Tag: food

  • ഗോതമ്പ് പൊടി പുട്ട്

    ഗോതമ്പ് പൊടി പുട്ട്

    ഗോതമ്പ് പൊടി കൊണ്ട് പുട്ട് തയ്യാറാക്കുമ്പോൾ ഇത്രയും സോഫ്റ്റ് ആയി കിട്ടും എന്ന് കരുതിയില്ല, പൊടി നനയ്ക്കുമ്പോൾ ഇതുപോലെ ചെയ്താൽ നിങ്ങൾക്കും കിട്ടും..

    ഒരു ബൗളിൽ പുട്ട് തയ്യാറാക്കാനുള്ള ഗോതമ്പുപൊടി ഇടുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർക്കുക, ഇനി കൈ ഉപയോഗിച്ച് നന്നായി തിരുമ്മി എടുക്കണം അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്യാം, മിക്സിയുടെ ചെറിയ ജാറിലേക്ക് കുറച്ചു പൊടി ഇട്ടു കൊടുക്കുക ഇതിനെ ചെറുതായി ഒന്ന് പൾസ് ചെയ്ത് എടുക്കാം പൊടി മുഴുവനും ഇതുപോലെ ചെയ്തെടുക്കണം ശേഷം തേങ്ങ ചേർത്ത് മിക്സ് ചെയ്യാം സാധാരണ പോലെ പുട്ട് ഉണ്ടാക്കി നോക്കൂ നല്ല സോഫ്റ്റ് ആയി കിട്ടും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഇറ്റാലിയന്‍ പിസ

    ഇറ്റാലിയന്‍ പിസ

    നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ?

    ആവശ്യമുള്ള സാധനങ്ങള്‍

    മൈദ – നാല് കപ്പ്

    യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍

    പഞ്ചസാര – ഒരു നുള്ള്

    ഉപ്പ് – രണ്ടു ടീ സ്പൂണ്‍

    ഒറിഗാനോ – അര ടീസ്പൂണ്‍

    തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും
    ഇന്ന് ലഭ്യമാണ് ഇവ )

    ഇളംചൂട് വെള്ളം -രണ്ടു കപ്പ്

    എണ്ണ – മൂന്നു ടേബിള്‍ സ്പൂണ്‍

    മൊസരല്ല ചീസ്‌-200 ഗ്രാം

    ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍

    കാപ്സിക്കം – ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
    (പച്ച,മഞ്ഞ ഏതെങ്കിലും)

    വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്

    സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

    തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

    എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്

    ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)

    കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍

    വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍

    ഉണ്ടാക്കുന്ന വിധം

    സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.

    സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.

    സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

    സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി.. മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക.

  • Jeeraka kanji ജീരക കഞ്ഞി

    ആവശ്യമുള്ള സാധനങ്ങള്‍:

    ഉണക്കലരി – അര കിലോ

    തേങ്ങ – അര മുറി

    നല്ല ജീരകം – ഒരു ടീസ്പൂണ്‍

    ചുവന്നുള്ളി – 5 അല്ലി

    ആശാളി – കാല്‍ ടീസ്പൂണ്‍

    ഉലുവ – അര ടീസ്പൂണ്‍

    മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

    ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം:

    ഉണക്കലരി ആശാളി ഉലുവ മഞ്ഞള്‍പൊടി ഇവ വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക.
    വെന്തതിനു ശേഷം തേങ്ങ നല്ല ജീരകം ചുവന്നുള്ളി ഇവ അരച്ച് ഒഴിക്കുക. ചൂടാകുമ്പോള്‍ ഇറക്കി വക്കുക. (ആശാളി ചില കടകളിലെ കിട്ടുകയുള്ളൂ.കിട്ടാത്തവര്‍ ചേര്‍ക്കേണ്ടതില്ല.)

  • Egg fried rice മുട്ട ഫ്രൈഡ് റൈസ്

    1. വേവിച്ച ചോറ് – 2 കപ്പ്‌
    2. മുട്ട -6 എണ്ണം
    3. സവാള – 1 എണ്ണം
    4. ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    5. കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    6. ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
    7. വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
    8. പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
    9. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    10. കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
    11. ഗരംമസാലപ്പൊടി – അര സ്പൂണ്‍
    12. സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
    13. എണ്ണ – 3 ടേബിള്‍സ്പൂണ്‍
    14. മല്ലിയില അരിഞ്ഞത്‌
    15. ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    • ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
    • ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
    • വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
    • വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
    • മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
    • അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
    • ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
    • ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
    • സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
    • ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.