Tag: chicken recipe

  • ചിക്കൻ കൊണ്ടാട്ടം

    ചിക്കൻ കൊണ്ടാട്ടം

    ഒരു സ്റ്റാർട്ടർ ആയും, സൈഡ് ഡിഷ്‌ ആയും കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം… റസ്റ്റോറന്റുകളിൽ കിട്ടുന്നതുപോലെ ഇത് വീട്ടിലും തയ്യാറാക്കാം

    Ingredients

    ചിക്കൻ ബ്രേസ്റ്റ്

    കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    പെരുംജീരകപ്പൊടി -അര ടീസ്പൂൺ

    ഉപ്പ്

    ചെറുനാരങ്ങ നീര്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    കോൺഫ്ലോർ -ഒരു ടേബിൾ സ്പൂൺ

    ചെറിയുള്ളി -30

    എണ്ണ

    ഉണക്കമുളക്

    കറിവേപ്പില

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    ടൊമാറ്റോ കെച്ചപ്പ് -5 ടേബിൾ സ്പൂൺ

    ചൂട് വെള്ളം

    Preparation

    ഒരു ബൗളിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും പെരുംജീരകപ്പൊടി ഗരം മസാല കോടീ ചെറുനാരങ്ങ നീര് കോൺഫ്ലോർ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് മാരിനേറ്റ് ചെയ്യുക ഇത് അരമണിക്കൂർ മാറ്റിവച്ചതിനുശേഷം എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കാം ഇനി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം ശേഷം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റാം നന്നായി വഴന്നു കഴിഞ്ഞാൽ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം ഇതൊന്നും മിക്സ് ചെയ്തു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ ടൊമാറ്റോ കേച്ചപ്പ് ചേർക്കാം, ചൂടുവെള്ളവും ചേർത്ത് നന്നായി തിളപ്പിച്ച ശേഷം വറുത്തു വച്ച ചിക്കൻ ചേർക്കുക, ഇതെല്ലാംകൂടി നല്ലപോലെ യോജിപ്പിച്ച് കറിവേപ്പില ചേർത്ത് സെർവ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sindhus foodandspices

  • ചിക്കൻ റോസ്റ്റ്

    ചിക്കൻ റോസ്റ്റ്

    വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുത്ത ചിക്കൻ റോസ്റ്റ് റെസിപ്പി കാണണോ? ഇനി ഇതൊരു ജോലിയെ അല്ല, കഴിക്കണം എന്ന് തോന്നുമ്പോൾ പെട്ടെന്ന് തന്നെ തയ്യാറാക്കി കഴിക്കാം…

    Ingredients

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ചെറിയ ഉള്ളി ചതച്ചത്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    തക്കാളി ഒന്ന്

    ഉപ്പ്

    മുളകുപൊടി ഒരു ടീസ്പൂൺ

    മല്ലിപ്പൊടി രണ്ട് ടീസ്പൂൺ

    ഗരം മസാല പൊടി ഒരു ടീസ്പൂൺ

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    മുളക് ചതച്ചത് 2 ടീസ്പൂൺ

    ചിക്കൻ

    മല്ലിയില

    Preparation

    ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ കറിവേപ്പില ചേർക്കാം, അടുത്തതായി ചെറിയ ഉള്ളി ചതച്ചത് ചേർക്കാം, നന്നായി വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം, അടുത്തതായി ചേർക്കേണ്ടത് തക്കാളിയാണ്, എല്ലാം യോജിപ്പിച്ച് സോഫ്റ്റ് ആകുമ്പോൾ മസാല പൊടികൾ ചേർക്കാം, പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് മൂടിവെച്ച് വേവിക്കുക, നന്നായി ഡ്രൈ ആകുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shifu world

  • ചിക്കന്‍ ഡ്രൈഫ്രൈ  ഉണ്ടാക്കാം

    ചിക്കന്‍ ഡ്രൈഫ്രൈ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍:

    ചിക്കന്‍- അരക്കിലോ

    മുളക് പൊടി- 2 ടീസ്പൂണ്‍

    മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍

    ഉപ്പ്- പാകത്തിന്

    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റാക്കിയത്- 2 ടേബിള്‍ സ്പൂണ്‍

    ചെറുനാരങ്ങ- ഒന്ന്

    കൊണ്‍ഫ്‌ളോര്‍ര്‍- 50ഗ്രാം

    കറിവേപ്പില- 2 തണ്ട്

    വെളിച്ചെണ്ണ- ആവശ്യത്തിന്

    കുരുമുളക്: അല്പം

    തയ്യാറാക്കുന്ന വിധം:

    ചിക്കന്‍ വൃത്തിയാക്കി ചെറു കഷണങ്ങളാക്കുക. മുളക് പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് 15 മിനിട്ട് വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് നാരങ്ങാ നീരുമായി ചേര്‍ത്ത് ചിക്കനില്‍ പുരട്ടി വെയ്ക്കുക. അതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ പൊരിച്ചെടുക്കാം. തവിട്ടു നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും വറുത്തു കോരണം. ഇതിലേക്ക് കറിവേപ്പിലയിട്ട് വറുത്തെടുത്ത് ചിക്കനു മുകളില്‍ വിതറാം.

  • നാടന്‍ കോഴിക്കറി nadan chicken curry

    നാടന്‍ കോഴിക്കറി വെക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
    ========
    കോഴി, ചെറിയ കഷണമാക്കി മുറിച്ചത്- 1 കിലോ

    ഇഞ്ചി – ഒരു വലിയ തുണ്ടം കൊത്തിയരിഞ്ഞത്‌

    വെളുത്തുള്ളി – 8 അല്ലി, അരിഞ്ഞത്

    പച്ചമുളക് – 3 എണ്ണം രണ്ടായി കീറിയത്

    സവാള – ഇടത്തരം 2 എണ്ണം അരിഞ്ഞത്

    കുഞ്ഞുള്ളി – 10 എണ്ണം

    തക്കാളി – ചെറിയ ഒരെണ്ണം

    ചിക്കന്‍ മസാല കൂട്ട് :

    കറുകപ്പട്ട – ഒരു ചെറിയ കഷണം

    ഗ്രാമ്പൂ – അഞ്ചു എണ്ണം

    ഏലയ്ക്ക – 7 എണ്ണം

    ജാതിപത്രി – ഒരു ചെറിയ കഷണം

    പെരുംജീരകം – അര ടേബിള്‍ സ്പൂണ്‍

    കുരുമുളക് – അര ടീസ്പൂണ്‍

    തക്കോലം – ഒന്ന്
    ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.

    മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍

    മല്ലി പൊടി – 2 ടേബിള്‍ സ്പൂണ്‍
    (മുളകും മല്ലിയും ചൂടാക്കി പൊടിയ്ക്കുക.)

    മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

    കടുക് – 1 ടീസ്പൂണ്‍

    കായം – ഒരു ചെറിയ കഷണം

    തേങ്ങാക്കൊത്ത് – അര കപ്പ്‌

    കറിവേപ്പില – 2 തണ്ട്

    വെളിച്ചെണ്ണ – കുറച്ച്‌

    ഉപ്പ് – പാകത്തിന്

    ഉണ്ടാക്കേണ്ട വിധം:

    ഒരു പാനിലോ അടി കട്ടിയുള്ള ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക, ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് വാടി കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ക്കുക. തേങ്ങാ ഒന്ന് ബ്രൌണ്‍ നിറം ആയി വരുമ്പോള്‍ പച്ചമുളകും സവാള അരിഞ്ഞതും കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി ചേര്‍ത്തു മൂപ്പിക്കുക, മുളക് പൊടി മാത്രമായി ഇട്ടു മൂപ്പിക്കണം. മുളക് പൊടി മൂത്തതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്തു വഴറ്റുക, ഇതിലേക്ക് മല്ലിപൊടി , മഞ്ഞപൊടി , ഇറച്ചി മസാല കൂട്ട് , കായം എന്നിവ ചേര്‍ത്തു വഴറ്റുക.. ഒരു തണ്ട് കറിവേപ്പിലയും ഇപ്പോള്‍ ചേര്‍ക്കാം . ഒന്നിളക്കിയതിനു ശേഷം കോഴി കഷണങ്ങള്‍ ചേര്ക്കാം , രണ്ടു മിനിട്ട് ഇളക്കിയതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.. 30 മിനിട്ട് കഴിയുമ്പോള്‍ വെന്തു പാകം ആകും, വെന്തു കഴിഞ്ഞു കടുകും കറി വേപ്പിലയും താളിച്ചു ചേര്‍ക്കാം.രുചികരമായ കോഴിക്കറി തയ്യാര്‍.

    വാല്‍ക്കഷണം : തക്കാളി ഒന്നില്‍ കൂടുതല്‍ ചേര്‍ക്കണ്ട.രുചി മാറി പോകും.മുളക് പൊടിയുടെ ഇരട്ടി മല്ലിപ്പൊടി ചേര്‍ക്കണം. കറിയുടെ ചാറു കുറച്ചു കുറുകി ഇരിക്കുന്നതാണ് കൂടുതല്‍ രുചി