രുചിയേറിയ ഫിഷ് മോളി എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Cook with Rini
Tag: fish molee
-

ഈസിയായി ഫിഷ് മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഈസിയായി ഫിഷ് മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ് മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും എന്ന് എനിക്കറിയാം..ഇനി അറിയാത്തവര്‍ ഉണ്ടാകുമല്ലോ അല്ലെ..പ്രത്യേകിച്ച് കല്യാണമൊക്കെ കഴിഞ്ഞും , ജോലിയ്ക്ക് വേണ്ടിയുമൊക്കെ വിദേശതൊക്കെ താമസിക്കേണ്ടി വന്നവര്‍ ഒക്കെ മിക്കപ്പോഴും റെസിപ്പികള്‍ നോക്കിയാണ് പാചകം ചെയ്യുക.അപ്പൊ നമുക്ക് നോക്കാം ഫിഷ് മോളി ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്
മീന്‍-അരക്കിലോ
സവാള- ഒരെണ്ണം
പച്ചമുളക്-രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍-1 കപ്പ്
കടുക്-1 ടീസ്പൂണ്‍
മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ആദ്യം തന്നെ
മീന്‍ കഷ്ണങ്ങളില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.അതിനുശേഷം ഒരു
മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഈ മീന്‍ കഷണങ്ങള്‍ ഇട്ടു ചെറുതായി ഒന്ന് ഫ്രൈ ചെയ്തു കോരിവയ്ക്കുക ശേഷം ഈ ചട്ടിയില്‍ തന്നെ കടുകു പൊട്ടിയ്ക്കണം. ( മീന്‍ വറുത്ത വെളിച്ചെണ്ണയില്‍ തന്നെ ചെയ്യാം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ഒഴിക്കാം ഇനി വറുത്ത വെളിച്ചെണ്ണ വേണ്ട എങ്കില്‍ പുതിയ വെളിച്ചെണ്ണ ഒഴിക്കുക ) ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം ഇത് നല്ലപോലെ പച്ചമണം മാറും വരെ വഴറ്റണം ..ശേഷം പച്ചമുളകും ചേര്‍ത്ത് ഇളക്കുക.നന്നായി മൂത്ത് കഴിയുമ്പോള്‍
ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക..ഒന്ന് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് മീന്‍ കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക ( പതിയെ ഇളക്കണം ഇല്ലെങ്കില്‍ മീന്‍ ഉടഞ്ഞു പോകാന്‍ സാധ്യതയുണ്ട്).ഇനി തേങ്ങാപ്പാല്‍ പാകത്തിനു കുറുകി മീന്‍ വെന്തു കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ..ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ഒഴിക്കാം കൂടെ കുറച്ചു കറിവേപ്പിലയും ..ഫിഷ് മോളി റെഡി !ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
-

ഫിഷ് മോളി തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
6 ആവോലി മീന്‍
1 കഷ്ണം ഇഞ്ചി
8 അല്ലി വെളുത്തുള്ളി അരിഞ്ഞത്
1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്
1 ടീസ്പൂണ്‍ കടുക്
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ
1 കപ്പ് തേങ്ങാപ്പാല്‍
2 വലുതായി അരിഞ്ഞ സവാള
6 അരി കളഞ്ഞ പച്ചമുളക്
3 വലുതായി അരിഞ്ഞ തക്കാളി
1/2 ടീസ്പൂണ്‍ മഞ്ഞപ്പൊടി
2 തണ്ട് കറിവേപ്പില
1 ടീസ്പൂണ്‍ ഉപ്പ്
ഉണ്ടാക്കേണ്ട വിധം
കറിക്കൂട്ടുകള്‍ തയ്യാറാക്കുന്നതിന് മുന്‍പായി, ആവോലി മുള്ള് കളഞ്ഞ് കഷണങ്ങളായി നുറുക്കുക. അത് കഴിഞ്ഞ്, തേങ്ങ ചിരകി പിഴിഞ്ഞ് അരക്കപ്പ് കട്ടിത്തേങ്ങാപ്പാല്‍ എടുക്കുക. അതിന് ശേഷം വെള്ളം ചേര്‍ത്ത് അര കപ്പ് വീതം രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ഒരു ചട്ടിയില്‍ എണ്ണയൊഴിച്ച് അടുപ്പില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം, വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പച്ചമുളകും സവാളയും തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞപ്പൊടി കൂടി ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിനുശേഷം മുറിച്ചുവച്ച മീന്‍ കഷണങ്ങളും മൂന്നാം പാലും ചേര്‍ക്കുക. ഇത് വേവാന്‍ വയ്ക്കുക. തീ കുറച്ച്, 3 മിനിറ്റ് നേരം തിളപ്പിക്കുക. തിളച്ചതിനുശേഷം, ഉപ്പ്, കറിവേപ്പില, തക്കാളി, രണ്ടാം പാല്‍ എന്നിവ ചേര്‍ക്കുക. വീണ്ടും മൂന്ന് മിനിറ്റ് നേരം തിളപ്പിക്കുക. അതിനുശേഷം, ചട്ടി അടുപ്പില്‍ നിന്ന് എടുത്ത് ഒന്നാം പാല്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. വീണ്ടും ചട്ടി അടുപ്പില്‍ വച്ച് ചെറുതീയില്‍ വീണ്ടും തിളപ്പിക്കുക. അതിലേക്ക് കുറച്ച് നാരങ്ങാനീര് ചേര്‍ത്ത് സൂക്ഷിച്ച് ഇളക്കുക. സ്വാദിഷ്ടമായ ഫിഷ്മോളി തയ്യാര്‍
