Tag: kinnathappam

  • കണ്ണൂർ ബേക്കറി സ്പെഷ്യൽ കിണ്ണത്തപ്പം

    കണ്ണൂർ ബേക്കറി സ്പെഷ്യൽ കിണ്ണത്തപ്പം

    വായിൽ ഇട്ടാൽ അലിഞ്ഞു പോകുമെന്ന് വെറുതെ പറയുന്നതല്ല, ഇത് കഴിച്ചാൽ നിങ്ങൾക്കും മനസ്സിലാകും കണ്ണൂർ ബേക്കറി സ്പെഷ്യൽ കിണ്ണത്തപ്പം..

    Ingredients

    ശർക്കര -450 ഗ്രാം

    വെള്ളം -ഒരു കപ്പ്

    കടലപ്പരിപ്പ് -കാൽ കപ്പ്

    പച്ചരി -ഒരു കപ്പ്

    തേങ്ങ -ഒന്ന്

    നെയ്യ്

    ഏലക്കായ പൊടി -അര ടീസ്പൂൺ

    ശർക്കര ഉരുക്കി എടുക്കുക പച്ചരി കുതിർത്തെടുത്ത് വെള്ളത്തിൽ അരച്ചെടുക്കാം ഇതിനെ അടി കട്ടിയുള്ള ഒരു പാനിലേക്ക് ഒഴിക്കുക തേങ്ങ അരച്ച് തേങ്ങാപ്പാലെടുത്ത് ഇതിലേക്ക് ചേർക്കാം കടലപ്പരിപ്പ് കുതിർത്ത് വേവിച്ചെടുക്കുക ഉടഞ്ഞു പോകരുത് ഇനി പാൻ അടുപ്പിൽ വച്ച് കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി തുടങ്ങുമ്പോൾ ശർക്കരപ്പാനി ചേർക്കാം കുറച്ചു നെയ്യും ചേർക്കാം നെയ് ആവശ്യമെങ്കിൽ ഇടയ്ക്കിടെ ചേർക്കാം, ഇനി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം അതിനുമുമ്പ് കടലപ്പരിപ്പ് ചേർത്ത് മിക്സ് ചെയ്യണം പാത്രത്തിൽ ടൈറ്റ് ആക്കി സെറ്റ് ചെയ്തശേഷം ചൂടാറാനായി വയ്ക്കാം ശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SABAAS COOKING WORLD

  • മത്തങ്ങ കിണ്ണത്തപ്പം

    മത്തങ്ങ കിണ്ണത്തപ്പം

    മത്തങ്ങയും റാഗി പൊടിയും ചേർത്ത് ഒരു പഴയകാല വിഭവം തയ്യാറാക്കിയാലോ? രുചികരമായ കിണ്ണത്തപ്പം ആണ് തയ്യാറാക്കുന്നത്

    Ingredients

    മത്തങ്ങാ നന്നായി പഴുത്തത്

    റാഗിപ്പൊടി

    തേങ്ങാപ്പാൽ

    ശർക്കര

    ഏലക്കായ പൊടി

    തേങ്ങാക്കൊത്ത്

    Preparation

    ത്തങ്ങ മിക്സിയിൽ നന്നായി അരച്ചെടുക്കുക, ഇതിലേക്ക് റാഗി പൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം തേങ്ങാപ്പാൽ ചേർത്ത് കട്ടകളില്ലാതെ യോജിപ്പിക്കുക, ഇനി അടുപ്പിൽ വെച്ച് നന്നായി കുറുക്കിയെടുക്കാം കട്ടിയാകുമ്പോൾ ഏലക്കായപ്പൊടിയും ശർക്കര നീരും ചേർക്കാം, നെയ്യിൽ വറുത്ത തേങ്ങാക്കൊത്തുകൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കുക, ഇനി പ്ലേറ്റിൽ നന്നായി പ്രസ് ചെയ്ത് അമർത്തി കൊടുക്കാം, ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • കിണ്ണത്തപ്പം

    കിണ്ണത്തപ്പം

    പൂവിതൾ പോലെ നൈസായ കിണ്ണത്തപ്പം അരിപ്പൊടി കൊണ്ട് തയ്യാറാക്കാം, കുട്ടികൾ കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കുന്ന നാടൻ പലഹാരം..

    Ingredients

    അരിപ്പൊടി -ഒരു കപ്പ്

    തേങ്ങാപ്പാൽ -ഒന്നര കപ്പ്

    പഞ്ചസാര മുക്കാൽ കപ്പ്

    ജീരകം

    ഏലക്കായ പൊടി

    Preparation

    മിക്സിയുടെ ജാറിലേക്ക് തേങ്ങാപ്പാൽ അരിപ്പൊടി ജീരകം ഏലക്കായപഞ്ചസാര എന്നിവ ചേർത്തു കൊടുത്ത് നന്നായി അരച്ചെടുക്കാം, വെള്ളം പോലെ ലൂസായ ബാറ്റർ ആണ് വേണ്ടത് അതുകൊണ്ട്, കൂടുതൽ വെള്ളം ചേർത്ത് ലൂസ് ആക്കാം, ഒരു കിണ്ണത്തിൽ എണ്ണ തൂവി കൊടുത്തതിനുശേഷം ഈ മാവ് കോരി ഒഴിക്കാം മുകളിൽ അല്പം ജീരകവും തൂവി കൊടുക്കാം ഇനി ആവിയിൽ ഇത് നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mandaram

  • കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വായിലിട്ടാൽ അലിഞ്ഞു പോകും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കിയാലോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി kitchen – അടുക്കള ചാനല്‍ Subscribe ചെയ്യൂ റെസിപ്പി വായിക്കാൻ ക്ലിക്ക്

  • കിണ്ണത്തപ്പം ഉണ്ടാക്കാം

    കിണ്ണത്തപ്പം ഉണ്ടാക്കാം

    ചേരുവകൾ

    1 കപ്പ് അരിപ്പൊടി വരുത്തത്

    3 കപ്പ് തേങ്ങ ചുരണ്ടിയത്

    1 കപ്പ് പഞ്ചസാര

    1 ടീസ്പൂണ്‍ നെയ്യ്

    1 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി

    ആവശ്യത്തിന് ഉപ്പ്

    തയാറാക്കുന്ന വിധം

    ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചുരണ്ടി വച്ചിരിക്കുന്ന തേങ്ങ നല്ലവണ്ണം അടിച്ചെടുക്കുക. ഇതില്‍ നിന്നും ഏകദേശം ഒന്നര കപ്പോളം കട്ടിയുള്ള തേങ്ങാപ്പാല്‍ അരിച്ചെടുത്ത് മാറ്റിവയ്ക്കണം. അരിപ്പൊടി വറുത്തത് ഒട്ടും തരിയില്ലാത്തവിധം വേണം അരിച്ചെടുക്കാന്‍. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തീരെ കട്ടയില്ലാത്തവിധം നന്നായി ഉടച്ച് കലക്കി വയ്ക്കുക. ഇനി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ കൂടി ചേര്‍ത്തിളക്കുക. ഈ കൂട്ട് ഏകദേശം അര മണിക്കൂറോളം അനക്കാതെ മാറ്റി വയ്ക്കണം. ഇനി ഒരു കിണ്ണത്തില്‍ അല്ലെങ്കില്‍ ഇത്തിരി കുഴിയുള്ള ഒരു പ്ലേറ്റില്‍ കുറച്ച് നെയ്യ് പുരട്ടി എടുക്കുക. ഈ പാത്രത്തിലേക്ക് നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ അപ്പച്ചെമ്പിലോ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ കിണ്ണത്തപ്പം തയ്യാര്‍. പാത്രം അടുപ്പില്‍ നിന്നും വാങ്ങിവച്ച് .അപ്പത്തിന്‍റെ ചൂട് ശരിക്കും പോയ ശേഷം മാത്രമേ കഷണങ്ങള്‍ ആക്കാവൂ അല്ലെങ്കില്‍ പൊടിഞ്ഞു പോകും