Tag: BREAKFAST RECIPES

  • മസാല പുട്ട്

    മസാല പുട്ട്

    ഈ പുട്ട് എത്ര കിട്ടിയാലും നിർത്താതെ കഴിക്കും അത്രയും രുചിയാണ്, നല്ല എരിവും മണവുമുള്ള ഈ മസാല പുട്ട് കറി ഒന്നുമില്ലെങ്കിലും ചായയും കൂട്ടി കഴിക്കാം

    Ingredients

    പുട്ടുപൊടി

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ -ഒരു ടീസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ

    ചെറിയ ജീരകം -അര ടീസ്പൂൺ

    ചെറിയുള്ളി 6-7

    ഇഞ്ചി -ചെറിയ കഷണം

    പച്ചമുളക്

    കറിവേപ്പില

    മല്ലിയില

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളക് ചതച്ചത്-ഒരു ടേബിൾ സ്പൂൺ

    തേങ്ങ

    Preparation

    ആദ്യം പുട്ടുപൊടി കുഴച്ച് വയ്ക്കാം, തരിയുള്ള പുട്ടുപൊടിയിലേക്ക് അതേ അളവിൽ വെള്ളം ചേർക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് സമയം മാറ്റിവയ്ക്കണം ശേഷം കൈ ഉപയോഗിച്ച് തരിതരിയായി പൊടിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ് ചേർത്ത് മൊരിയിക്കാം ചെറിയുള്ളി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ മിക്സ് ചെയ്യുക ശേഷം ഉണക്കമുളക് ചതച്ചത് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു ഇതിനെ പുട്ടുപൊടിയിലേക്ക് ചേർക്കുക ശേഷം നല്ലപോലെ തിരുമ്മി യോജിപ്പിക്കാം ഇനി സാധാരണ പോലെ തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • നൂൽപ്പുട്ട്

    നൂൽപ്പുട്ട്

    ഈ സൂത്രം പിടികിട്ടിയാൽ ഇനി എന്നും നൂൽപ്പുട്ട് തന്നെയായിരിക്കും വീട്ടിൽ, കൈ വേദന പേടിച്ച് ഇനി നൂൽപുട്ട് ഉണ്ടാക്കാതിരിക്കേണ്ട,

    Ingredients

    അരിപ്പൊടി രണ്ട് ഗ്ലാസ്

    ഉപ്പ്

    പച്ചവെള്ളം

    എണ്ണ

    Preparation

    അരിപ്പൊടിയിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം പച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക, അധികം കട്ടിയില്ലാതെയും ലൂസ് ആവാതെയും ആണ് കുഴിച്ചെടുക്കേണ്ടത്, ഇതിലേക്ക് എണ്ണ കൂടി ചേർത്ത് കുഴച്ച് വീണ്ടും സോഫ്റ്റ് ആക്കാം, ഇനി നൂൽപ്പുട്ടിന്റെ തട്ടിലേക്ക് എണ്ണ പുരട്ടണം, നൂൽപുട്ട് ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ചു കൊടുത്ത് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കാം, ശേഷം തിളച്ച വെള്ളത്തിലേക്ക് തട്ടി ഇറക്കി വെച്ച് 5 മിനിറ്റ് വേവിച്ചെടുത്താൽ നല്ല സോഫ്റ്റ് നൂൽപുട്ട് റെഡി.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Wazza Manzil

  • ചോറ്  ദോശ

    ചോറ് ദോശ

    തലേദിവസം രാത്രി ബാക്കി വന്ന ചോറ് കൊണ്ട് രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ? അതും നല്ല സോഫ്റ്റ് ആയ ദോശ

    INGREDIENTS

    ചോറ്- ഒരു ഗ്ലാസ്

    തേങ്ങ -ഒരു ഗ്ലാസ്

    ചെറിയുള്ളി -10

    ജീരകം -ഒരു സ്പൂൺ

    ഉപ്പ്

    റവ -അര ഗ്ലാസ്

    PREPARATION

    ആദ്യം ചോറിനെ വെള്ളത്തിൽ നന്നായി കഴുകി പിഴിഞ്ഞ് എടുക്കണം ഇതിനെ മിക്സിയുടെ ജാറിലേക്ക് ചേർക്കാം കൂടെ തേങ്ങ ചിരവിയതും ജീരകം ചെറിയുള്ളി എന്നിവയും ചേർക്കാം , ഇനി നല്ലപോലെ അരച്ചെടുക്കാം, ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഉപ്പ് ചേർക്കാം, മറ്റൊരു പാത്രത്തിൽ റവ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക, ശേഷം ഇതിലേക്ക് ചേർത്ത് എല്ലാം കൂടി യോജിപ്പിക്കാം, ഇനി പാൻ ചൂടാക്കി ദോശ ചുട്ടെടുക്കാം. കൂടെ കഴിക്കാനായി നല്ലൊരു സവാള ചമ്മന്തിയും ഉണ്ട് അതിന്റെ റെസിപ്പി കാണാനായി വീഡിയോ കാണുക..

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Aamis Likes

  • പച്ചരി  ദോശ

    പച്ചരി ദോശ

    ഇനി ദോശ ഉണ്ടാക്കാൻ തലേദിവസം തന്നെ മാവ് അരച്ചു വയ്ക്കേണ്ട ആവശ്യമില്ല, ഉഴുന്ന് ചേർക്കാതെ തന്നെ തയ്യാറാക്കിയ നല്ല മൊരിഞ്ഞ ദോശ.

    INGREDIENTS

    പച്ചരി -2 കപ്പ്
    ചോറ് -1 കപ്പ്‌
    പഞ്ചസാര -1 ടേബിൾ സ്പൂൺ
    യീസ്റ്റ് -1 ടീസ്പൂൺ
    ചെറിയ ചൂട് വെള്ളം
    ഉപ്പ്

    PREPARATION

    ആദ്യം പച്ചരി അഞ്ച് മണിക്കൂർ കുതിർത്ത് എടുക്കണം ശേഷം വെള്ളത്തിൽ നിന്നും മാറ്റി മിക്സി ജാറിലേക്ക് ചേർക്കാം കൂടെ ചോറും ഈസ്റ്റും പഞ്ചസാരയും ചെറു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കാം അരമണിക്കൂർ ശേഷം ഉപ്പു ചേർത്ത് മിക്സ് ചെയ്ത് നല്ല നൈസ് ദോശ ഉണ്ടാക്കിയെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KIT