Tag: chicken roll

  • സമൂസയും ചിക്കൻ റോളും

    സമൂസയും ചിക്കൻ റോളും

    10 മിനിറ്റിൽ പുഴയ്ക്കാതെ പരത്താതെ സമൂസയും ചിക്കൻ റോളും ഉണ്ടാക്കാം… ഈ നോമ്പുകാലത്ത് ഇത്രയും എളുപ്പമുള്ള റെസിപ്പി എവിടെ കിട്ടും..

    Ingredients

    ചിക്കൻ -അരക്കിലോ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ക്യാപ്സിക്കം അരിഞ്ഞത്

    സവാള -അരക്കപ്പ്

    ഇഞ്ചി -6 കഷണം

    വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -8

    ചെറിയുള്ളി -ഒരുപിടി

    കുരുമുളകുപൊടി

    ബ്രെഡ്

    മുട്ട

    Preparation

    ആദ്യം തന്നിരിക്കുന്ന മസാല പൊടികൾ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്യാം, കുറച്ചു സമയം വെച്ചതിനുശേഷം ചിക്കൻ വേവിക്കണം വേവിച്ച ചിക്കൻ പൊടിച്ചെടുക്കുക. മിക്സി ജാറിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി ഇവ ചേർത്ത് ചതച്ചെടുക്കാം ഒരു പാൻ ചൂടാക്കുക എണ്ണ ഒഴിച്ചതിനു ശേഷം സവാള ചേർത്ത് വഴറ്റാം, മിക്സിയിൽ ചതച്ചെടുത്ത ചേരുവകൾ ചേർക്കാം നന്നായി വഴന്നു കഴിയുമ്പോൾ കുരുമുളകു പൊടി ചേർക്കാം അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്സിക്കം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കൻ ചേർക്കാം ആവശ്യമുണ്ടെങ്കിൽ കുറച്ചു കൂടി കുരുമുളകുപൊടി ചേർക്കാം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ചിക്കൻ മിക്സ് റെഡിയായി ഇനി ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനു ശേഷം, എല്ലാം ഒന്ന് പരത്തി കൊടുക്കുക, ബ്രൗൺ ഭാഗം പൊടിച്ചെടുത്ത് ബ്രഡ് ക്രംസായി ഉപയോഗിക്കാം ബ്രെഡ്ഡിന്റെ നാല് സൈഡും മുട്ട ബ്രഷ് ചെയ്തു കൊടുക്കുക ഇനി മിക്സ് വെച്ചുകൊടുത്ത് റോൾ ചെയ്ത് എടുക്കാം ട്രയാങ്കിൾ ഷേപ്പിലും ഫോൾഡ് ചെയ്തെടുക്കാം, മടക്കിയതിനു ശേഷം മുട്ട മിക്സിൽ മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇങ്ങനെ കോട്ട് ചെയ്ത സമൂസകളും റോളുകളും ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ള സമയത്ത് എടുത്ത് ഫ്രൈ ചെയ്താൽ മതി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ബേക്കറിയിൽ കിട്ടുംപോലെയുള്ള perfect chicken roll ദാ… ഇങ്ങനെ ഉണ്ടാക്കിയാൽ മതി

    ബേക്കറിയിൽ കിട്ടുംപോലെയുള്ള perfect chicken roll ദാ… ഇങ്ങനെ ഉണ്ടാക്കിയാൽ മതി

    ബേക്കറിയിൽ കിട്ടുംപോലെയുള്ള perfect chicken roll ദാ… ഇങ്ങനെ ഉണ്ടാക്കിയാൽ മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും chicken roll ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബേക്കറി രുചിയിൽ ചിക്കൻ റോൾ ഇനി വീട്ടിൽ ഉണ്ടാക്കാം

    ബേക്കറി രുചിയിൽ ചിക്കൻ റോൾ ഇനി വീട്ടിൽ ഉണ്ടാക്കാം

    ബേക്കറി രുചിയിൽ ചിക്കൻ റോൾ ഇനി വീട്ടിൽ ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ റോൾ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ റോള്‍

    ചിക്കന്‍ റോള്‍

    ചിക്കന്‍ റോള്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

    • എല്ലില്ലാത്ത ചിക്കന്‍ – 250 ഗ്രാം
    • സവാള – 1 എണ്ണം
    • പച്ചമുളക് – 1-2 എണ്ണം
    • വെളുത്തുള്ളി – 3-4 അല്ലി (ചെറുതായി അരിയണം)
    • ഇഞ്ചി – ചെറിയ ഒരു കഷ്ണം
    • മഞ്ഞള്‍ പൊടി – 1 നുള്ള്
    • കുരുമുളക് പൊടി – ½ ടീസ്പൂണ്‍
    • ഗരം മസാല – ½ ടീസ്പൂണ്‍
    • ചിക്കന്‍ മസാല – 1 ടീസ്പൂണ്‍
    • കറിവേപ്പില – 1 തണ്ട്
    • വെളിച്ചെണ്ണ
    • മല്ലിയില – കുറച്ച്
    • ഉപ്പ്

    റോള്‍ ഉണ്ടാക്കാന്‍:

    • മൈദ -1/2 കപ്പ്
    • ഉപ്പ്
    • വെള്ളം ആവശ്യത്തിന്
    • ബ്രഡ് പൊടി(bread crumbs)
    • വെളിച്ചെണ്ണ ആവശ്യത്തിന്
    • മുട്ട – 2 എണ്ണം

    ഉണ്ടാക്കുന്ന വിധം :

    ചിക്കന്‍ മഞ്ഞള്‍പൊടിയും, ഉപ്പും കുറച്ചു വെള്ളം ചേര്‍ത്തു വേവിക്കുക.

    ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണയൊഴിച്ചു സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക.

    ഇതിലേക്ക് ചിക്കന്‍ മസാല, ഗരം മസാല, കുരുമുളക് പൊടി എന്നിവ കൂടി ചേര്‍ത്തു നന്നായി വഴറ്റുക.

    ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചിക്കന്‍, ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു നന്നായി ഇളക്കുക. മസാലകള്‍ എല്ലാം ചിക്കനില്‍ നന്നായി ചേര്‍ന്നാല്‍, മല്ലിയില ചേര്‍ത്തു അടുപ്പില്‍ നിന്നും വാങ്ങി ചൂടാറാന്‍ വെക്കുക.

    വേറൊരു പാത്രത്തില്‍ മൈദയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കലക്കുക.

    ഒരു പാന്‍ അടുപ്പില്‍ വെച്ച് ഓരോ തവി വീതം ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കുക.ഓരോ ദോശയുടെ ഉള്ളിലും അല്പം മസാലക്കൂട്ട് വെച്ച് റോള്‍ ചെയ്തു എടുക്കുക.

    ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചൂടാക്കി, ഒരോ റോളും എടുത്ത് മുട്ടയില്‍ മുക്കി, അതിനു ശേഷം ബ്രഡ്ക്രംസിലും ഒന്ന് തട്ടിപ്പൊത്തി ബ്രൌണ്‍ നിറമാകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക. ഇതു റ്റൊമാറ്റൊ സോസിനൊപ്പം കഴിക്കാം.