Tag: chicken snack

  • ക്രിസ്പി ചിക്കൻ സ്റ്റിക്ക്

    ക്രിസ്പി ചിക്കൻ സ്റ്റിക്ക്

    നല്ല ക്രിസ്പി ആയ ഒരു ചിക്കൻ സ്നാക്ക്, ക്രിസ്പി ചിക്കൻ സ്റ്റിക്ക്, ഇടയ്ക്കൊക്കെ ചിക്കൻ ഉപയോഗിച്ച് ഇങ്ങനെയും തയ്യാറാക്കി കഴിക്കൂ…

    Ingredients

    ചിക്കൻ -ഒരു കപ്പ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ടൊമാറ്റോ കെച്ചപ്പ് -ഒരു ടേബിൾ സ്പൂൺ

    മുട്ട -ഒന്ന്

    കോൺ ഫ്ളക്സ്

    എണ്ണ

    Preparation

    ചെറുതായി മുറിച്ച് വച്ചിരിക്കുന്ന ചിക്കനിലേക്ക് എടുത്തു വച്ചിരിക്കുന്ന മസാലകൾ എല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കാം, ഇനി ഓരോ ചിക്കൻ കഷണങ്ങളായി എടുത്ത് കോൺഫ്ലേക്സ് നന്നായി കോട്ട് ചെയ്ത് എടുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ms kitchen

  • ഹെൽത്തി ചിക്കൻ  സ്നാക്ക്…

    ഹെൽത്തി ചിക്കൻ സ്നാക്ക്…

    എണ്ണയിൽ മുക്കി പൊരിക്കാത്ത ഹെൽത്തി ആയ നല്ലൊരു സ്നാക്ക്…ചിക്കൻ ഇരിപ്പുണ്ടെങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ…

    Ingredients

    സവാള

    കാപ്സികം

    ക്യാരറ്റ്

    ക്യാബേജ്

    തക്കാളി

    വേവിച്ചുടച്ച ചിക്കൻ

    മുളക് ചതച്ചത്

    കുരുമുളക് പൊടി

    സോസ്

    മയോനൈസ്

    ഉപ്പ്

    മുട്ട

    മൈദ

    വെള്ളം

    ഉപ്പ്

    കുരുമുളക് പൊടി

    മുട്ട

    Preparation

    അരിഞ്ഞുവെച്ച പച്ചക്കറികളും മയോണൈസ് കുരുമുളകുപൊടി മുളക് ചതച്ചത് സോസ് ചിക്കൻ ഇവയെല്ലാം മിക്സ് ചെയ്യുക മൈദ മുട്ട വെള്ളം ഉപ്പു കുരുമുളകുപൊടി എന്നിവ മിക്സിയിൽ അടിച്ച് ലൂസ് ആയ ഒരു മാവ് തയ്യാറാക്കുക ശേഷം നല്ല നൈസ് ദോശകൾ ചുട്ടെടുക്കാം എല്ലാ ദോഷകളും രണ്ടായി മുറിച്ചതിനുശേഷം നടുവിൽ ഫില്ലിംഗ് വെച്ച് ത്രികോണാകൃതിയിൽ മടക്കുക മൈദ പേസ്റ്റ് വെച്ച് സീൽ ചെയ്തു കൊടുക്കണം, ഇനി ഓരോന്നും പാനിൽ വെച്ച് കൊടുക്കാം മുകളിലായി മുട്ട ബ്രഷ് ചെയ്തു കൊടുക്കുക , ഇനി രണ്ടുവശവും നല്ലപോലെ വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Troikaa Zee

  • ചിക്കൻ  പോള

    ചിക്കൻ പോള

    കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം,

    Ingredients

    ചിക്കൻ

    സവാള

    പച്ചമുളക്

    ക്യാരറ്റ്

    ക്യാബേജ്

    തക്കാളി

    ഉപ്പ്

    മല്ലിയില

    മയോണൈസ്

    മുട്ട

    ഉപ്പ്

    മൈദ

    ഉപ്പ്

    ഓയിൽ

    Preparation

    ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് വറുക്കുക, ഇതിലേക്ക് സവാള പച്ചമുളക് അരിഞ്ഞുവെച്ച മറ്റു പച്ചക്കറികൾ എന്നിവ ചേർക്കുക നല്ലപോലെ മിക്സ് ചെയ്ത് വേവുമ്പോൾ ഉപ്പും കുറച്ചു കുരുമുളകു പൊടിയും ചേർക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക ശേഷം മയോനൈസ് ചേർക്കുക, ഇനി മൈദ മുട്ട എണ്ണ ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാകാൻ വയ്ക്കുക ഇതിലേക്ക് തയ്യാറാക്കിയ മാവ് പകുതി ഒഴിച്ചു കൊടുക്കാം മുകളിലായി ഫില്ലിംഗ് വെക്കുക പരത്തി കൊടുത്ത് പാത്രം മൂടിവെച്ച് ചെറുതായി വേവിക്കുക ബാക്കി മാവും മുകളിലേക്ക് ഒഴിച്ച് കൊടുക്കാം ചെറിയ തീയിൽ വച്ച് വേവിച്ച് ഒരു പാനിലേക്ക് മറിച്ചിടാം രണ്ടുവശവും നന്നായി വെന്തു കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas recipies

  • ചിക്കൻ പോപ്പ്സിക്കിൾ

    ചിക്കൻ പോപ്പ്സിക്കിൾ

    മാവ് കുഴയ്ക്കണ്ട മസാല വഴറ്റി സമയം കളയേണ്ട, ഇഫ്താറിൽ തയ്യാറായി ഇതാ എളുപ്പത്തിൽ ഒരു റെസിപ്പി.. ചിക്കൻ പോപ്പ്സിക്കിൾ..

    Ingredients

    ചിക്കൻ -250 ഗ്രാം

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -അര ടീസ്പൂൺ

    ഗരം മസാല -1/4 ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    തൈര് -ഒരു ടീസ്പൂൺ

    കറിവേപ്പില

    സവാള -1

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    ക്യാപ്സിക്കം പൊടിയായി അരിഞ്ഞത്

    സ്പ്രിങ് ഒണിയൻ

    ബീൻസ്

    മല്ലിയില

    മുളക് ചതച്ചത്

    കുരുമുളകുപൊടി

    ഉപ്പ്

    ടൊമാറ്റോ സോസ്

    വേവിച്ചടച്ച ഉരുളക്കിഴങ്ങ്

    ബ്രഡ് ക്രംബ്സ്

    മൈദ വെള്ളം മിക്സ്‌

    എണ്ണ

    Preparation

    ചെറുതായി അരിഞ്ഞ ചിക്കൻ കഷണങ്ങളിലേക്ക് മസാലപ്പൊടി തൈര് കറിവേപ്പില എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് കുറച്ചു സമയം വെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കുക ഇതിനെ ചെറുതായി പൊടിച്ചെടുക്കണം ഇനി ഒരു ബൗളിലേക്ക് പച്ചക്കറികൾ അരിഞ്ഞത് മുളക് ചതച്ചത് കറിവേപ്പില ഉപ്പ് സോസ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക കൂടെ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് ചേർത്ത് മിക്സ് ചെയ്യാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്ത് ചെറുതായി ആവി കേറ്റി എടുക്കുക ശേഷം പരത്തി മുകളിൽ ഫില്ലിംഗ് തേച്ചുപിടിപ്പിക്കുക ഒരു ഐസ് സ്റ്റിക്ക് വെച്ച് റോൾ ചെയ്തു ഐസ്ക്രീം പോലെ ആക്കി എടുക്കുക ഇങ്ങനെ തയ്യാറാക്കിയ സ്റ്റിക്കുകൾ എല്ലാം മൈദ വെള്ളം മിക്സിയിൽ മുക്കിയ ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayisha’s Dream world

  • മസാല പത്തിരി

    മസാല പത്തിരി

    കുഴക്കാതെ പരത്താതെ നല്ല അടിപൊളി പത്തിരി തയ്യാറാക്കിയാലോ? ഉള്ളിൽ മസാലയൊക്കെ വെച്ച് തയ്യാറാക്കിയ അടിപൊളി പത്തിരിയുടെ റെസിപ്പി കാണാം

    Ingredients

    പത്തിരി തയ്യാറാക്കാനായി

    മൈദ ഒരു കപ്പ്

    മുട്ട ഒന്ന്

    ഉപ്പ്

    ഫില്ലിങ്ങിനായി

    സവാള രണ്ട്

    പച്ചമുളക് മൂന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    മുളകുപൊടി- 1/4 ടീസ്പൂൺ

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    ഗരം മസാല അര ടീസ്പൂൺ

    ചിക്കൻ മസാല ഒരു ടീസ്പൂൺ

    കുരുമുളകുപൊടി അര ടീസ്പൂൺ

    ഉപ്പ്

    ചിക്കൻ 300 ഗ്രാം

    മല്ലിയില

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം, നന്നായി വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കാം ശേഷം മസാല പൊടികൾ ചേർക്കാം, മസാലപ്പൊടികളുടെ പച്ചമണം മാറുമ്പോൾ ചിക്കൻ വേവിച്ചുടച്ചത് ചേർക്കാം, ഇതെല്ലാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് ഓഫ്‌ ചെയ്യാം. പത്തിരി തയ്യാറാക്കാനായി മൈദ മുട്ട വെള്ളം ഒപ്പ് ഇവ ചേർത്ത് ഒരു ലൂസ് ബാറ്റർ തയ്യാറാക്കാം ഇതിനെ പാനിലേക്ക് ഒഴിച്ചുകൊടുത്ത് നല്ല നൈസ് ആയിട്ടുള്ള അപ്പങ്ങൾ ചുട്ടെടുക്കാം ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ഇതിനകത്ത് വെച്ച് മടക്കി റോൾ
    ചെയ്യുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sahdi Dreams

  • ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കൻ, മുട്ട സ്നാക്ക്സ്

    ചിക്കനും മുട്ടയും ചേർത്ത് ആവിയിൽ വേവിച്ചെടുത്ത നല്ല എരിവുള്ള പലഹാരം, ഏതു നേരത്തും കഴിക്കാനായി തയ്യാറാക്കാം..

    INGREDIENTS

    മുട്ട -5

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ക്യാപ്സിക്കം -അര

    തക്കാളി- 1

    മല്ലിയില

    ഉപ്പ്

    കറിവേപ്പില

    ഇഞ്ചി

    മൈദ -മൂന്ന് ടേബിൾ സ്പൂൺ

    വേവിച്ചടച്ചെടുത്ത ചിക്കൻ

    ഗരം മസാല പൊടി

    മുളകുപൊടി

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി -അര ടീസ്പൂൺ

    PREPARATION

    ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഉപ്പ് മല്ലിയില കറിവേപ്പില മൈദ എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കണം, ഇഡ്ഡലി ചെമ്പില്‍ വെള്ളം തിളപ്പിച്ചതിനുശേഷം തയ്യാറാക്കിയ മിക്സ് ഇഡ്ഡലിത്തട്ടിലേക്ക് കോരി ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക, ഒരു ബൗളിൽ മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഉപ്പ് എന്നിവ വെള്ളത്തിൽ മിക്സ് ചെയ്ത് പേസ്റ്റ് ആക്കുക ഇനി ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം മുളക് മിക്സൽപം ചേർക്കാം ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സ്നാക്സ് ഓരോന്നായി ചേർത്ത് മസാല പുരട്ടി എടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seena’s Food Diaries

  • ചിക്കൻ സേമിയ സ്നാക്ക്

    ചിക്കൻ സേമിയ സ്നാക്ക്

    ചെറിയ സമയത്തിനുള്ളിൽ ഒരു വെറൈറ്റി ഇഫ്താർ സ്നാക്ക്, അടിപൊളി ടേസ്റ്റും…

    Ingredients

    സവാള -രണ്ട്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    ചിക്കൻ മസാല -ഒരു ടീസ്പൂൺ

    ചിക്കൻ വേവിച്ച് ഉടച്ചത്

    മല്ലിയില

    കറിവേപ്പില മൈദ പത്തിരി

    മൈദ പേസ്റ്റ്

    സേമിയ

    PREPARATION

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, അതിനായി പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം സവാള ചേർക്കാം ഒന്നു വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം ശേഷം മസാല പൊടികൾ ഓരോന്നായി ചേർക്കാം അടുത്തതായി വേവിച്ചടച്ച ചിക്കൻ ചേർക്കാം മസാലയുമായി നന്നായി യോജിച്ചു കഴിഞ്ഞാൽ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം ഇനി പരത്തി വച്ചിരിക്കുന്ന മൈദ പത്തിരികൾ എടുത്ത് നടുവശം ഒരു ഭാഗം മുറിച്ചതിനു ശേഷം കോൺ ഷേപ്പ് ആക്കുക, ഇതിനകത്ത് ഫില്ലിംഗ് വെച്ചു കൊടുക്കുക സൈഡ് മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കണം മുകൾവശത്തും മൈദ പേസ്റ്റാക്കിയതിനു ശേഷം സേമിയ വച്ച് കവർ ചെയ്യുക ഓരോന്നും ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hemi Kitchen