Tag: Bread Pudding

  • ബ്രഡ്  പുഡ്ഡിംഗ്

    ബ്രഡ് പുഡ്ഡിംഗ്

    ബ്രഡും പാലും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്. ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്.

    ചേരുവകൾ

    •ബ്രഡ് – നാല് കഷ്ണം
    •പഞ്ചസാര – മുക്കാൽ കപ്പ്
    •പാല് – രണ്ട് കപ്പ്
    •വാനില എസ്സൻസ് – ഒരു ടീസ്പൂൺ
    •മുട്ട – രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം

    •ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ഇട്ടതിനുശേഷം ചെറിയ തീയിൽ വെച്ച് കാരമലൈസ് ചെയ്യുക. ഇത് കഴിഞ്ഞാൽ നമ്മൾ പുഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഒഴിച്ച ഉടനെ തന്നെ ഇത് ചുറ്റിച്ചെടുക്കാം, പാത്രത്തിന്റെ അടിഭാഗത്ത് മുഴുവനായി ഇത് പരന്നു കിട്ടണം.

    •ബ്രഡ് ചെറിയ കഷണങ്ങളാക്കി വയ്ക്കാം. ഇനി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷണങ്ങളും രണ്ട് കപ്പ് പാലും രണ്ട് മുട്ടയും അരക്കപ്പ് പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മൾ നേരത്തെ പുഡ്ഡിംഗ് ഒഴിക്കാൻ സെറ്റ് ചെയ്തു വച്ച പാത്രത്തിലേക്ക് ഒരു അരിപ്പയിൽ കൂടെ ഈ മിശ്രിതം ഒഴിച്ചു കൊടുക്കാം. പുഡ്ഡിങ്ങിൽ തീരെ തരിയില്ലാതെ കിട്ടാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈ പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് അടയ്ക്കാം. ശേഷം ഇത് ആവി വരുന്ന അപ്പച്ചെമ്പിലേക്ക് ഇറക്കിവച്ച് 35 തൊട്ട് 40 മിനിറ്റ് വരെ വേവിച്ചെടുക്കുക. 40 മിനിറ്റിനുശേഷം ഇത് തണുക്കാനായി പുറത്തേക്ക് വയ്ക്കാം.

    •തണുത്തതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞിട്ട് മുറിച്ചെടുക്കാം. സ്വാദിഷ്ടമായ പുഡിങ് റെഡി.

    വിശദമായ റെസിപ്പിക്കായിവീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ബ്രഡ് കൊണ്ട് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ.

    ബ്രഡ് കൊണ്ട് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ.

    പുഡ്ഡിംഗ് കഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലര്‍ക്കും ഇത് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് അറിയില്ല. ശരിക്കും വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്നതാണ് പുഡ്ഡിംഗുകള്‍. എളുപ്പത്തില്‍ നാടന്‍ ബ്രഡ്ഡ് പുഡ്ഡിംഗ് എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്

    ആവശ്യമായ വസ്തുക്കള്‍

    ബ്രഡ് 6 എണ്ണം

    പാല്‍ 1 കപ്പ്

    വാനിലഎസന്‍സ് 1ടീസ്പൂണ്‍

    ബട്ടര്‍ 2 ടീസ്പൂണ്‍

    മുട്ട 2 എണ്ണം

    ഉപ്പ് ആവശ്യത്തിന്

    പഞ്ചസാര ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    ആദ്യം ബ്രഡ് ഒന്ന് പൊടിക്കുക ശേഷം അത് ഒരു ബൗളിലേക്ക് മാറ്റുക. തുടര്‍ന്ന് പാല്‍,ബട്ടര്‍ എന്നിവ പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വച്ച് തിളപ്പിക്കുക. ഇത് തണുത്ത ശേഷം അതിലേക്ക് ഒരു സ്വല്‍പം ഉപ്പ്, വാനില എസന്‍സ് രണ്ട് മുട്ട എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

    ശേഷം ബ്രഡ് പൊടിച്ചതിലേക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായി യോജിപ്പിക്കുക.തുടര്‍ന്ന് കുക്കറിലോ ആവികയറ്റിയോ വേവിക്കുക. തണുത്ത് ശേഷം കഴിക്കാം വീഡിയോ കാണുക.

  • ബ്രെഡും മുട്ടയും പാലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ

    ബ്രെഡും മുട്ടയും പാലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ

    ബ്രെഡും മുട്ടയും പാലും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Caramel bread pudding ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

  • എളുപ്പത്തില്‍ ബ്രെഡ് പുഡ്ഡിംഗ് തയ്യാറാക്കാം

    എളുപ്പത്തില്‍ ബ്രെഡ് പുഡ്ഡിംഗ് തയ്യാറാക്കാം

    എളുപ്പത്തില്‍ ബ്രെഡ് പുഡ്ഡിംഗ് എങ്ങനെ തയ്യാറാക്കാം ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി  താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  Tasty Spot യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Tasty Spot .