Tag: INSTANT DOSA

  • അരിപ്പൊടി ദോശ

    അരിപ്പൊടി ദോശ

    വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല മൊരിഞ്ഞ അരിപ്പൊടി ദോശയുടെ റെസിപ്പി, തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാൻ മറന്നെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ…

    ingredients

    അരിപ്പൊടി -ഒരു ഗ്ലാസ്

    ഗോതമ്പുപൊടി -അര കപ്പ്

    തൈര് -കാൽ കപ്പ്

    ചോറ് -ഒരു കപ്പ്

    വെള്ളം

    ഉപ്പ്

    പഞ്ചസാര

    സോഡാ പൊടി -ഒരു നുള്ള്

    Preparation

    ഒരു ബൗളിൽ അരിപ്പൊടി ഗോതമ്പുപൊടി ചോറ് തൈര് വെള്ളം എന്നിവ മിക്സ് ചെയ്യുക ഇതിനെ മിക്സിയിലേക്ക് മാറ്റി നന്നായി അരച്ചെടുക്കാം അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ഉപ്പ് പഞ്ചസാര ബേക്കിംഗ് സോഡ ഇവ ചേർത്ത് മിക്സ് ചെയ്യാം, സമയമുണ്ടെങ്കിൽ മാത്രം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക, ശേഷം നല്ല നൈസ് ആയി ദോശ ഉണ്ടാക്കാം, മുകളിൽ നെയ്യോ എണ്ണയോ ഒഴിച്ച് നന്നായി മൊരിയിച്ചെടുക്കുകയും ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HabeeRan dreams

  • ഉഴുന്നില്ലാ ദോശ

    ഉഴുന്നില്ലാ ദോശ

    ദോശ ഉണ്ടാക്കാൻ ഉള്ള പുതിയ സൂത്രം ഉഴുന്നുവേണ്ട തലേദിവസം മാവരച്ചു വയ്ക്കേണ്ട… മാവ് തയ്യാറാക്കിയ ഉടനെ ദോശ ഉണ്ടാക്കാം

    Ingredients

    പച്ചരി -രണ്ട് കപ്പ്

    ചോറ് -ഒരു കപ്പ്

    പഞ്ചസാര -ഒരു ടീസ്പൂൺ

    യീസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    Preparation

    പച്ചരി നാലു മണിക്കൂർ കുതിർത്തെടുക്കുക ശേഷം ചോറും പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് നല്ല പോലെ അരച്ചെടുക്കാം, മാവിനെ അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കണം, ശേഷം എടുത്ത് നല്ല മൊരിഞ്ഞതോ സോഫ്റ്റ് ആയതോ ആയ ദോശ തയ്യാറാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • ദോശ

    ദോശ

    ദോശയുണ്ടാക്കാനായി ഇനി തലേദിവസം തന്നെ മാവരച്ചു വയ്ക്കേണ്ട, ഉഴുന്നും ചേർക്കേണ്ട..

    Ingredients

    പച്ചരി -രണ്ട് കപ്പ്

    ചോറ് -ഒരു കപ്പ്

    പഞ്ചസാര -ഒരു ടേബിൾ സ്പൂൺ

    ഇൻസ്റ്റന്റ് യീസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    ഇളം ചൂടുവെള്ളം

    Preparation

    അഞ്ചുമണിക്കൂർ കുതിർത്തെടുത്ത അരിയെ മിക്സി ജാറിലേക്ക് ചേർത്തു കൊടുക്കാം കൂടെ ഈസ്റ്റ് പഞ്ചസാര ചോറ് ഉപ്പ് ഇവയും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ നന്നായി അരച്ചെടുക്കുക ഇതിനെ അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം നല്ല അടിപൊളി ദോശ തയ്യാറാക്കാം മൊരിഞ്ഞ ദോശ ഇഷ്ടമുള്ളവർക്ക് അതും സോഫ്റ്റ് ദോശ ഇഷ്ടമുള്ളവർക്ക് അതും തയ്യാറാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • ചോറ്  ദോശ

    ചോറ് ദോശ

    തലേദിവസം രാത്രി ബാക്കി വന്ന ചോറ് കൊണ്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ? അതും നല്ല സോഫ്റ്റ് ആയ ദോശ

    INGREDIENTS

    ചോറ്- ഒരു ഗ്ലാസ്

    തേങ്ങ -ഒരു ഗ്ലാസ്

    ചെറിയുള്ളി -10

    ജീരകം -ഒരു സ്പൂൺ

    ഉപ്പ്

    റവ -അര ഗ്ലാസ്

    PREPARATION

    ആദ്യം ചോറിനെ വെള്ളത്തിൽ നന്നായി കഴുകി പിഴിഞ്ഞ് എടുക്കണം ഇതിനെ മിക്സിയുടെ ജാറിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ജീരകം ചെറിയുള്ളി എന്നിവയും ചേർക്കാം , ഇനി നല്ലപോലെ അരച്ചെടുക്കാം, ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഉപ്പ് ചേർക്കാം, മറ്റൊരു പാത്രത്തിൽ റവ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക, ശേഷം ഇതിലേക്ക് ചേർത്ത് എല്ലാം കൂടി യോജിപ്പിക്കാം, ഇനി പാൻ ചൂടാക്കി ദോശ ചുട്ടെടുക്കാം. കൂടെ കഴിക്കാനായി നല്ലൊരു സവാള ചമ്മന്തിയും ഉണ്ട് അതിന്റെ റെസിപ്പി കാണാനായി വീഡിയോ കാണുക..

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Aamis Likes

  • ബ്രെഡ്‌ ദോശ

    ബ്രെഡ്‌ ദോശ

    ബ്രഡ് കൊണ്ട് നല്ല മൊരിഞ്ഞ മസാല ദോശ ഉണ്ടാക്കിയാലോ? തലേദിവസം മാവരച്ചു വയ്ക്കേണ്ട, ഇൻസ്റ്റന്റ് ആയി തയ്യാറാക്കാം,

    INGREDIENTS

    ദോശ തയ്യാറാക്കാൻ

    ബ്രഡ് -ആറ്

    റവ -അരക്കപ്പ്

    വെള്ളം -രണ്ട് കപ്പ്

    ഉപ്പ് -ഒരു ടീസ്പൂൺ

    അരിപ്പൊടി -മൂന്ന് ടേബിൾസ്പൂൺ

    ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ

    ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ

    മസാല തയ്യാറാക്കാൻ

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    ജീരകം -കാൽ ടീസ്പൂൺ

    കറിവേപ്പില

    ഉപ്പ്

    ഇഞ്ചി പേസ്റ്റ് -അര ടീസ്പൂൺ

    PREPARATION

    ദോശ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് റവയും ബ്രഡ് കഷണങ്ങളാക്കിയതും ചേർത്തു കൊടുത്ത് അല്പം വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക, 15 മിനിറ്റിനു ശേഷം ഇതിനെ മിക്സിയിലേക്ക് മാറ്റാം കൂടെ അരിപ്പൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് നന്നായി അരച്ചെടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിക്കുക

    അടുത്തതായി മസാല തയ്യാറാക്കാം, ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും ചേർത്ത് പൊട്ടിക്കാം കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം സവാള പച്ചമുളക് ഉപ്പ് ഇഞ്ചി എന്നിവ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം ഉരുളക്കിഴങ്ങ് വേവിച്ചത് ചേർത്ത് കൊടുത്ത് യോജിപ്പിക്കാം, ചെറുതായി ഉടച്ചു കൊടുക്കണം, ഇതിനായി അല്പം വെള്ളം കൂടി ഇതിലേക്ക് ചേർക്കാം, ശേഷം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. ഇനി ദോശ ഉണ്ടാക്കാം, മസാല ദോശ പോലെ ഉള്ളിൽ മസാല വച്ചോ അല്ലാതെയോ തയ്യാറാക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Tasty Routes

  • റവ, തേങ്ങ ദോശ

    റവ, തേങ്ങ ദോശ

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റ്നായി ഇനി തലേദിവസം തന്നെ കഷ്ടപ്പെടേണ്ട, ഒരു കപ്പ് റവയും ഒരുപിടി തേങ്ങയും ഉണ്ടെങ്കിൽ രുചികരമായ ദോശ ഈസിയായി തയ്യാറാക്കി എടുക്കാം,

    INGREDIENTS

    റവ -2 കപ്പ്

    മൈദ -മുക്കാൽ കപ്പ്

    തേങ്ങ ഒരു കപ്പ്

    ഉപ്പ്

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മൈദ റവ തേങ്ങ എന്നിവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കണം, 10 മിനിറ്റ് കുതിർത്ത് അതിനുശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം, ശേഷം മാവിന് ഒരു ബൗളിലേക്ക് മാറ്റാം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് അര മണിക്കൂർ വയ്ക്കണം, ഇനി തവയിൽ നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കിയെടുക്കാം.

    വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക zanu’s world

  • പച്ചരി  ദോശ

    പച്ചരി ദോശ

    ഇനി ദോശ ഉണ്ടാക്കാൻ തലേദിവസം തന്നെ മാവ് അരച്ചു വയ്ക്കേണ്ട ആവശ്യമില്ല, ഉഴുന്ന് ചേർക്കാതെ തന്നെ തയ്യാറാക്കിയ നല്ല മൊരിഞ്ഞ ദോശ.

    INGREDIENTS

    പച്ചരി -2 കപ്പ്
    ചോറ് -1 കപ്പ്‌
    പഞ്ചസാര -1 ടേബിൾ സ്പൂൺ
    യീസ്റ്റ് -1 ടീസ്പൂൺ
    ചെറിയ ചൂട് വെള്ളം
    ഉപ്പ്

    PREPARATION

    ആദ്യം പച്ചരി അഞ്ച് മണിക്കൂർ കുതിർത്ത് എടുക്കണം ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം കൂടെ ചോറും ഈസ്റ്റും പഞ്ചസാരയും ചെറു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാം അരമണിക്കൂർ ശേഷം ഉപ്പു ചേർത്ത് മിക്സ് ചെയ്ത് നല്ല നൈസ് ദോശ ഉണ്ടാക്കിയെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KIT