Tag: kerala kadala curry

  • കടലക്കറി

    കടലക്കറി

    രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏതാണെങ്കിലും കൂടെ കഴിക്കാനായി കടലക്കറി നല്ലൊരു കോമ്പിനേഷനാണ്, കുക്കറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കിയ രുചികരമായ ഒരു കടലക്കറി..

    Ingredients

    കടല കുതിർത്തെടുത്തത്

    തക്കാളി -1

    സവാള -ഒന്ന്

    പച്ച മുളക് -2

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക് -കാൽ ടീസ്പൂൺ

    പെരുംജീരകം -കാൽ ടീസ്പൂൺ

    മുളകുപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    Preparation

    ആറുമണിക്കൂർ കുതിർത്തെടുത്ത കടല കുക്കറിലേക്ക് ഇടുക കൂടെ സവാള തക്കാളി പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് മഞ്ഞൾപൊടി വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക ശേഷം കുക്കർ അടച്ച് 5 6 വിസിൽ വരുന്നത് വരെ വേവിക്കുക, കുക്കർ തുറക്കുമ്പോൾ രണ്ടോ മൂന്നോ ടേബിൾസ്പൂൺ കടല അതിൽ നിന്നും എടുത്ത് മിക്സിയിൽ അരയ്ക്കണം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർത്തു കൊടുക്കാം, കറിവേപ്പില കൂടെ ചേർത്ത് മൂപ്പിക്കുക ശേഷം മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് എണ്ണയിൽ നന്നായി വഴറ്റണം ഇനി കടല ഇതിലേക്ക് ചേർക്കാം, അരച്ചെടുത്ത കടലയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക അവസാനമായി കുറച്ച് ഗരം മസാല പൊടി കൂടി ഇതിലേക്ക് ചേർക്കണം ഇനി തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Home

  • പുട്ടുപൊടി

    പുട്ടുപൊടി

    ഇനി പുട്ടുപൊടി പൈസ കൊടുത്ത് കടയിൽ നിന്നും വാങ്ങേണ്ട, ചോറ് തയ്യാറാക്കുന്ന അരി കൊണ്ട് നല്ല പഞ്ഞി പോലുള്ള പുട്ട് ഉണ്ടാക്കാം..

    ഇത് തയ്യാറാക്കാനായി അധികം വേവില്ലാത്ത പുഴുക്കലരിയാണ് എടുക്കേണ്ടത് ഇത് രാത്രി മുഴുവൻ കുതിർക്കാൻ ഇട്ടതിനുശേഷം രാവിലെ കഴുകി വെള്ളം വാർക്കാനായി ഒരു അരിപ്പയിൽ ഇട്ടു വയ്ക്കുക, ഒരു 20 മിനിറ്റിനു ശേഷം ഒരു കോട്ടൺ തുണിയിലേക്ക് അരി ഒന്ന് പരത്തിയിട്ട് കൊടുക്കുക, വെള്ളമെല്ലാം പോകുമ്പോൾ കുറച്ചു കുറച്ചായി എടുത്ത് തരിതരിയായി പൊടിച്ചെടുക്കാം, പൊടിച്ചെടുത്ത ഈ പൊടി ഒരു വലിയ പാനിൽ ഇട്ട് ചെറിയ തീയിൽ വറുത്തെടുക്കാം, ചൂടാറുമ്പോൾ ഇത് കുപ്പിയിൽ അടച്ച് സൂക്ഷിക്കാം, ഫുഡ് തയ്യാറാക്കാനായി ഇതിൽ നിന്നും പൊടിയെടുത്ത് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യാം, ശേഷം തേങ്ങ കൂടി ചേർത്ത് നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കി എടുക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen