Tag: mango recipes

  • വൈറലായ  പച്ചമാങ്ങ റെസിപ്പി

    വൈറലായ പച്ചമാങ്ങ റെസിപ്പി

    വൈറലായ ആ പച്ചമാങ്ങ റെസിപ്പി ഇതാ… ഇനിയും ഇത് പരീക്ഷിച്ചില്ലെങ്കിൽ നഷ്ടമായിരിക്കും മാങ്ങ സീസൺ കഴിയുന്നതിനുമുമ്പ് ട്രൈ ചെയ്തോളൂ..

    ingredients

    പച്ചമാങ്ങ -2

    ഉണക്കമുളക് -2

    കറിവേപ്പില

    എണ്ണ

    ഉപ്പ്

    preparation

    പച്ചമാങ്ങ നീളത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉണക്കമുളകും കറിവേപ്പിലയും ആദ്യം വറുത്തെടുത്ത് മാറ്റിവയ്ക്കാം ശേഷം മാങ്ങയും വറുത്തു കോരാം ചൂടാറുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും മിക്സിയിൽ പൊടിച്ചെടുക്കുക ഇതിന് മാങ്ങയിലേക്ക് ഇട്ട് കുറച്ച് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി യോജിപ്പിക്കുക ഇതാണ് ആ വൈറൽ റെസിപ്പി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പച്ച മാങ്ങ  തൈര് കറി

    പച്ച മാങ്ങ തൈര് കറി

    പച്ച മാങ്ങ കൊണ്ട് രുചികരമായ ഒരു കറി തയ്യാറാക്കുന്നത് കണ്ടു നോക്കൂ… ഈ റെസിപ്പി ഒരിക്കലും മിസ്സ് ചെയ്യരുത്

    Ingredients

    പച്ചമാങ്ങ -രണ്ട്

    ചെറിയുള്ളി ചതച്ചത് -മുക്കാൽ കപ്പ്

    പച്ചമുളക് -രണ്ട്

    ഉണക്കമുളക് -നാല്

    കറിവേപ്പില

    ഇഞ്ചി

    തൈര് -അരക്കപ്പ്

    തേങ്ങ -അരക്കപ്പ്

    ജീരകം -അര ടീസ്പൂൺ

    വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

    കടുക്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    Preparation

    ആദ്യം മുറിച്ചെടുത്ത മാങ്ങ പച്ചമുളക് ജീരകം വെള്ളം എന്നിവ നന്നായി അരച്ചെടുക്കുക. ഒരു മൺകലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി ചെറിയുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റാം. ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർക്കാം എല്ലാം കൂടി നന്നായി വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം ഇനി അരച്ചുവെച്ച മാങ്ങ ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ തൈരും ഉപ്പും ചേർക്കാം നല്ലപോലെ തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഉപ്പിലിട്ട മാങ്ങ

    ഉപ്പിലിട്ട മാങ്ങ

    ചോറിനൊപ്പം കഴിക്കാൻ ഒരു കഷണം മാങ്ങ ഉപ്പിലിട്ടത് കൂടി ഉണ്ടെങ്കിൽ കൂടുതൽ രുചിയോടെ കഴിക്കാൻ കഴിയും എന്നത് നമുക്കെല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്, മാങ്ങാ സീസൺ ആകുമ്പോൾ എല്ലാ വീട്ടിലും കാണാം ഒരു കുപ്പിയിൽ ഉപ്പിലിട്ട മാങ്ങ, ഇങ്ങനെ തയ്യാറാക്കുന്ന മാങ്ങ മിക്കപ്പോഴും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ പൂപ്പലും പ്രാണിയും വന്ന് നശിച്ചു പോകാറുണ്ട്, ഇങ്ങനെ സംഭവിക്കാതിരിക്കാനായി ചില പൊടിക്കൈകൾ ചെയ്താൽ മതി എന്താണെന്ന് കാണാം

    ആദ്യം മാങ്ങ പച്ചമുളക് എന്നിവ നന്നായി കഴുകി തുടച്ചെടുക്കുക ശേഷം മാങ്ങ തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം, രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തിരിച്ചെടുക്കാം ചൂടാറുമ്പോൾ ഒരു ടവ്വൽ ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കണം ഇനി മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കാം വീണ്ടും ടവൽ ഉപയോഗിച്ച് നന്നായി തുടക്കുക കഴുകി ഉണക്കിയെടുത്ത ചില്ലു കുപ്പിയിലേക്ക് ഈ മാങ്ങ ഇട്ടു കൊടുക്കാം പച്ചമുളക് സ്പ്ലിറ്റ് ചെയ്തിടാം, ഇതിലേക്ക് കല്ലുപ്പും തിളപ്പിച്ചാറിയ വെള്ളവും ഒഴിക്കുക, കുപ്പിയുടെ മൂടിയും സൈഡും എല്ലാം നന്നായി തുടയ്ക്കണം ശേഷം കഴുകെണ്ണ കുപ്പിയുടെ വായ്ഭാഗത്ത് തടവി കൊടുക്കാം, ഇനി കുപ്പി മൂവി സൂക്ഷിക്കുകയാണെങ്കിൽ പ്രാണിയോ പൂപ്പലോ ഇല്ലാതെ കാലങ്ങളോളം സൂക്ഷിക്കാനാവും

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മാങ്ങ വിഭവങ്ങൾ

    മാങ്ങ വിഭവങ്ങൾ

    പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കേണ്ട റെസിപ്പികൾ

    റെസിപ്പി 1

    ആദ്യം മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഒരു മൺപാലിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത വീണ്ടും നല്ലതുപോലെ വഴറ്റണം, ഉപ്പ് ചേർത്ത് യോജിപ്പിക്കുക, അടുത്തതായി മാങ്ങ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം, ഒരു മിക്സി ജാറിലേക്ക് തേങ്ങാ ചിരവിയത് പച്ചമുളക് ഒരു കഷണം മാങ്ങ കുറച്ച് കറിവേപ്പില അല്പം ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക, ഇത് വേവിച്ചെടുത്ത മാങ്ങയിലേക്ക് ചേർക്കാം, ഇത് ഉണ്ടാകുമ്പോൾ കട്ട തൈര് ചേർത്ത് മിക്സ് ചെയ്തു ഓഫ് ചെയ്യാം

    റെസിപ്പി 2

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ആദ്യം ചേർക്കാം കുരുമുളകും തുവര പരിപ്പും ചേർത്ത് വീണ്ടും റോസ്റ്റ് ചെയ്യണം, ശേഷം കറിവേപ്പില ചെറിയുള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക ശേഷം കാശ്മീരി മുളകുപൊടി ചേർത്ത് ചൂടാക്കണം ശേഷം തേങ്ങ ചേർക്കാം, യോജിപ്പിച്ചു കഴിഞ്ഞാൽ കായപ്പൊടി അല്പം ചേർക്കാം, ഈ മിക്സ് ചൂടാറുമ്പോൾ അല്പം മാങ്ങയും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ ചമ്മന്തിയിലേക്ക് കടുക് ഉഴുന്ന് പരിപ്പ് കറിവേപ്പില വറ്റൽമുളക് എന്നിവ താളിച്ച് ചേർത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക BeQuick Recipes