Tag: kozhukkatta

  • കൊഴുക്കട്ട

    കൊഴുക്കട്ട

    ഒട്ടും പൊട്ടിപ്പോകാതെ നല്ല സോഫ്റ്റ് ആയാലും മിനുസമുള്ളതുമായ കൊഴുക്കട്ട ഉണ്ടാക്കാൻ കിടിലൻ സൂത്രം.. റെസിപ്പി ആദ്യ കമന്റിൽ

    Ingredients

    അരിപ്പൊടി- 2 ഗ്ലാസ്

    വെള്ളം -മൂന്നു ഗ്ലാസ്

    ഉപ്പ്

    പഞ്ചസാര -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ശർക്കര

    തേങ്ങ

    Preparation

    ഒരു ബൗളിൽ അരിപ്പൊടി എടുക്കുക ഒരു പാത്രത്തിൽ വെള്ളം എന്ന ഉപ്പ് പഞ്ചസാര ഇവ ചേർത്ത് തിളപ്പിക്കാം ഈ വെള്ളം ഉപയോഗിച്ച് അരിപ്പൊടി കുഴയ്ക്കുക നല്ല സോഫ്റ്റ് ആകുന്നതുവരെ കുഴക്കണം ശേഷം ചൂടോടെ തന്നെ ബോളുകൾ ആക്കി മാറ്റാം ഈ സമയം കൊണ്ട് മിക്സ് തയ്യാറാക്കാം ശർക്കര ഉരുക്കിയതിലേക്ക് തേങ്ങ ചേർത്ത് മിക്സ് ചെയ്ത് കട്ടിയാക്കി എടുക്കുക ഈ മിക്സ് ഓരോ ബോളുകൾക്കുള്ളിൽ വെച്ച് നന്നായി ഉരുട്ടി എടുക്കാം പെട്ടെന്ന് തന്നെ ചെയ്താൽ ഒട്ടും പൊട്ടാതെ കിട്ടും,ഇനി കൊഴുക്കട്ടകൾ എല്ലാം ആവിയിൽ വെച്ച് നന്നായി വേവിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക്‌ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Reena Unni Here

  • ക്യാരറ്റ് കൊഴുക്കട്ട

    ക്യാരറ്റ് കൊഴുക്കട്ട

    വ്യത്യസ്തമായ രുചിയിൽ കൊഴുക്കട്ട തയ്യാറാക്കിയാലോ? ഈ ക്യാരറ്റ് കൊഴുക്കട്ട കുട്ടികൾ എത്ര കിട്ടിയാലും കഴിക്കും.. സ്കൂളിൽ നിന്നും വരുമ്പോൾ ഇത് ഒരു ദിവസം തയ്യാറാക്കി കൊടുത്തു നോക്കൂ നോക്കൂ..

    Ingredients

    അരിപ്പൊടി- ഒന്നേകാൽ കപ്പ്

    തിളച്ചവെള്ളം -കാൽ ലിറ്റർ

    ഉപ്പ്

    ക്യാരറ്റ്- 3

    ശർക്കര പൊടിച്ചത് -മുക്കാൽ കപ്പ്

    വെള്ളം- രണ്ട് ടേബിൾ സ്പൂൺ

    നെയ് -2 ടീസ്പൂൺ

    ഏലക്കായ -3

    ജീരകം -മുക്കാൽ ടീസ്പൂൺ

    തേങ്ങാ ചിരവിയത് -ഒരു കപ്പ്

    നട്സ്

    Preparation

    ആദ്യം പൊടി കുഴച്ചെടുക്കാം ഇതിനായി, പൊടിയിലേക്ക് തിളച്ച വെള്ളവും ഉപ്പും മിക്സ് ചെയ്തു ഒഴിക്കുക, ഇതൊന്നും മിക്സ് ചെയ്ത 5 മിനിറ്റ് മാറ്റിവയ്ക്കാം ഈ സമയം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ക്യാരറ്റ് ആദ്യം ചേർക്കാം, ഇത് നന്നായി വഴറ്റിയതിനുശേഷം തേങ്ങാ ചിരവിയത് നട്ട്സ് ജീരകം ഏലക്കായ ഇവ പൊടിച്ചത് ഇതെല്ലാം ചേർത്ത് യോജിപ്പിക്കാം ശർക്കരപ്പാനി ഒഴിച്ചുകൊടുത്തു നല്ല കട്ടിയാകുന്നത് വരെ മിക്സ് ചെയ്ത് എടുക്കുക ഇപ്പോൾ ഫില്ലിംഗ് തയ്യാറായി നേരത്തെ കുഴച്ച മാവെടുത്ത് വീണ്ടും നല്ലതുപോലെ കുഴിച്ചതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഓരോ കോളിനുള്ളിലും ക്യാരറ്റ് ഫില്ലിംഗ് വെച്ച് കൊടുത്ത് നന്നായി അടയ്ക്കുക ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക COOK with SOPHY

  • ഗോലി ഇഡലി

    ഗോലി ഇഡലി

    ഒരു കപ്പ് അരിപ്പൊടി മാത്രം മതി ഈ സ്പെഷ്യൽ രുചി യുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ, സ്നാക്ക് ആയും ഇത് തയ്യാറാക്കാം വീഡിയോ ആദ്യ കമന്റ് ൽ

    INGREDIETNTS

    അരിപ്പൊടി ഒരു കപ്പ്

    തിളച്ച വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    നെയ്യ്

    കടുക്

    കടലപ്പരിപ്പ്

    ഉഴുന്നുപരിപ്പ്

    കറിവേപ്പില

    വെളുത്ത എള്ള്

    ഉണക്കമുളക്

    മല്ലിയില

    PREPARATION

    ഒരു ബൗളിൽ അരിപ്പൊടിയെടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളമൊഴിച്ച് യോജിപ്പിച്ച് 5 മിനിറ്റ് മൂടിവെക്കുക കൈയിൽ തൊടാവുന്ന ചൂടിൽ നെയ്യ് ചേർത്ത് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക ഇതിനെ ഒരു പ്ലേറ്റിൽ വച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കണം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക ഇതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് വെളുത്ത എള്ള് ഇവ ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിവേപ്പില ഉണക്കമുളകും ചേർത്തു യോജിപ്പിക്കുക ശേഷം വേവിച്ചു വച്ചിരിക്കുന്ന പലഹാരം ചേർക്കാം, ഇത് നല്ലപോലെ മിക്സ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യാം അവസാനമായി കുറച്ചു മല്ലിയില കൂടി ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കൊഴുക്കട്ട

    കൊഴുക്കട്ട

    എത്ര കഴിച്ചാലും മതി വരില്ല നമ്മുടെ ഈ നാടൻ പലഹാരം, നല്ല പൂവിതൾ പോലെ സോഫ്റ്റ് ആയ കൊഴുക്കട്ട..

    Ingredients

    വെള്ളം -മൂന്നര കപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    ജീരകം -കാൽ ടീസ്പൂൺ

    അരിപ്പൊടി -അരക്കിലോ

    ഉണക്കമുന്തിരി

    കശുവണ്ടി

    തേങ്ങാ ചിരവിയത് -1

    ശർക്കര പാനി -ഒരു കപ്പ്

    Preparation

    ഒരു പാത്രത്തിൽ വെള്ളം ഉപ്പു വെളിച്ചെണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക, ഒരു വലിയ ബോളിൽ അരിപ്പൊടി എടുത്ത് തിളച്ച വെള്ളമൊഴിച്ച് മിക്സ് ചെയ്ത് കുഴച്ചെടുക്കുക. ഇനി ഫില്ലിങ്ങിന് ഉള്ള തേങ്ങ തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക അല്പം ചെറിയ ജീരകം ഇട്ടു കൊടുക്കാം നന്നായി മൊരിഞ്ഞു വരുമ്പോൾ അതിലേക്ക് കശുവണ്ടിയും മുന്തിരിയും ചേർത്ത് മിക്സ് ചെയ്യാം, അടുത്തതായി ചിരവിയ തേങ്ങ ചേർക്കാം , നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക, ശർക്കരപ്പാനി നന്നായി വറ്റി തേങ്ങാ മിക്സ് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി കുറച്ചു വച്ച മാവിൽ നിന്നും അല്പാല്പം എടുത്ത് കയ്യിൽ വച്ച് ബോളുകൾ ആക്കുക, ഉള്ളിൽ തേങ്ങാ മിക്സ് വെച്ചുകൊടുത്തതിനുശേഷം കവർ ചെയ്യുക ബോൾ ഷേപ്പിൽ ആക്കിയതിനു ശേഷം ആവിയിൽ വേവിച്ചെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക flavours cooking channel