക് ചിക്കൻ ഫില്ലിംഗ് വെച്ച് കൊടുക്കാം ഇത് മോമോസ് പോലെ മടക്കി എടുക്കുക, ശേഷം ആവിയിൽ വെച്ച് നല്ലപോലെ വേവിച്ചെടുക്കാം

    കൂടെ കഴിക്കാനുള്ള ചട്നി തയ്യാറാക്കാനായി തിളച്ച വെള്ളത്തിലേക്ക് ഒരു വലിയ തക്കാളി ഉണക്കമുളക് വെളുത്തുള്ളി എന്നിവ ചേർക്കാം കുറച്ചുനേരം തിളപ്പിച്ചതിനുശേഷം ഓരോന്നും മിക്സിയിലേക്ക് ചേർത്തു കൊടുക്കുക അല്പം വെള്ളം കൂടി ഒഴിച്ച് ഉപ്പും ചേർത്ത് അരച്ചാൽ ചട്നി റെഡി

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Garnish