Tag: fish

  • വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    വാഴയിലയില്‍ മീന്‍ പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് മീന്‍ വാഴയിലയില്‍ പൊള്ളിച്ചത് എങ്ങിനെയാണെന്ന് നോക്കാം , മീന്‍ – രണ്ടെണ്ണം , കാശ്മീരി മുളക് പൊടി- രണ്ടു ടിസ്പൂണ്‍, മഞ്ഞപൊടി – അര ടിസ്പൂണ്‍ ,ഗരം മസാല – കാല്‍ ടിസ്പൂണ്‍ , കുരുമുളക് പൊടി – കാല്‍ ടിസ്പൂണ്‍, ഉലുവ പൊടി – കാല്‍ ടിസ്പൂണ്‍, ഉപ്പു പാകത്തിന്, നാരങ്ങാ നീര്, ചുവന്നുള്ളി – അരക്കിലോ , ഇഞ്ചി ഒരു കഷണം, വെളുത്തുള്ളി, ജീരകം, തക്കാളി, തേങ്ങാപ്പാല്‍ ..ഇത് ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം

    രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം

    മീന്‍ വറ്റിക്കുന്നത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …പാകത്തിന് ഉപ്പും പുളിയും ഒക്കെ ചേര്‍ന്നാല്‍ ഇത്രയും രുചികരമായ വേറെ ഒന്നില്ല സദ്യകളിലോക്കെ കിട്ടുന്ന മീന്‍ വറ്റിച്ചത് കഴിക്കുമ്പോള്‍ ചിന്തിക്കാരില്ലേ ഇതെങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് .. ഇന്ന് നമുക്ക് രുചികരമായ രീതിയില്‍ മീന്‍ വറ്റിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …നല്ല ദശകട്ടിയുള്ള മീനുകളാണ് വറ്റിക്കാന്‍ നല്ലത്..ഞാന്‍ ഇപ്പൊ എടുത്തിരിക്കുന്നത് കേര മീന്‍ ആണ്. വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കാം.അപ്പൊ തുടങ്ങാം ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    കേര മീന്‍ – 1/2 കിലോ

    മുളകുപൊടി- മൂന്നു ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

    വെളുത്തുള്ളി- എട്ടു അല്ലി, നീളത്തില്‍ അരിഞ്ഞത്

    ഇഞ്ചി- ഒരു കഷണം, നീളത്തില്‍ അരിഞ്ഞത്

    ചുവന്നുള്ളി- അരക്കപ്പ്, നീളത്തില്‍ അരിഞ്ഞത്

    കുടംപുളി- മൂന്നു ചുള

    ഉലുവ – അര ടീസ്പൂണ്‍

    കടുക്- ആവശ്യത്തിന്

    തക്കാളി പേസ്റ്റ് – രണ്ടു എണ്ണം

    കറിവേപ്പില 2 തണ്ട്

    വെളിച്ചെണ്ണ ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    ഇനി ഇതുണ്ടാക്കേണ്ട വിധം
    മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വലുപ്പത്തില്‍ മുറിച്ചെടുക്കുക.ഇതില്‍ അല്പം ഉപ്പും മഞ്ഞപ്പൊടിയും തിരുമ്മി കുറച്ചു നേരം വയ്ക്കാം
    അതിനു ശേഷം കുടമ്പുളി വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക ( മീന്‍ വേവാന്‍ ഉള്ള വെള്ളം എടുക്കാം പുളി തിളപ്പിക്കാന്‍ ഏകദേശം അരലിറ്റര്‍ വെള്ളം മതിയാകും മീന്‍ കൂടുതല്‍ എടുത്താല്‍ അതിനനുസരിച്ച് പുളിയും വെള്ളവും ചേരുവകളും കൂട്ടി എടുക്കണം എന്ന് പറയേണ്ടതില്ലല്ലോ ) )

    ഇനി നമുക്ക് ഒരു ഉരുളി അടുപ്പതുവച്ചു അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം ചൂടാകുമ്പോള്‍ കറിവേപ്പില ഇഞ്ചി ,വെളുത്തുള്ളി .. ചുവന്നുള്ളി ( ചുവന്നുള്ളി കുറച്ചു മാറ്റിവയ്ക്കണം താളിക്കാന്‍ ) എല്ലാം ചേര്‍ത്ത് നന്നായി വഴറ്റുക ഇവ നല്ലപോലെ വഴന്നാല്‍ മുളക് പൊടിയും ലേശം മഞ്ഞപ്പൊടിയും ചേര്‍ക്കാം അതിനു ശേഷം തക്കാളി പേസ്റ്റ് ചേര്‍ത്ത് നന്നായി ഒന്ന് ഇളക്കാം പച്ചമണം മാറിയാല്‍ ഇതിലേയ്ക്ക് കുടമ്പുളി തിളപ്പിച്ച വെള്ളം ഒഴിക്കാം നന്നായി ഇളക്കി ഒന്ന് തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് പുരട്ടി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കാം ഇത് ഒന്ന് ഇളക്കാം ഇനി ഇത് മീന്‍ നന്നായി വെന്തു വെള്ളം പാകത്തിന് വറ്റും വരെ തിളപ്പിക്കാം നന്നായി വറ്റി കഴിയുമ്പോള്‍ ഇറക്കാം …ഇനി ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ചേര്‍ക്കാം ..

    ഇനി കുറച്ചു കറിവേപ്പിലയും, ചുവന്നുള്ളിയും, ഉലുവയും,കടുകും മൂപ്പിച്ചു ഇതിലേയ്ക്ക് ചേര്‍ക്കാം

    രുചികരമായ മീന്‍ വറ്റിച്ചത് റെഡി

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും

    ഇത് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യാതെ പോകല്ലേ …പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാം പേജ് ലൈക് ചെയ്‌താല്‍ മതി

    മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്

  • മീന്‍ തലക്കറി ഉണ്ടാക്കാം

    മീന്‍ തലക്കറി ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    മീന്‍തല – 1 കിലോ(3എണ്ണം)

    വെളുത്തുള്ളി – 200 ഗ്രാം

    ഇഞ്ചി- 2 വലിയ കഷണം

    ചുവന്നുള്ളി- 100 ഗ്രാം

    കുടം പുളി- 5 കഷണം

    കടുക്‌, ഉലുവ – അല്‍പം

    മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി-2നുള്ള്

    കറിവേപ്പില

    വെളിച്ചെണ്ണ- 4 സ്പൂണ്‍

    ഉപ്പ്-പാകത്തിന്.

    പാകം ചെയ്യുന്നവിധം

    മീന്‍ തല കഴുകി വൃത്തിയാക്കി എടുക്കുക,
    ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
    കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

    മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്‌.

    ചൂടായ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
    വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.
    ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
    മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി,പാകത്തിന് ഉപ്പ്,മഞ്ഞള്‍ പൊടി, അരപ്പ്‌ എന്നിവ കൂടി
    ചേര്‍ത്ത്‌ മൂപ്പിക്കുക.
    ഇതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിക്കുക.
    അരപ്പു തിളക്കുമ്പോള്‍ മീന്‍തല ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
    വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
    മീന്‍ തല മുളകിട്ടത്‌ തയ്യാര്‍ !!!

  • ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി

    ഫിഷ് ബിരിയാണി ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:

    1.നല്ലയിനം ദശയുള്ള മത്സ്യം കഷ്ണങ്ങളാക്കിയത്-1 കി.ഗ്രാം

    2.സവാള(അരിഞ്ഞത്) – 4 എണ്ണം

    3.ഇഞ്ചി(ചതച്ചത്) – 2 കഷ്ണം

    4.ഉള്ളി – 3 കപ്പ്

    5.പച്ചമുളക് – 100 ഗ്രാം

    6.മസാലക്കൂട്ട്(പൊടിച്ചത്) – 2 സ്പൂണ്‍

    7.പെരുംജീരകം – 2 സ്പൂണ്‍

    8.ഉപ്പ് – പാകത്തിന്

    9.മുളക് പൊടി – 1 സ്പൂണ്‍

    10.മഞ്ഞള്‍പ്പൊടി – 1 സ്പൂണ്‍

    11.ബിരിയാണി അരി – 4 കി.ഗ്രാം

    12.നെയ്യ് – ആവശ്യത്തിന്

    13.തേങ്ങ – 1 എണ്ണം

    14.നാരങ്ങ – 1 എണ്ണം

    15.തൈര് – 1 കപ്പ്

    16.മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം:

    കഴുകി വെള്ളം നിശ്ശേഷം കളഞ്ഞ മീന്‍ കഷ്ണങ്ങളില്‍ 8,9,10 ചേരുവകള്‍ പുരട്ടി വയ്ക്കുക. അതിനുശേഷം അധികം മൂക്കാതെ മീന്‍ വറുത്തു കോരുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചതച്ച് മല്ലിയില ചേര്‍ത്ത് തൈരില്‍ കലര്‍ത്തുക. സവാള അരിഞ്ഞത് ഉപ്പു ചേര്‍ത്ത ശേഷം വറുത്ത് തൈര് മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിനു മീതെ മീന്‍ കഷ്ണങ്ങള്‍ നിരത്തി അല്‍പ്പം വെള്ളം ഒഴിച്ച് 10 മിനിട്ട് വേവിക്കുക. ഒരു പാത്രത്തില്‍ അരി പകുതി വേവാകുമ്പോള്‍ വാലാന്‍ വയ്ക്കുക. വെള്ളം വാര്‍ന്നു കഴിയുമ്പോള്‍ തേങ്ങാപ്പാലും മസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും നാരങ്ങാനീരും ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക.

    ആദ്യം ചോറ് മീതെ മീന്‍ മസാല വീണ്ടും ചോറ് എന്ന ക്രമത്തില്‍ വിളമ്പി ഉപയോഗിക്കാം.

    #fish #biriyani