Tag: chakka puzhukk

  • ചക്കപ്പുഴുക്ക്

    ചക്കപ്പുഴുക്ക്

    കുക്കറിൽ രുചികരമായി ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ , സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയം മതി ഇതുപോലെ തയ്യാറാക്കാൻ…

    Ingredients

    ചക്ക

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    കറിവേപ്പില

    തേങ്ങ

    പച്ചമുളക്

    ഉപ്പ്

    മഞ്ഞൾ പൊടി

    വെള്ളം

    ചക്ക കഴുകി വൃത്തിയാക്കി കട്ട് ചെയ്ത് എടുക്കുക തേങ്ങ ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് ഇവയെല്ലാം മിക്സിയിൽ ഒന്ന് ചതച്ചെടുത്ത് ചക്കയിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്തശേഷം കുക്കർ അടച്ച് ഒരു വിസിൽ വേവിക്കുക പ്രഷർ പോയിക്കഴിഞ്ഞ് കുക്കർ തുറന്നു കട്ടിയാകുന്നവരെ നന്നായി മിക്സ് ചെയ്തു കൊടുക്കുക വേണമെങ്കിൽ കുറച്ചു വെളിച്ചെണ്ണ ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bippees House

  • ചക്കപ്പുഴുക്ക്

    ചക്കപ്പുഴുക്ക്

    മലയാളികൾക്ക് ചക്ക വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാവില്ല, ഇതാ ചക്ക കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കിയ ഒരു ചക്കപ്പുഴുക്ക് റെസിപ്പി..

    Ingredients

    ചക്കച്ചുള ചെറുതായി അരിഞ്ഞത്

    തേങ്ങ

    വെളുത്തുള്ളി

    പച്ചമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ചെറിയ ജീരകം പൊടിച്ചത്- അര ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ചെറിയുള്ളി

    ഉണക്കമുളക്

    Preparation

    ആദ്യം ചക്ക മഞ്ഞൾപ്പൊടി ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം മഞ്ഞൾപൊടി ജീരകപ്പൊടി തേങ്ങ പച്ചമുളക് എന്നിവ മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക ശേഷം കടുക് ചേർത്ത് പൊട്ടിക്കാം, ഉണക്കമുളക് ചെറിയുള്ളി കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം നാളികേരം ചതച്ചത് ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്ക ചേർക്കാം ഇനി എല്ലാം കൂടി നല്ലപോലെ യോജിപ്പിക്കുക, ഒന്നു രണ്ടു മിനിറ്റ് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shari praveen vlogs