Tag: #jackfruit cake

  • ചക്ക കേക്ക്

    ചക്ക കേക്ക്

    മിക്സിയിൽ മാവ് തയ്യാറാക്കി, നല്ല പഞ്ഞി പോലെ പൊങ്ങിവന്ന സൂപ്പർ ടേസ്റ്റ് ഉള്ള ചക്ക കേക്ക്, കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ ഇത് തയ്യാറാക്കി കൊടുത്തു നോക്കൂ…

    Ingredients

    for caramalise

    പഞ്ചസാര -അര കപ്പ്

    വെള്ളം

    for batter

    പഞ്ചസാര -അരക്കപ്പ്

    ഗ്രാമ്പു -രണ്ട്

    മൈദ -ഒരു കപ്പ്

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    മുട്ട -രണ്ട്

    വാനില എസൻസ് -അര ടീസ്പൂൺ

    എണ്ണ -കാൽകപ്പ്

    ഫുഡ് കളർ

    ചക്ക

    Preparation

    ആദ്യം പഞ്ചസാര കാരമലൈസ് ചെയ്ത് എടുക്കാം ചൂടായ പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ ഇളക്കി യോജിപ്പിച്ച് ക്യാരമലൈസ് ചെയ്യുക പാകമാകുമ്പോൾ വെള്ളമൊഴിച്ചതിനുശേഷം തിളപ്പിച്ച് അലിയിപ്പിച്ച് തീ ഓഫ് ചെയ്യാം

    ഒരു ബൗളിൽ ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുത്ത് വയ്ക്കാം ഇതിലേക്ക് പഞ്ചസാരയും ഗ്രാമ്പൂവും പൊടിച്ചെടുത്ത് ചേർക്കാം ഒരുമിച്ച് വേണം അരിക്കാൻ.

    ഇനി മിക്സിയിലേക്ക് മുട്ട വാനില എസൻസ് എന്നിവ ചേർത്ത് അടിച്ചതിനുശേഷം എണ്ണയും ചേർത്ത് ഒന്നുകൂടി അടിക്കുക ഇനി മിക്സിയുടെ ജാറിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രൈ ഇൻഗ്രീഡിയൻസും എടുത്തു വച്ചിരിക്കുന്ന ഷുഗർ ക്യാരമലും ചേർത്ത് അടിച്ചെടുക്കാം ഇതെല്ലാം ഒരു ബൗളിലേക്ക് മാറ്റിയശേഷം ചക്ക അടിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം രണ്ടു നുള്ള് ഫുഡ് കളർ ചേർത്താൽ നല്ല ഭംഗി ഉണ്ടാവും ഇനി ഈ ബാറ്ററിനെ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ബേക്ക് ചെയ്തെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ചക്കപ്പഴം കേക്ക്

    ചക്കപ്പഴം കേക്ക്

    ചക്കപ്പഴം കൊണ്ട് നല്ല അടിപൊളി ടേസ്റ്റ് ഉള്ള കേക്ക് തയ്യാറാക്കി നോക്കിയാലോ? ഇതിന് അധികം സമയം ഒന്നും വേണ്ട , വളരെ പെട്ടെന്ന് തയ്യാറാക്കാം

    Ingredients

    ചക്കപ്പഴം -അരക്കപ്പ്

    പഞ്ചസാര -അരക്കപ്പ്

    മൈദ -ഒരു കപ്പ്

    ബേക്കിങ് സോഡാ -കാൽ ടീസ്പൂൺ

    ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിൽ -അര കപ്പ്

    പാൽ അരക്കപ്പ്

    വാനില എസ്സൻസ് -ഒരു ടീസ്പൂൺ

    Preparation

    ആദ്യം കേക്ക് ടിന്നിൽ എണ്ണ പുരട്ടി മാറ്റിവയ്ക്കാം, ആഴമുള്ള ഒരു വലിയ പാനിൽ കല്ലുപ്പ് ഇട്ടു കൊടുത്തതിനുശേഷം ചൂടാവാനായി അടുപ്പിൽ വയ്ക്കാം ഇനി ഒരു മിക്സി ജാറിലേക്ക് പഞ്ചസാരയും ചക്കപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കാം ഒരു ബൗളിൽ മൈദ സോഡാ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത് രണ്ടുവട്ടം അരിച്ചെടുക്കുക മറ്റൊരു ബൗളിലേക്ക് ചക്കയും പഞ്ചസാരയും അടിച്ചത് ഒഴിച്ചു കൊടുക്കാം ഇതിലേക്ക് വാനില എസൻസ് സൺഫ്ലവർ ഓയിൽ പാൽ എന്നിവ ചേർക്കുക ഒരു വിസ്ക് ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക ഇതിലേക്ക് പൊടി അല്പാല്പമായി ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം, ഇതിലെ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ടാപ്പ് ചെയ്തതിനു ശേഷം, പാനിലേക്ക് വെച്ചുകൊടുക്കുക ഇനി പാത്രം മൂടി 20 മിനിറ്റ് ചെറിയ തീയിൽ ബേക്ക് ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Pune Spice

  • പൂരി

    പൂരി

    നല്ല മൊരിഞ്ഞതും നന്നായി പൊങ്ങി വന്നിട്ടുള്ളതുമായ പൂരി ഇനി എല്ലാവർക്കും ഈസിയായി ഉണ്ടാക്കാം,

    Ingredients

    തമ്പുപൊടി ഒരു കപ്പ്

    റവ ഒരു ടേബിൾ സ്പൂൺ

    മൈദപ്പൊടി ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    പഞ്ചസാര ഒരു ടീസ്പൂൺ

    സൺഫ്ലവർ ഓയിലും ഒരു ടേബിൾ സ്പൂൺ

    തിളച്ച വെള്ളം

    Preparation

    ആദ്യം പൊടികൾ എല്ലാം ഒരു ബൗളിൽ ചേർക്കുക, ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു കൊടുത്ത ശേഷം വെള്ളം ഒഴിച്ചു കുഴച്ചു കുറച്ചു കട്ടിയുള്ള മാവാക്കി മാറ്റാം, ഇത് 20 മിനിറ്റ് മാറ്റി വയ്ക്കണം. ശേഷം വീണ്ടും കുഴച്ചു ചെറിയ ബോളുകൾ ആക്കി മാറ്റുക, മീഡിയം കട്ടിയിൽ പരത്തിയതിന് ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു പൊരിച്ചു എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലെ ഉള്ള വീഡിയോ കൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World