Tag: chilli chicken

  • റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

    റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

    റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം അതേ രുചിയിൽ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യൂ.

  • ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചൈനീസ് ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍….വളരെ സ്വദിഷ്ട്ടമായ വിഭവമാണ് ഇത് ഇതൊരു ചൈനീസ് വിഭവമാണ് …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം ….കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്നരാണിത് …നമ്മുടെ തട്ടുകടയിലെ ഇന്നത്തെ വിഭവം ചില്ലി ചിക്കന്‍ ആയാലോ …നോക്കാം നമുക്ക് ഈസിയായി എങ്ങിനെ ചില്ലിചിക്കന്‍ ഉണ്ടാക്കാം എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ചിക്കന്‍ – (എല്ലില്ലാത്തത്)അരക്കിലോ

    സവാള – രണ്ടെണ്ണം

    ക്യാപ്‌സിക്കം – ഒരെണ്ണം

    പച്ചമുളക് – നാലെണ്ണം

    ഇഞ്ചി – ഒരു കഷണം

    വെളുത്തുള്ളി അരച്ചത് – അഞ്ചു അല്ലി

    തൈര്- ഒരു ടി സ്പൂണ്‍

    മുളുകുപൊടി – ഒരു ടിസ്പൂണ്‍

    ചില്ലി സോസ് – രണ്ടു ടീസ്പൂണ്‍

    ടൊമാറ്റോ സോസ് – ടീസ്പൂണ്‍

    സോയാ സോസ്- ടീസ്പൂണ്‍

    കുരുമുളുക പൊടി – അര ടിസ്പൂണ്‍

    കോണ്‍ഫ്‌ളോര്‍ – ഒരു ടിസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിനു

    ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ

    മല്ലിയില – ആവശ്യത്തിനു

    ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കണം ഫ്രിഡ്ജില്‍ വച്ചാലും മതി . ഒരു മണിക്കൂറിനു ശേഷം ഒരു ചാറ്റില്‍ എണ്ണ ഒഴിച്ച് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക. ( ഒരുപാട് ഫ്രൈ ആകണ്ട )

    ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക ഒന്ന് വഴറ്റി സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക.ഇതൊന്നു ഇളക്കി യോജിപ്പിഴ ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. കുറച്ചു നേരം ഒന്ന് വഴറ്റി ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ശേഷം ഇതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ചേര്‍ക്കുക…ഇനി ഇത് മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം

    ചില്ലിചിക്കന്‍ റെഡി

    ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക് ചെയ്യുക

  • ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍-അരക്കിലോ

    സവാള-2

    പച്ചമുളക്-2-3

    സ്പ്രിംഗ് ഒണിയന്‍-2

    വെളുത്തുള്ളി-5

    ഇഞ്ചി-ഒരു കഷ്ണം

    മുളകുപൊടി-1 ടീസ്പൂണ്‍

    വൈറ്റ് പെപ്പര്‍ പൗഡര്‍-1 ടീസ്പൂണ്‍

    ജീരകപ്പൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-1 ടീസ്പൂണ്‍

    കോണ്‍സ്റ്റാര്‍ച്ച്-3 ടേബിള്‍സ്പൂണ്‍

    സോയാസോസ്-3 ടേബിള്‍ സ്പൂണ്‍

    ടൊമാറ്റോ കെച്ചപ്പ്-1 ടേബിള്‍ സ്പൂണ്‍

    ഉപ്പ്

    വെള്ളം

    എണ്ണ ആവശ്യത്തിനു

    ഉണ്ടാക്കേണ്ടവിധം

    ചിക്കന്‍ കഴുകി ഉപ്പ്, കുരുമുളകുപൊടി, രണ്ടു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് എന്നിവ പുരട്ടി വയ്ക്കുക.

    ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് മാറ്റി വയ്ക്കുക.

    പാനില്‍ വേണമെങ്കില്‍ അല്‍പം കൂടി എണ്ണ ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യുക.

    ബ്രൗണ്‍ നിറമായ ചിക്കനിലേയ്ക്ക് സവാള ചേര്‍്ത്തിളക്കണം. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം.

    ബാക്കിയുള്ള കോണ്‍സ്റ്റാര്‍ച്ച്, സോയാസോസ്, ടൊമാറ്റോ കെച്ചപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് ചിക്കന്‍ കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കണം.

    ഇത് തിളച്ച് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില തൂകി ഉപയോഗിയ്ക്കാം.