Tag: marble cake

  • മാർബിൾ കേക്ക്

    മാർബിൾ കേക്ക്

    ക്രിസ്മസ് ആകുമ്പോൾ കേക്ക് വാങ്ങാത്തവരായി ആരും തന്നെ ഇല്ല, ഇതുപോലെ മാർബിൾ കേക്ക് തയ്യാറാക്കി നിങ്ങൾക്കും വിൽക്കാം, കൃത്യമായ അളവുകൾ ഈ രീതിയിൽ തന്നെ എടുത്താൽ മതി

    Ingredients

    മൈദ -2 കപ്പ്

    ബേക്കിംഗ് പൗഡർ- രണ്ട് ടീസ്പൂൺ

    കോക്കോ പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

    ചൂടുവെള്ളം -നാല് ടേബിൾ സ്പൂൺ

    മുട്ട -നാല്

    പഞ്ചസാര പൊടിച്ചത് -2 കപ്പ്

    വാനില എസൻസ് -ഒന്നര ടീസ്പൂൺ

    പൈനാപ്പിൾ എസൻസ് -അര ടീസ്പൂൺ

    പാൽ -ഒരു കപ്പ്

    ബട്ടർ -100 ഗ്രാം

    ആദ്യം മൈദ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഇവ മിക്സ് ചെയ്ത് മൂന്ന് തവണ അരിച്ചെടുക്കുക ഒരു ബൗളിലേക്ക് കോക്കോ പൗഡർ അരിച്ചു ചേർക്കുക ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക
    മറ്റൊരു ബൗളിൽ മുട്ട പതയുന്നതുവരെ ബീറ്റ് ചെയ്തെടുക്കുക, കൂടെ പൊടിച്ചു വച്ച പഞ്ചസാരയും ചേർത്ത് പഞ്ഞി പോലെ ആക്കി എടുക്കണം പൈനാപ്പിൾ എസൻസും വാനില എസ്സൻസും ചേർക്കാം ഇനി അടിച്ചു വച്ചിരിക്കുന്ന മൈദ കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യുക ഇനി ഒരു സോസ്പാനിൽ പാലും ബട്ടറും ചേർത്ത് ചെറുതായി ചൂടാക്കി എടുക്കാം ഈ മിക്സിനെ കേക്ക് ബാറ്ററിലേക്കു ഒഴിച്ച് കൊടുക്കുക, നന്നായി യോജിപ്പിച്ച ശേഷം കുറച്ച് ബാറ്റർ കൊക്കോ പൗഡറിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ഇനി കേക്ക്‌ ടിന്നിലേക്ക് കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം, കുറച്ചു ഒഴിച്ചതിനു ശേഷം കൊക്കോ പൗഡർ മിക്സ് അവിടെ അവിടെ ആയി അല്പം ഒഴിക്കാം, വീണ്ടും മുകളിൽ കേക്ക് ബാറ്റർ ഒഴിക്കുക അടുത്ത ലേയറിലും കോക്കോ പൗഡർ മിക്സ് ഒഴിക്കണം വീണ്ടും കേക്ക് ബാറ്റർ ഒഴിച്ച ശേഷം ഒരു ടൂത്ത് പിക്ക് വെച്ച് നന്നായി ഒന്ന് ഇളക്കി കൊടുക്കണം ഇനി കേക്ക് ബേക്ക് ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Manna Kitchen

  • മിക്സിയിൽ ഒന്ന് കറക്കി ഇഡലി തട്ടിൽ 15 മിനിറ്റുകൊണ്ട് അടിപൊളി Marble Cake

    മിക്സിയിൽ ഒന്ന് കറക്കി ഇഡലി തട്ടിൽ 15 മിനിറ്റുകൊണ്ട് അടിപൊളി Marble Cake

    മിക്സിയിൽ ഒന്ന് കറക്കി ഇഡലി തട്ടിൽ 15 മിനിറ്റുകൊണ്ട് അടിപൊളി Marble Cake.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും Marble Cake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.. മുട്ട – രണ്ടെണ്ണം, പഞ്ചസാര – അരക്കപ്പ് , പാല്‍ – അരക്കപ്പ്, വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മൈദാ – ഒന്നര കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ഉപ്പു കാല്‍ ടിസ്പൂണ്‍ , കൊക്കോ പൌഡര്‍ – രണ്ടര ടേബിള്‍സ്പൂണ്‍, ഈ കേക്ക് ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പജെ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ലൈക്ക് ചെയ്യുക.