Advertisement
മിക്ക മലയാളികള്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി സ്നാക്സ് ആണ് മിച്ചര്‍. അവ ഉണ്ടാക്കാന്‍ ആരും അങ്ങനെ മെനക്കെടാറില്ല. ബേക്കറികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യാറ്. എന്നാല്‍ രുചികരമായ മിച്ചര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.
മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
- കടലമാവ് – 1 കപ്പ്
- അരിപ്പൊടി – 1/4 കപ്പ്
- മുളകുപൊടി – 1 ടീസ്പൂണ്‍
- കായപ്പൊടി – 1/2 ടീസ്പൂണ്‍
- കളർ – 1 നുള്ള്
- ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
- കടലമാവ് – 2 ടീസ്പൂണ്‍
- കായപ്പൊടി – 1 നുള്ള്
- ഉപ്പ്
- കളർ – 1 നുള്ള്
- വെള്ളം
ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
- വെള്ളുള്ളി – 4 അല്ലി
- കറിവേപ്പില – 1 പിടി
- ഗ്രീൻബീസ് – 4 ടീസ്പൂണ്‍
- പൊട്ടുകടല – 4 ടീസ്പൂണ്‍
- കപ്പലണ്ടി – 4 ടീസ്പൂണ്‍
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.