Tag: Kerala Dishes

  • കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് എന്നാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്. “ഒഥെന്റിക് ഫീൽ” അതിനൊരിക്കലും കിട്ടില്ല. പക്ഷെ, രുചിയറിഞ്ഞു കഴിക്കണോ, അങ്ങനെ തയ്യാറാക്കിയാൽ പോര. കരിമീനിന്റെ പ്രത്യേകത, മറ്റുമീനുകളെക്കാളും ഫ്ലേവർ നന്നായിട്ടു മീനിൽ പിടിക്കുമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ നന്നായിട്ട് തയ്യാറാക്കിയാൽ അത് വിഭവത്തിൽ അറിയാൻ പറ്റും. ഗസ്റ്റുകൾ ഉണ്ടെങ്കിൽ ഇരു വിഭവമായിട്ടുതന്നെ ഇതിനെ മാറ്റാനും പറ്റും. ഇത് എന്റെ ഒരാന്റിയുടെ പാചകവിധിയാണ്. ഞങ്ങളുടെ കുടുംബത്തിലെ തീറ്റഭ്രാന്തന്മാരുടെയൊക്കെ ഇഷ്ടപ്പെട്ട റെസിപ്പിയാണ് ഇത്.

    റസിപി

    വറുക്കാൻ
    കരിമീൻ – മുഴുത്തത് അഞ്ച് എണ്ണം (നാലോ അഞ്ചോ എണ്ണംകൊണ്ട് ഒരു കിലോ തൂക്കം വരുന്ന വലിപ്പത്തിൽ)
    വാഴയില – ആവശ്യത്തിന്.
    വറുക്കാൻ
    1. മുളകുപൊടി – 3 ടേബിൾസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്

    പൊതിയാൻ
    2. സവോള – 5 എണ്ണം ഇടത്തരം
    ഉള്ളി – 10 എണ്ണം
    വെളുത്തുള്ളി – രണ്ടു തുടം
    ഇഞ്ചി – രണ്ടിഞ്ചു നീളത്തിൽ
    പച്ചമുളക് – 7 എണ്ണം
    തക്കാളി – 3 എണ്ണം ചെറുത്
    കറിവേപ്പില – ആവശ്യത്തിന്
    ഗ്രാമ്പൂ – 7 എണ്ണം
    ഏലയ്ക്ക – 7 എണ്ണം
    തേങ്ങ – അര മുറി (പാലു പിഴിയണം. ഒന്നാംപാലും രണ്ടാംപാലും മൂന്നാംപാലും എടുത്തു വെയ്ക്കണം)
    മുളകുപൊടി – അഞ്ചു ടേബിൾ സ്പൂൺ
    കുരുമുളകുപൊടി – ഒരു ടേബിൾസ്പൂൺ
    കശുവണ്ടിപരിപ്പ് – 50 ഗ്രാം
    ഉണക്കമുന്തിരി – 50 ഗ്രാം

    വെളിച്ചെണ്ണ – ആവശ്യത്തിൻ (ഇതു കുറച്ചു വേണ്ടിവരും!!)

    പാചകവിധി

    ആദ്യം കരിമീൻ വൃത്തിയാക്കി ഒന്നാമത്തെ കൂട്ട് വെള്ളംകൂട്ടി പെയ്സ്റ്റ് ആക്കി മീനിൽ പുരട്ടി വറുത്തെടുത്ത് മാറ്റിവെയ്ക്കുക.

    ഇനിയാണ് പ്രധാന പരിപാടി
    സവോള കുനുകുനാ അരിഞ്ഞ് വഴറ്റി മാറ്റിവെയ്ക്കുക. ഒരു ഗോൾഡൻ കളർ ആയാൽ മതി. ആ എണ്ണയില് തന്നെ, ചെറുതായി അരിഞ്ഞ ഉള്ളിയും വഴറ്റുക. ഉള്ളി വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. നന്നായി വഴന്നുവരുമ്പോൾ, ഏലയ്ക്കായും ഗ്രാമ്പുവും ചതച്ച് ചേർക്കുക. ഇനി കുരുമുളകുപൊടി ചേർക്കുക. മുളകുപൊടി ഇനിവേണം ചേർക്കാൻ. മുളകുപൊടി മൂത്തുകഴിയുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് രണ്ടാംപാലും മൂന്നാംപാലും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ഒന്നാംപാൽ ചേർത്ത് വാങ്ങിവെയ്ക്കുക. ഓർക്കുക, നമ്മുടെ ലക്ഷ്യം വളരെ കട്ടിയുള്ള ഗ്രേവിയാണ്.
    ഇതാ ഈ ചിത്രത്തിലേ പോലെ

    കഴുകിയെടുത്ത വാഴയില കരിമീൻ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക.

    കരിമീൻ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തിൽ പൊതിയുക.

    അതിനുശേഷം വാഴയില നാലുവശവും മടക്കി (ചിത്രത്തിൽ കാണുന്നതുപോലെയും ആകാം!) കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക.

    ഇത് നന്നായിട്ടു ചൂടായിരിക്കുന്ന എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാൻ. എന്നാലെ ഗ്രേവിയുടെ ഫ്ലേവർ മീനിൽ നന്നായിട്ടു പിടിക്കൂ.

    ഇത്രയും പരുപാടിയേയുള്ളൂ. കരിമീൻ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാൻ തുടങ്ങുമ്പോൾ വളരെ എളുപ്പമാണെന്നു മനസ്സിലാവും.

  • രാമശ്ശേരി ഇഡ്ഡലിയും ചമ്മന്തിപൊടിയും

    രാമശ്ശേരി ഇഡ്ഡലിയും ചമ്മന്തിപൊടിയും

    ആവശ്യമുള്ള സാധനങ്ങള്‍

    പൊന്നി അരി 2 കിലോ

    ഉഴുന്ന് 300 ഗ്രാം

    ഉലുവ 10 ഗ്രാം

    ഉപ്പു അവശ്യത്തിനു

    Ponni rice 2kg

    Gram to 300 grams

    Fenugreek, 10 g

    salt

    തയ്യാറാക്കുന്ന വിധം

    രാമശ്ശേരി ഇഡ്ഡലി

    തയ്യാറാക്കുന്ന്നതില്‍ആണ് അതിന്റെ പ്രത്യകതയുള്ളത് . സാധാരണ ഇഡ്ഡലി മാവു തയ്യാറാക്കുന്ന പോലെ അരിയും , ഉഴുന്നും, ഉള്ളുവയും തലേന്ന് അരച്ച് വെച്ച് പിറ്റേദിവസം ആണ് ഇത് ഉണ്ടാക്കുന്നത് . ഉണ്ടാക്കാന്‍ സാധാരണ വിറകു അടുപ്പ് ആണ് ഉപയോഗിക്കുന്നത് . പുളിയുടെ വിറകു ആണ് ഉത്തമം എന്ന് പറയപെടുന്നു . മണ്‍കലത്തില്‍ വെള്ളം വെച്ച് അതിന്റെ മുകളില്‍ ഒരു തട്ട് വെക്കുന്നു . തട്ട് എന്ന് പറഞ്ഞാല്‍ മണ്‍കലത്തിന്റെ മുകള്‍ഭാഗം മാത്രം എടുത്തു കനം കുറഞ്ഞ തുണി  ചുറ്റി ഉണ്ടാക്കുന്ന ഒരു തട്ട് .

     

    നടുഭാഗം അല്പം കുഴിഞ്ഞു ഇരിക്കും. ഇതില്‍ മാവ് ഒഴിക്കുന്നു . ഇത് പോലെ രണ്ടോ മൂന്നോ തട്ട് കൂടി വെച്ച് ഈ തട്ടുകള്‍ എല്ലാം മൂടത്തക്ക വിധത്തില്‍ മറ്റൊരു പാത്രം കൊണ്ട് അടച്ചു വേവിക്കുന്നു .ഇഡ്ഡലി എന്നാണ് പേര് എങ്കിലും, രാമശ്ശേരി ഇഡ്ഡലിക്ക് സാമ്യം  ദോശയോടു ആണ് .ഈ ഇഡ്ഡലി പലരും ഉണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ടതാണ് . നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

    ചമ്മന്തിപൊടിടി

    പാലകാടന്‍ മട്ട അരി , വറ്റല്‍മുളക്, ജീരകം , ഉഴുന്നുപരിപ്പ് (തോണ്ടോടുകൂടിയത്) ഇതൊക്കെ കൂടി വറുത്തു എടുത്തു അല്പം ഉപ്പു ചേര്‍ത്ത് പൊടിച്ചു എടുക്കുന്നതാണ്  ആ പ്രത്യക ചമ്മന്തിപൊടി. വെളിച്ചെണ്ണ കൂടി കുഴച്ചു ഉപയോഗിക്കാം

  • ഓലന്‍

    ആവശ്യമുള്ള സാധനങ്ങള്‍:
    കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം

    വന്പപയര്‍ ‍-100ഗ്രാം

    പച്ചമുളക് -അഞ്ചെണ്ണം

    വെളിച്ചെണ്ണ- പാകത്തിന്

    തേങ്ങാപ്പാല്‍- ഒന്നാം പാല്‍

    ഉപ്പ് -പാകത്തിന്

    കറിവേപ്പില -രണ്ടു തണ്ട്

     

    Ash gourd/Kumbalanga- 300 gram

    Vanpayar-1/2 cup

    First Coconut Milk- approximately one cup

    Green Chilly- 4 Nos, Slit

    Coconut Oil- As required

    Curry leaves- 2 Sprig

     

     

       തയ്യാറാക്കുന്ന വിധം

    വന്‍പയര്‍ വേവിച്ചെടുക്കുക

    കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി അരിയുക.

    തേങ്ങാപ്പലിന്റെ ഒന്നാം പാല്‍ തയ്യാറാക്കി വയ്ക്കുക,

    ഇനി ഒരു പാനില്‍ കുമ്പളങ്ങ, പച്ചമുളക് എന്നിവ ചേര്‍ത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിയ്ക്കുക,കുമ്പളങ്ങയ്ക്ക് വേവ് വളരെ കുറവാണ്.

    പകുതി വേവാകുമ്പോള്‍ വെന്ത പയര്‍ കൂടി ചേര്‍ത്ത് ഇളക്കുക.

    അടച്ചു വെച്ച് കുറച്ചു വെള്ളം കൂടി വറ്റിച്ചു എടുക്കണം.

    വെന്തതിനു ശേഷം ഇനി ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തു ഇളക്കുക.

    കറിവേപ്പില തണ്ടോട്കൂടി ചേര്‍ക്കണം .

    കറി ഒന്ന്ചൂടായിട്ടു തീ ഓഫാക്കണം,തിളപ്പിക്കണ്ട.

    പച്ച വെളിച്ചെണ്ണ ഒഴിയ്ക്കുക.അടച്ചു വെയ്ക്കുക.

    ഓലന്‍ തയ്യാര്‍.

  • Beef Samosa

    Beef Samosa Recipe

    എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

     

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.

     

    Ingredients

    ബീഫ് – 250 ഗ്രാം

    സവാള – 1 എണ്ണം (അരിഞ്ഞത്)

    പച്ചമുളക് – 3 എണ്ണം (അരിഞ്ഞത്)

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

    കാരറ്റ് – 1/4 കപ്പ് (അരിഞ്ഞത്)

    മുളക് പൊടി – 11/2 ടേബിൾ സ്പൂണ്‍

    മഞ്ഞൾ പൊടി – 1/2 ടീസ്പൂണ്‍

    കുരുമുളക് പൊടി – 1 ടീസ്പൂണ്‍

    ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍

    മൈദ പൊടി – 2 ടേബിൾ സ്പൂണ്‍

    വെള്ളം – 2 കപ്പ്

    മൈദ പൊടി – 2 കപ്പ്

    നെയ് – 3 ടേബിൾ സ്പൂണ്‍

    ചുടായ വെള്ളം – 1 കപ്പ്

    മല്ലിയില – കുറച്ച്

    ഉപ്പ് – ആവശ്യത്തിന്‌

    വെളിച്ചെണ്ണ – 2 കപ്പ്

    Method

    Step 1

    ബീഫ്‌ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.

    Step 2

    ഒരു പ്രഷർ കുക്കെറില്‍ ബീഫ്‌, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.

    Step 3

    വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.

    Step 4

    ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.

    Step 5

    തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.

    Step 6

    മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.

    Step 7

    തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.

    Step 8

    ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.

    Step 9

    രുചിയുള്ള ബീഫ് സമോസ റെഡി.

  • മുരിങ്ങയില കറി

    ചേരുവകള്‍
    മുരിങ്ങയില വൃത്തിയാക്കിയത് ( അരിയാതെ ഇലകള്‍ മാത്രമാക്കി മാറ്റി വയ്ക്കുക ) : അര കിലോ

    മുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി : 1 ടീ സ്പൂണ്‍

    ജീരകം : ഒരു നുള്ള്

    തേങ്ങിയ തിരുകിയത് : 1 കപ്പു

    വെളുത്തുള്ളി നാടന്‍ ചതയ്ച്ചത് : 4 അല്ലി

    പച്ചമുളക് : 4 എണ്ണം നീളത്തില്‍ അരിഞ്ഞത്‌

    പുളി : ഒരു നെല്ലിക്ക സൈസില്‍

    വെള്ളം : 3 കപ്പ്

    ഉപ്പു : പാകത്തിന്

    വെളിച്ചെണ്ണ : 1 ടേബിള്‍ സ്പൂണ്‍

    താളിക്കുന്നതിനു : മൂന്നു ചുവന്നുള്ളി ചെറുതായി അരിഞ്ഞത്‌,കടുക്,കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    മുരിങ്ങയില തണ്ട് വെള്ളത്തില്‍ നന്നായി കഴിയിട്ടു ഒരു കൈപ്പിടി മുരിങ്ങയില തണ്ടില്‍ നിന്നും ഊരിഎടുക്കുക.ഇനി ഇത് ഒരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.

    തേങ്ങ ചിരവിയതും വറ്റല്‍ മുളകും ജീരകവും വെളുത്തുള്ളിയും ലേശം വെള്ളം ചേര്‍ത്ത് അരകല്ലില്‍ നേര്‍മ്മ ആയി അരച്ച് എടുക്കുക.(അരകല്ല് ഇല്ലാത്ത സാഹചര്യത്തില്‍ മിക്സര്‍ ഉപയോഗിയ്ക്കുക .

    ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിയ്ക്കുക.കുഞ്ഞുള്ളിയും ഇട്ടു മൂത്ത് വരുമ്പോള്‍ മുരിങ്ങയില ഇടുക.ഒന്ന് ചിക്കി കൊടുക്കുക.മുരിങ്ങയില പൊട്ടുന്ന ശബ്ദം കേള്‍ക്കണം ,അപ്പോള്‍ ആണ് അതിന്റെ പാകം. മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.(കൂടി പോകരുത് ).

    ഇതിലേക്ക് തേങ്ങ അരപ്പ് ചേര്‍ക്കുക.ആവശ്യത്തിനു വെള്ളവും ഒഴിയ്ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തും ഒന്ന് ചൂടാക്കിയതിനു ശേഷം വാങ്ങി വയ്ക്കുക.

    രുചികരമായ മുരിങ്ങയില കറി തയ്യാര്‍.ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

    ടിപ്സ് :

    തേങ്ങ അരപ്പ് ചേര്‍ത്തതിനു ശേഷം കറി തിളയ്ക്കരുത്,കറി വെള്ളവും പീരയും പോലെ ആയി പോകും.

    മുരിങ്ങയില കറി എരിവു അധികം ചേര്‍ക്കാതെ ആണ് അതിന്റെ തനതായ രുചി,അതുകൊണ്ട് ഒരു വറ്റല്‍ മുളകില്‍ കൂടുതല്‍ അരയ്ക്കരുത്.

    വറ്റല്‍ മുളകിന് പകരം പച്ചമുളക് അരച്ചാല്‍ രുചി മാറി പോകും.
    ജീരകവും വെളുത്തുള്ളിയും പറഞ്ഞ അളവില്‍ കൂടരുത്,രുചി മാറും

  • പനിയാരം ഉണ്ടാക്കാം.

    ദക്ഷിണേന്ത്യന് പലഹാരമാണ് പനിയാരം. മലയാളികള്ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള് കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന് എളുപ്പമുള്ളതും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം.

    മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില് ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

    ആവശ്യമുള്ള സാധനങ്ങള് 

     

    പച്ചരി – ഒരു കപ്പു

    പുഴുക്കലരി – ഒരു കപ്പു

    ഉഴുന്ന് – കാല്‍ കപ്പു

    മുട്ട -ഒന്ന്

    സവാള -ഒരു കപ്പു

    ഇഞ്ചി -ഒരു കഷണം

    പച്ചമുളക് -നാലു

    കറിവേപ്പില-ഒരു  തണ്ട്

    എണ്ണ- ആവശ്യത്തിനു

    ഉപ്പു- പാകത്തിന്

     

    ചമ്മന്തി ഉണ്ടാക്കുന്ന വിധം

     

    ഒരു മുറി തേങ്ങ ചിരകിയത്, രണ്ടു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടു പച്ചമുളക്, പാകത്തിന് ഉപ്പു എന്നിവ നന്നായി അരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഇതില്‍ ചേര്‍ക്കുക.

     

    കുഴി പനിയാരം  ഉണ്ടാക്കുന്ന വിധം

     

    പച്ചരി, പുഴുക്കലരി, ഉഴുന്ന് എന്നിവ നാലു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി അരക്കുക. ചീന ചട്ടിയില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി,കറിവേപ്പില, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റുക.അരച്ച് വെച്ച മാവിലേക്ക്‌ വഴറ്റിയ സാധനങ്ങള്‍ ഇട്ടു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.അല്‍പ്പം മല്ലിയിലയും ചേര്‍ക്കാം.  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഉണ്ണിയപ്പ തട്ടില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ തവി മാവു തട്ടില്‍ ഒഴിക്കുക. ഉണ്ണി അപ്പം ഉണ്ടാക്കുന്നത് പോലെ രണ്ടു വശവും മറിച്ചിട്ട് നന്നായി മൊരിച്ച് എടുക്കാം. ചൂടോടെ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കാം.

  • കാടമുട്ട ഈന്തപ്പഴം അച്ചാര്‍

    INGREDIENTS
    1. Quail Egg 12
    2. A cup of the palm
    3. three-quarters of a cup of vinegar
    4. A teaspoon of sugar and a half
    5. Salt
    6. A piece of ginger
    7. The latter two teaspoon chili powder
    8. The two teaspoon of garlic
    9. It broke a teaspoon of mustard
    10. In three-quarters of a cup of gingelly

    ആവശ്യമായവ
    1. കാടമുട്ട 12 എണ്ണം
    2. ഈന്തപ്പഴം ഒരു കപ്പ്
    3. വിനാഗിരി മുക്കാല്‍ കപ്പ്
    4. പഞ്ചസാര ഒന്നര ടീസ്�പൂണ്‍
    5. ഉപ്പ് ആവശ്യത്തിന്
    6. ഇഞ്ചി ഒരു കഷണം
    7. ചുമന്ന മുളകുപൊടി രണ്ട് ടീസ്�പൂണ്‍
    8. വെളുത്തുള്ളി രണ്ട് ടീസ്�പൂണ്‍
    9. കടുക് പിളര്‍ന്നത് ഒരു ടീസ്�പൂണ്‍
    10. നല്ലെണ്ണ മുക്കാല്‍ കപ്പ്
    1-Recovered

    കാടമുട്ട പുഴുങ്ങി തോടുകളഞ്ഞ് ചൂടായ നല്ലെണ്ണയില്‍ ഇട്ട് രണ്ട് മിനുട്ടു വറുത്ത് കോരുക. ഈന്തപ്പഴം ചെറിയ കഷണങ്ങളായി അരിയുക. ചുവന്ന മുളകിന്റെ തൊലിയും വെളുത്തുള്ളിയും കൂടി അല്‍പ്പം വിനാഗിരിയില്‍ അരച്ചെടുക്കുക. അര കപ്പ് നല്ലെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട്, ഇഞ്ചി ഇട്ട് മൂത്തശേഷം അരപ്പ് ചേര്‍ക്കുക. നല്ലവണ്ണം വഴറ്റുക. അതിലേക്ക് ഈന്തപ്പഴം അരിഞ്ഞ് ഇടുക. ഉപ്പ് ചേര്‍ക്കുക. ബാക്കി വിനാഗിരി ചേര്‍ക്കുക. പഞ്ചസാരയും ഇടണം. നല്ലവണ്ണം കുറുകിക്കഴിയുമ്പോള്‍ കാടമുട്ടയിട്ട് ഇളക്കി വാങ്ങുക.