Tag: lemon pickle

  • ഒട്ടും കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ: രുചികരമായ റെസിപ്പി & ടിപ്‌സ്

    ഒട്ടും കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ: രുചികരമായ റെസിപ്പി & ടിപ്‌സ്

    നാരങ്ങാ അച്ചാർ മലയാളികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട ഒരു രുചിയാണ്. കൈപ്പില്ലാത്ത, രുചികരമായ ഒരു നാരങ്ങാ അച്ചാർ എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് ഈ ലേഖനത്തിൽ വിശദമായി പങ്കുവെക്കുന്നു. ഈ റെസിപ്പിയിൽ, നാരങ്ങ തയ്യാറാക്കുന്ന രീതിയും, ചേരുവകൾ വറുത്തുപൊടിക്കുന്ന വിധവും, അച്ചാർ ഉണ്ടാക്കുന്ന ഘട്ടങ്ങളും, കേടുകൂടാതെ സൂക്ഷിക്കാനുള്ള നുറുങ്ങുവിദ്യകളും ഉൾപ്പെടുന്നു.

    നാരങ്ങ തയ്യാറാക്കുന്ന വിധം

    1. നല്ല പഴുത്ത നാരങ്ങ തിരഞ്ഞെടുക്കുക: ഒരു കിലോ പഴുത്ത നാരങ്ങ ഉപയോഗിക്കുക.

    2. നാരങ്ങ കഴുകി തുടയ്ക്കുക: നല്ലതുപോലെ കഴുകിയ ശേഷം വൃത്തിയായി തുടച്ചെടുക്കുക.

    3. ആവിയിൽ വേവിക്കുക: ഒരു സ്റ്റീമറിൽ വെള്ളം വെച്ച് നാരങ്ങ 5 മിനിറ്റ് ആവിയിൽ വേവിക്കുക. നാരങ്ങ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കുക; പൊട്ടാൻ തുടങ്ങിയാൽ തീ അണച്ച് മാറ്റിവെക്കുക.

    4. മുറിക്കുക: ആവിയിൽ വേവിച്ച നാരങ്ങ ചൂടാറിയ ശേഷം തുടച്ച് നാലായി മുറിക്കുക.

    വറുത്തുപൊടിക്കാനുള്ള ചേരുവകൾ

    ചെറിയ തീയിൽ താഴെ പറയുന്ന ചേരുവകൾ വറുത്തെടുക്കുക:

    • ആറ് ഏലക്ക & നാല് ഗ്രാമ്പൂ: ഇവ ചെറിയ തീയിൽ വറുത്തെടുക്കുക.

    • ഒന്നര ടീസ്പൂൺ ഉലുവ: ഉലുവ വറുത്ത് മാറ്റിവെക്കുക.

    • രണ്ട് ടീസ്പൂൺ കടുക്: കടുക് പൊട്ടാൻ തുടങ്ങുമ്പോൾ തീ അണച്ച്, ചൂടാറിയ ശേഷം എല്ലാം ഒന്നിച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of:Jess Creative World

    അച്ചാർ ഉണ്ടാക്കുന്ന വിധം

    1. നാരങ്ങയിൽ ഉപ്പ് ചേർക്കുക: മുറിച്ചുവെച്ച നാരങ്ങയിലേക്ക് 4 ടേബിൾസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

    2. എണ്ണയിൽ കടുക് പൊട്ടിക്കുക: ഒരു പാനിൽ ¼ കപ്പ് നല്ലെണ്ണ ചൂടാക്കി 1 ടീസ്പൂൺ കടുക് പൊട്ടിക്കുക.

    3. ചേരുവകൾ വഴറ്റുക: ½ കപ്പ് ഇഞ്ചി (ചെറുതായി അരിഞ്ഞത്), ¾ കപ്പ് വെളുത്തുള്ളി (അരിഞ്ഞത്), 3-4 പച്ചമുളക് (വട്ടത്തിൽ അരിഞ്ഞത്), കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. വഴറ്റുമ്പോൾ 1 ടേബിൾസ്പൂൺ ഉപ്പ് കൂടി ചേർക്കുക.

    4. മസാലകൾ ചേർക്കുക: തീ കുറച്ചുവെച്ച് 1 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കായപ്പൊടി, 8 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.

    5. നാരങ്ങ ചേർക്കുക: മുളകുപൊടിയുടെ പച്ചമണം മാറുമ്പോൾ തീ അണച്ച് ഉപ്പ് പുരട്ടിയ നാരങ്ങ ചേർത്ത് നന്നായി ഇളക്കുക.

    6. പൊടിച്ച മസാല ചേർക്കുക: വറുത്തുപൊടിച്ച ഉലുവ, കടുക്, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർത്ത് യോജിപ്പിക്കുക.

    7. വിനാഗിരി & പഞ്ചസാര: 4 ടേബിൾസ്പൂൺ വിനാഗിരി തിളപ്പിച്ച് നാരങ്ങ കൂട്ടിലേക്ക് ഒഴിക്കുക. 1 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക.

    8. സൂക്ഷിക്കുക: അച്ചാർ തണുത്ത ശേഷം ഗ്ലാസ് പാത്രത്തിൽ നനവില്ലാത്ത സ്പൂൺ ഉപയോഗിച്ച് സൂക്ഷിക്കുക. 4 ദിവസം പുറത്തുവെച്ച ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

    കേടുകൂടാതെ സൂക്ഷിക്കാനുള്ള ടിപ്‌സ്

    • നനവില്ലാത്ത പാത്രം: അച്ചാർ കേടുകൂടാതിരിക്കാൻ എപ്പോഴും വൃത്തിയുള്ള, ഉണങ്ങിയ സ്പൂണും ഗ്ലാസ് പാത്രവും ഉപയോഗിക്കുക.

    • ആദ്യ ദിവസങ്ങളിൽ ഫ്രിഡ്ജിൽ വെക്കരുത്: അച്ചാർ 4 ദിവസമെങ്കിലും പുറത്തുവെച്ച് രുചി “സെറ്റ്” ആകാൻ അനുവദിക്കുക.

    • വിനാഗിരി & പഞ്ചസാര: ഇവ രണ്ടും അച്ചാറിന്റെ രുചിയും ദീർഘായുസ്സും വർദ്ധിപ്പിക്കുന്നു.

    ഈ ലളിതമായ റെസിപ്പി പിന്തുടർന്നാൽ, നിനക്ക് വീട്ടിൽ തന്നെ കൈപ്പില്ലാത്ത, രുചികരമായ നാരങ്ങാ അച്ചാർ തയ്യാറാക്കാം. ഈ അച്ചാർ ചോറിനൊപ്പവും, ചപ്പാത്തിക്കൊപ്പവും, അല്ലെങ്കിൽ ഏത് വിഭവത്തിനൊപ്പവും ആസ്വദിക്കാം.

     അടുക്കളയിൽ ഈ റെസിപ്പി പരീക്ഷിച്ച്, അനുഭവം ഞങ്ങളുമായി പങ്കുവെക്കൂ!

  • ചെറുനാരങ്ങ അച്ചാർ

    ചെറുനാരങ്ങ അച്ചാർ

    ചെറുനാരങ്ങ അച്ചാർ ഏറെ നാൾ കേടാവാതെ കൈപ്പില്ലാതെ തയ്യാറാക്കുവാനും ഇതുപോലെ ചെയ്താൽ മതി.. അതും വിനാഗിരി ചേർക്കാതെ

    Ingredients

    ചെറുനാരങ്ങ -ഒരു കിലോ

    കായം- ഒരു കഷണം

    ഉണക്കമുളക്

    നല്ലെണ്ണ

    ഉപ്പ്

    Preparation

    നാരങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പിട്ട് രണ്ടുദിവസം വയ്ക്കുക ശേഷമാണ് അച്ചാർ തയ്യാറാക്കുന്നത് ഒരു പാൻ ചൂടാവാനായി വയ്ക്കാം ഹായവും ഉണക്കമുളകും വേറെ വേറെ ചൂടാക്കി എടുക്കാം ശേഷം രണ്ടും തരിതരിയായി പൊടിച്ചെടുക്കണം ഇനി എണ്ണയിലേക്ക് നാരങ്ങ ചേർത്ത് വഴറ്റി കൊടുക്കാം ശേഷം പൊടിച്ചു വച്ചതും ഉപ്പും ചേർക്കാം ഇനി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി അച്ചാർ

    വെറുതെ കളയുന്ന നാരങ്ങാ തൊലി ഉപയോഗിച്ചു രുചികരമായ അച്ചാർ ഉണ്ടാക്കാം , ഒട്ടുമേ കയ്പ്പ് ഇല്ലാതെ

    നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി – 15-20

    നാരങ്ങ 4 – 8 കഷണങ്ങളായി അരിഞ്ഞത്

    എള്ളെണ്ണ – 3 ടേബിള് സ്പൂണ് + 2 ടേബിള് സ്പൂണ്

    കശ്മീരി മുളകുപൊടി – 3 ടേബിള് സ്പൂണ്

    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

    വറുത്ത ഉലുവ പൊടി – 1 ടീസ്പൂൺ

    കായം – 1 ടീസ്പൂൺ (ഹിംഗ് പൗഡർ)

    ഉപ്പ്

    വിനാഗിരി – 1/4 കപ്പ്

    Preparation

    ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, വറുത്ത ഉലുവപ്പൊടി, കായം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.കട്ടിയുള്ള പാൻ ചൂടാക്കുക, എള്ളെണ്ണ ചേർക്കുക .ഇടത്തരം ചൂടുള്ള എണ്ണയിലേക്ക് നാരങ്ങ തൊലി ചേർത്ത് ഇടത്തരം ചൂടിൽ 5 മിനിറ്റ് വഴറ്റുക.വീണ്ടും 3 മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക.
    ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.തീ കെടുത്തി മിക്സ് ചെയ്തു വെച്ച മസാല ചേർക്കുക.നന്നായി യോജിക്കുന്നതുവരെ ഇളക്കുക.വിനാഗിരി ചേർത്ത് നന്നായി ഇളക്കുക.തണുക്കാൻ അനുവദിക്കുക.
    ഇത് തണുത്തു കഴിഞ്ഞാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ജാറിലേക്ക് മാറ്റുക.ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എള്ളെണ്ണ ചേർക്കുക. എണ്ണ ചൂടാക്കുക.അച്ചാറിലേക്ക് ചൂടുള്ള എണ്ണ ചേർക്കുക.
    തണുക്കാൻ അനുവദിക്കുക.എന്നിട്ട് മൂടി അടച്ച് 10-15 ദിവസം വയ്ക്കുക.അതിനുശേഷം നിങ്ങൾക്ക് അച്ചാർ ഉപയോഗിക്കാം,കശ്മീരി മുളകുപൊടിക്ക് പകരം സാധാരണ മുളകുപൊടിയും ചേര് ക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ചെറുനാരങ്ങാ അച്ചാർ

    ചെറുനാരങ്ങാ അച്ചാർ

    ചെറുനാരങ്ങാ അച്ചാർ ഒട്ടും കയ്പ്പില്ലാതെ ചാറോടുകൂടി തയ്യാറാക്കുന്നത് കണ്ടു നോക്കൂ, ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവരും കഴിക്കും…

    INGREDIENTS

    ചെറുനാരങ്ങാ- പത്ത്

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    വെളുത്തുള്ളി

    പച്ചമുളക് -4

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ

    ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

    കായം -മുക്കാൽ ടീസ്പൂൺ

    പഞ്ചസാര- അര ടീസ്പൂൺ

    വിനാഗിരി -ഒരു ടീസ്പൂൺ

    PREPARATION

    ആദ്യം നാരങ്ങ തിളച്ച വെള്ളത്തിലേക്ക് ഇടുക ഉപ്പും കൂടിയിട്ട് ഒന്ന് സോഫ്റ്റ് ആക്കി എടുക്കാം, ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കാം, വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം, അല്പം മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെറുനാരങ്ങ ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ മുളകുപൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർക്കാം, അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കുക, ഇനി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വിനാഗിരി എന്നിവ ചേർക്കാം വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം, ഇനി നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes

  • കയ്പ് ഇല്ലാത്ത ദിവസം തോറും സ്വാദേറും നാരങ്ങ അച്ചാർ

    കയ്പ് ഇല്ലാത്ത ദിവസം തോറും സ്വാദേറും നാരങ്ങ അച്ചാർ

    കയ്പ് ഇല്ലാത്ത ദിവസം തോറും സ്വാദേറും നാരങ്ങ അച്ചാർ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ഞൊടിയിടയിൽ ഒട്ടും കയ്പില്ലാത്ത നാരങ്ങ അച്ചാർ

    ഞൊടിയിടയിൽ ഒട്ടും കയ്പില്ലാത്ത നാരങ്ങ അച്ചാർ

    ഞൊടിയിടയിൽ ഒട്ടും കയ്പില്ലാത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.