രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം

Advertisement

മീന്‍ വറ്റിക്കുന്നത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …പാകത്തിന് ഉപ്പും പുളിയും ഒക്കെ ചേര്‍ന്നാല്‍ ഇത്രയും രുചികരമായ വേറെ ഒന്നില്ല സദ്യകളിലോക്കെ കിട്ടുന്ന മീന്‍ വറ്റിച്ചത് കഴിക്കുമ്പോള്‍ ചിന്തിക്കാരില്ലേ ഇതെങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് .. ഇന്ന് നമുക്ക് രുചികരമായ രീതിയില്‍ മീന്‍ വറ്റിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …നല്ല ദശകട്ടിയുള്ള മീനുകളാണ് വറ്റിക്കാന്‍ നല്ലത്..ഞാന്‍ ഇപ്പൊ എടുത്തിരിക്കുന്നത് കേര മീന്‍ ആണ്. വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കാം.അപ്പൊ തുടങ്ങാം ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

കേര മീന്‍ – 1/2 കിലോ

മുളകുപൊടി- മൂന്നു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളി- എട്ടു അല്ലി, നീളത്തില്‍ അരിഞ്ഞത്

ഇഞ്ചി- ഒരു കഷണം, നീളത്തില്‍ അരിഞ്ഞത്

ചുവന്നുള്ളി- അരക്കപ്പ്, നീളത്തില്‍ അരിഞ്ഞത്

കുടംപുളി- മൂന്നു ചുള

ഉലുവ – അര ടീസ്പൂണ്‍

കടുക്- ആവശ്യത്തിന്

തക്കാളി പേസ്റ്റ് – രണ്ടു എണ്ണം

കറിവേപ്പില 2 തണ്ട്

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

ഇനി ഇതുണ്ടാക്കേണ്ട വിധം
മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വലുപ്പത്തില്‍ മുറിച്ചെടുക്കുക.ഇതില്‍ അല്പം ഉപ്പും മഞ്ഞപ്പൊടിയും തിരുമ്മി കുറച്ചു നേരം വയ്ക്കാം
അതിനു ശേഷം കുടമ്പുളി വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക ( മീന്‍ വേവാന്‍ ഉള്ള വെള്ളം എടുക്കാം പുളി തിളപ്പിക്കാന്‍ ഏകദേശം അരലിറ്റര്‍ വെള്ളം മതിയാകും മീന്‍ കൂടുതല്‍ എടുത്താല്‍ അതിനനുസരിച്ച് പുളിയും വെള്ളവും ചേരുവകളും കൂട്ടി എടുക്കണം എന്ന് പറയേണ്ടതില്ലല്ലോ ) )

ഇനി നമുക്ക് ഒരു ഉരുളി അടുപ്പതുവച്ചു അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം ചൂടാകുമ്പോള്‍ കറിവേപ്പില ഇഞ്ചി ,വെളുത്തുള്ളി .. ചുവന്നുള്ളി ( ചുവന്നുള്ളി കുറച്ചു മാറ്റിവയ്ക്കണം താളിക്കാന്‍ ) എല്ലാം ചേര്‍ത്ത് നന്നായി വഴറ്റുക ഇവ നല്ലപോലെ വഴന്നാല്‍ മുളക് പൊടിയും ലേശം മഞ്ഞപ്പൊടിയും ചേര്‍ക്കാം അതിനു ശേഷം തക്കാളി പേസ്റ്റ് ചേര്‍ത്ത് നന്നായി ഒന്ന് ഇളക്കാം പച്ചമണം മാറിയാല്‍ ഇതിലേയ്ക്ക് കുടമ്പുളി തിളപ്പിച്ച വെള്ളം ഒഴിക്കാം നന്നായി ഇളക്കി ഒന്ന് തിളയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് പുരട്ടി വച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ചേര്‍ക്കാം ഇത് ഒന്ന് ഇളക്കാം ഇനി ഇത് മീന്‍ നന്നായി വെന്തു വെള്ളം പാകത്തിന് വറ്റും വരെ തിളപ്പിക്കാം നന്നായി വറ്റി കഴിയുമ്പോള്‍ ഇറക്കാം …ഇനി ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ചേര്‍ക്കാം ..

ഇനി കുറച്ചു കറിവേപ്പിലയും, ചുവന്നുള്ളിയും, ഉലുവയും,കടുകും മൂപ്പിച്ചു ഇതിലേയ്ക്ക് ചേര്‍ക്കാം

രുചികരമായ മീന്‍ വറ്റിച്ചത് റെഡി

എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇത് ഇഷ്ട്ടപ്പെടും

ഇത് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യാതെ പോകല്ലേ …പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാം പേജ് ലൈക് ചെയ്‌താല്‍ മതി

മീൻ ഇലയിൽ വച്ചു പൊള്ളിച്ചത്