Tag: mixture

  • മഞ്ഞ മിച്ചർ

    മഞ്ഞ മിച്ചർ

    വീട്ടിൽ ചെറുപയർ ഇരിപ്പുണ്ടോ? ബേക്കറിയിൽ നിന്നും മേടിക്കുന്ന മഞ്ഞ മിച്ചർ അതിലും രുചികരമായി വീട്ടിൽ തയ്യാറാക്കാം..

    ingredients

    ചെറുപയർ

    അരിപ്പൊടി -2 കപ്പ്

    കടലമാവ് -ഒരു കപ്പ്

    ബ്ലാക്ക് സാൾട്ട്

    എണ്ണ

    മഞ്ഞൾപൊടി

    Preparation

    ചെറുപയർ രണ്ടു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി 10 മിനിറ്റ് വെയിലത്തു വച്ചു എടുക്കുക, ഇനി ഒരു ബൗളിലേക്ക് അരിപ്പൊടിയും കടലമാവും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം മഞ്ഞൾ പൊടി കൂടി ചേർത്തതിനുശേഷം വെള്ളമൊഴിച്ച് കുഴച്ച് ഒട്ടാത്ത പരുവത്തിലുള്ള സോഫ്റ്റ് മാവ് തയ്യാറാക്കുക ഇടിയപ്പത്തിന്റെ അച് എടുത്തു ട എണ്ണ പുരട്ടിയതിനുശേഷം ഇത് നിറയ്ക്കാം, ഇനി ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞുകൊടുത്ത് ഫ്രൈ ചെയ്യാം എല്ലാം ഫ്രൈ ചെയ്തതിനുശേഷം ചെറുപയർ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം , അവസാനം എല്ലാം കൂടി മിക്സ് ചെയ്യുക ഈ സമയത്ത് കുറച്ച് ബ്ലാക്ക് സാൾട്ട് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യാം ഇതാണ് രുചി കൂട്ടുന്നത്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adukala Kaaryangal by Swapna

  • മിച്ചർ

    മിച്ചർ

    മിക്ക മലയാളികള്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി സ്നാക്സ് ആണ് മിച്ചര്‍. അവ ഉണ്ടാക്കാന്‍ ആരും അങ്ങനെ മെനക്കെടാറില്ല. ബേക്കറികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യാറ്. എന്നാല്‍ രുചികരമായ മിച്ചര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.

    മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:

    • കടലമാവ് – 1 കപ്പ്‌
    • അരിപ്പൊടി – 1/4 കപ്പ്‌
    • മുളകുപൊടി – 1 ടീസ്പൂണ്‍
    • കായപ്പൊടി – 1/2 ടീസ്പൂണ്‍
    • കളർ – 1 നുള്ള്
    • ഉപ്പ്

    ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.

    • കടലമാവ് – 2 ടീസ്പൂണ്‍
    • കായപ്പൊടി – 1 നുള്ള്
    • ഉപ്പ്
    • കളർ – 1 നുള്ള്
    • വെള്ളം

    ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.

    • വെള്ളുള്ളി – 4 അല്ലി
    • കറിവേപ്പില – 1 പിടി
    • ഗ്രീൻബീസ് – 4 ടീസ്പൂണ്‍
    • പൊട്ടുകടല – 4 ടീസ്പൂണ്‍
    • കപ്പലണ്ടി – 4 ടീസ്പൂണ്‍

    ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.