Tag: Easy Breakfast Recipe

  • ഒരാഴ്ചയിൽ 2 കിലോ കുറയ്ക്കാം: പോഷകസമൃദ്ധമായ ഓട്സ് ബ്രേക്ഫാസ്റ്റ് റെസിപ്പി

    ഒരാഴ്ചയിൽ 2 കിലോ കുറയ്ക്കാം: പോഷകസമൃദ്ധമായ ഓട്സ് ബ്രേക്ഫാസ്റ്റ് റെസിപ്പി

    ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു രുചികരവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണം അല്ലെങ്കിൽ രാത്രിഭക്ഷണം ആണ് ഈ ഓട്സ് റെസിപ്പി. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം വയറു നിറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒരാഴ്ച കൊണ്ട് 2 കിലോ വരെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഈ റെസിപ്പി, നിങ്ങളുടെ ദിനചര്യയിൽ ഒരു മികച്ച കൂട്ടിച്ചേർക്കലാണ്!

    ആവശ്യമായ ചേരുവകൾ

    • 2 ടേബിൾസ്പൂൺ ക്വിക്ക് ഓട്സ്

    • ലോ ഫാറ്റ് പാൽ – 1/2 കപ്പ്

    • വെള്ളം – ആവശ്യത്തിന്

    • ബദാം – 5-6 എണ്ണം (വറുത്തത്)

    • കറുത്ത മുന്തിരി – 1 ടേബിൾസ്പൂൺ

    • റോബസ്റ്റ പഴം (ബനാന) – 1/2, ചെറുതായി അരിഞ്ഞത്

    • ആപ്പിൾ – 1/4, ചെറുതായി അരിഞ്ഞത്

    • അനാർ (മാതളനാരങ്ങ) – 2 ടേബിൾസ്പൂൺ

    • ഓപ്ഷണൽ: ശർക്കര അല്ലെങ്കിൽ ഈന്തപ്പഴം – 1 ടീസ്പൂൺ (മധുരത്തിനായി)

    തയ്യാറാക്കുന്ന വിധം

    1. ഓട്സ് കുതിർക്കൽ
      2 ടേബിൾസ്പൂൺ ക്വിക്ക് ഓട്സ് ഒരു പാത്രത്തിലെടുത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് 10 മിനിറ്റ് കുതിർക്കാൻ വെക്കുക.

    2. ഓട്സ് വേവിക്കൽ
      കുതിർത്ത ഓട്സ് ഒരു പാത്രത്തിലേക്ക് മാറ്റി, കുറച്ച് വെള്ളം കൂടി ചേർത്ത് ചെറിയ തീയിൽ വേവിക്കുക. 1/2 കപ്പ് ലോ ഫാറ്റ് പാൽ ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക.

    3. തണുപ്പിക്കൽ
      തിളച്ച ശേഷം തീ ഓഫ് ചെയ്ത് ഓട്സ് തണുക്കാനായി മാറ്റിവെക്കുക. തണുക്കുമ്പോൾ ഓട്സ് കൂടുതൽ കട്ടിയാകും.

    4. പഴങ്ങളും നട്സും ചേർക്കൽ
      തണുത്ത ഓട്സിലേക്ക് ബദാം, കറുത്ത മുന്തിരി, റോബസ്റ്റ പഴം, ആപ്പിൾ, അനാർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മധുരം ആവശ്യമെങ്കിൽ ശർക്കരയോ ഈന്തപ്പഴമോ ചേർക്കാം.

    5. അലങ്കരിക്കൽ
      എല്ലാം നന്നായി യോജിപ്പിച്ച ശേഷം, മുകളിൽ കൂടുതൽ നട്സും പഴങ്ങളും വെച്ച് അലങ്കരിക്കുക.

    ആരോഗ്യ ഗുണങ്ങൾ

     

    വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: Dhansa’s World

    • പോഷകസമൃദ്ധം: ഓട്സ് ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്, ഇത് ദഹനത്തെ സഹായിക്കുകയും ഊർജം നൽകുകയും ചെയ്യുന്നു.

    • വയറു നിറയ്ക്കുന്നു: ഉയർന്ന ഫൈബർ ഉള്ളടക്കം കാരണം ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നു.

    • ശരീരഭാരം കുറയ്ക്കാൻ സഹായകം: ലോ ഫാറ്റ് പാലും പോഷകസമൃദ്ധമായ പഴങ്ങളും ഉപയോഗിക്കുന്നതിനാൽ, ഈ വിഭവം ശരീരഭാരം കുറയ്ക്കാനുള്ള ഒരു മികച്ച ഓപ്ഷനാണ്.

    • എളുപ്പത്തിൽ തയ്യാറാക്കാം: തിരക്കുള്ള ദിനചര്യകളിൽപ്പോലും വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം.

    നുറുങ്ങ്

    • ഈ റെസിപ്പി രാത്രിയിൽ തയ്യാറാക്കി ഫ്രിഡ്ജിൽ വെച്ച് രാവിലെ ഉപയോഗിക്കാം, ഇത് “ഓവർനൈറ്റ് ഓട്സ്” ആയി മാറ്റുന്നു.

    • വ്യത്യസ്ത പഴങ്ങളോ നട്സോ ചേർത്ത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് റെസിപ്പി ഇഷ്ടാനുസൃതമാക്കാം.

    ഉപസംഹാരം

    ഈ ഓട്സ് ബ്രേക്ഫാസ്റ്റ് റെസിപ്പി ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ആരോഗ്യകരവും രുചികരവുമായ ഒരു ഭക്ഷണം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന എല്ലാവർക്കും അനുയോജ്യമാണ്. ദിവസവും ഈ വിഭവം കഴിച്ച്, ഒരാഴ്ച കൊണ്ട് 2 കിലോ വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്നു. ഇന്ന് തന്നെ ഈ റെസിപ്പി പരീക്ഷിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് ഒരു ചുവടുവെക്കൂ!

  • ഗോതമ്പ് ഓട്ടു പോള

    ഗോതമ്പ് ഓട്ടു പോള

    രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നത് വീട്ടമ്മമാർക്ക് ഒരു തലവേദന പിടിച്ച ജോലിയാണ് ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കിൽ പറയുകയും വേണ്ട രാവിലെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫാസ്റ്റും ലഞ്ചും ഒക്കെ തയ്യാറാക്കേണ്ട അവസ്ഥയാണ് അതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റുകൾ അവർ തിരഞ്ഞെടുക്കാറുണ്ട് അതുപോലൊരു വിഭവമാണ് ഗോതമ്പ് ഓട്ടു പോള ഇത് തയ്യാറാക്കാനും എളുപ്പമാണ് കഴിക്കാൻ നല്ല രുചിയും എങ്ങനെയാണെന്ന് നോക്കാം

    ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി രണ്ടര കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് മൂന്ന് സ്പൂൺ തേങ്ങാ ചിരവിയത് ഇവയെല്ലാം ചേർത്തു കൊടുത്തതിനു ശേഷം നന്നായി മിക്സ് ചെയ്യുക നല്ല ലൂസ് ആയ ബാറ്റർ റെഡി. ഇനി മൺപാത്രം അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് ഓരോ തവി മാവ് കോരിയൊഴിച്ച് പാത്രം മൂടിവെച്ച് വേവിച്ചെടുക്കുക

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Zuhra’s Kitchen and Thin

  • 5 മിനുട്ടിൽ ഗോതമ്പ് പൊടിയും പഴവും ചേർത്ത്

    5 മിനുട്ടിൽ ഗോതമ്പ് പൊടിയും പഴവും ചേർത്ത്

    5 മിനുട്ടിൽ ഗോതമ്പ് പൊടിയും പഴവും ചേർത്ത്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും breakfast ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി  ബനാന പാൻ കേക്ക്

    ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി ബനാന പാൻ കേക്ക്

    വളരെ ഈസി ആയിട്ട് ഉണ്ടാക്കാം അതേ പോലെ കുട്ടികൾക്ക് ഒക്കെ വളരെ ഇഷ്ടം ആവും.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള ചേരുവകൾ:

    മൈദ 3/4 cup

    പഞ്ചസാര. 1/4 cup

    ചെറുപഴം. 2

    മുട്ട. 1

    ബേക്കിംഗ് പൗഡർ 1/2 Tsp

    പാൽ. 1/4 cup – 1/2 cup

    ഏലക്കായ. 3

    ആവശ്യത്തിനു ഉപ്പ്

    എണ്ണ ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    മൈദ,ബേക്കിംഗ് പൗഡർ, ഉപ്പു എന്നിവ ഒരു ബൗളിൽ യോജിപ്പിച്ചു വയ്ക്കുക. ഒരു മിക്സി ജാറിൽ ചെറുപഴം കഷ്ണങ്ങൾ ആക്കിയത്, പാൽ, മുട്ട, പഞ്ചസാര,ഏലക്കായ എന്നിവ നന്നായി അരച്ചെടുക്കുക. ഇതു മൈദ മിശ്രിതത്തിൽ ചേർത്തു കട്ടിയിൽ കലക്കി എടുക്കുക. ഒരു പാനിൽ എണ്ണ/ ബട്ടർ ചൂടാക്കി പാൻ കേക്ക് ചുട്ടെടുക്കാം.  ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോഇവിടെ കാണാം  കൂടുതല്‍ വീഡിയോകള്‍ക്കായി   Southern Menu ചാനല്‍ Subscribe ചെയ്യൂ.

     

  • ഈസി ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് ഒമേലെറ്റ്

    ഈസി ബ്രേക്ക്ഫാസ്റ്റ് ബ്രെഡ് ഒമേലെറ്റ്

    വളരെ രുചികരമായ ബ്രെഡ് ഒമേലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്ക്Easy & Tastyചാനല്‍ Subscribe ചെയ്യൂ.