Tag: #mango side dish

  • പച്ചമാങ്ങ കൂട്ടുകറി

    പച്ചമാങ്ങ കൂട്ടുകറി

    പച്ചമാങ്ങ ഉപയോഗിച്ച് കൂട്ടുകറി സ്റ്റൈലിൽ ഉള്ള ഒരു വിഭവം തയ്യാറാക്കിയാലോ? നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത റെസിപ്പി…

    Ingredients

    മാങ്ങ ഒന്ന്

    തേങ്ങ കാൽ കപ്പ്

    ഉലുവ കാൽ ടീസ്പൂൺ

    കടുക് കാൽ ടീസ്പൂൺ

    കാശ്മീരി മുളക് 4

    വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി

    ഇഞ്ചി

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി

    കായപ്പൊടി

    ശർക്കര

    Preparation

    മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർക്കുക കൂടെ തേങ്ങയും ചേർത്ത് ചതച്ചെടുക്കാം ഉലുവ കടുക് ഉണക്കമുളക് എന്നിവ നന്നായി ചൂടാക്കിയ ശേഷം തരിതരിയായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കാം ശേഷം ഇതിലേക്ക് മാങ്ങ ചേർക്കാം കുറച്ചു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ പൊടിച്ചു വച്ചിരിക്കുന്ന ചേരുവകൾ ചേർക്കാം ഇതെല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ ഉപ്പും കായപ്പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കാം വെള്ളമൊക്കെ വറ്റി നല്ല ഡ്രൈ ആകുമ്പോൾ ഈ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ചമാങ്ങ സൈഡ് ഡിഷ്‌

    പച്ചമാങ്ങ സൈഡ് ഡിഷ്‌

    മാവുള്ള വീടുകളിൽ എല്ലാം ഇപ്പോൾ പച്ചമാങ്ങ കാണും, പച്ചമാങ്ങ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കൂ.. കറിയില്ലെങ്കിലും ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം…

    Ingredients

    പച്ചമാങ്ങ-ഒന്ന്

    ചെറിയുള്ളി -4

    മല്ലി -ഒരു ടേബിൾസ്പൂൺ

    വറ്റൽ മുളക് -2

    വെളുത്തുള്ളി -രണ്ട്

    കറിവേപ്പില

    വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    പരിപ്പ് -ഒരു ടീസ്പൂൺ

    ഉപ്പ്

    ശർക്കര

    മുളകുപൊടി

    preparation

    മല്ലി ഉണക്കമുളക് കറിവേപ്പില വെളുത്തുള്ളി ഇവ ഒന്ന് പൊടിച്ചെടുക്കുക. ഒരു മൺപാത്രം അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് പിന്നെ പരിപ്പ് ചേർത്ത് മൂപ്പിക്കുക, കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് വീണ്ടും മൂപ്പിക്കാം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം പൊടിച്ചെടുത്ത് ചേരുവകൾ ചേർക്കാം, ഇത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്ത ശേഷം മാങ്ങ ചെറുതായി ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക, ശർക്കര കൂടി ചേർത്ത് പുളി ബാലൻസ് ചെയ്യാം മുളകുപൊടി ചേർക്കാൻ മറക്കരുത്, എല്ലാം നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം….

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World