Tag: bread pola

  • ബ്രഡ് പോള

    ബ്രഡ് പോള

    വീടുകളിൽ എല്ലായിപ്പോഴും ബ്രെഡ് ഉണ്ടായിരിക്കും, എപ്പോഴും വാങ്ങി ഒന്ന് രണ്ട് ദിവസം ഉപയോഗിച്ച് അതിന്റെ സോഫ്റ്റിനെസ്സ്‌ നഷ്ടപ്പെടുമ്പോൾ കളയാറാണ് പതിവ്, എന്നാൽ ബ്രെഡ് ഉപയോഗിച്ച് ഇതുപോലൊരു പലഹാരം തയ്യാറാക്കി കൊടുത്താൽ, ബ്രഡ് ഒരിക്കലും ബാക്കിയാവില്ല..

    INGREDIENTS

    ബ്രഡ് -5

    പാൽ -ഒരു കപ്പ്

    മുട്ട നാല്

    പഞ്ചസാര

    ഏലക്കായ പൊടി -കാൽ ടീസ്പൂൺ

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    കശുവണ്ടി

    PREPARATION

    ഒരു ബൗളിലേക്ക് ബ്രഡ് ചേർത്ത് കൊടുക്കുക സൈഡ് റിമൂവ് ചെയ്തതിനുശേഷം ചെറിയ കഷണങ്ങളായാണ് ചേർക്കേണ്ടത്, ഇതിലേക്ക് പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യണം, മറ്റൊരു പോളി മുട്ട പൊട്ടിച്ച് ചേർത്ത് പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക, ശേഷം രണ്ടും കൂടി യോജിപ്പിക്കാം. ഒരു പാനിൽ നെയ്യ് ചേർത്തതിനുശേഷം സൈഡിൽ എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ഇതിലേക്ക് മുട്ട മികച്ച ഒഴിച്ചതിനുശേഷം ചെറിയ തീയിൽ വെച്ച് നന്നായി വേവിച്ചെടുക്കണം, മുകളിലായി കശുവണ്ടി ചെറുതായി മുറിച്ചത് ചേർക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mariyus kitchen

  • ബ്രെഡ് പിസ്സ പോള

    ബ്രെഡ് പിസ്സ പോള

    നോമ്പിന് തയ്യാറാക്കാനായി ഇതാ വ്യത്യസ്ത രുചിയുള്ള ഒരു റെസിപ്പി, ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം ബ്രെഡ് പിസ്സ പോള

    ചിക്കൻ 250 ഗ്രാം

    മുളകുപൊടി -മുക്കാൽ ടീസ്പൂൺ

    മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    കുരുമുളക് പൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    ഒറിഗാനോ

    എണ്ണ

    മുട്ട 2

    കുരുമുളകുപൊടി

    ഉപ്പ്

    സവാള

    ക്യാപ്സിക്കം

    ക്യാരറ്റ്

    പച്ചമുളക്

    തക്കാളി

    ഒലിവ്സ്

    മയോണൈസ്

    PREPARATION

    ആദ്യം ചിക്കൻ കഷ്ണങ്ങളിലേക്ക് ഉപ്പും മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം കുറച്ചു സമയം വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കുക ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഫ്രൈ ചെയ്ത ചിക്കനും ഉപ്പും മയോണൈസും ചേർത്ത് മിക്സ് ചെയ്യുക ജാറിലേക്ക് മുട്ട കുരുമുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് ബ്ലൻഡ് ചെയ്തു മാറ്റുക, ഒരു സോസ്പാനിൽ എണ്ണ തേച്ചു കൊടുത്തതിനുശേഷം സ്റ്റോവിൽ വയ്ക്കാം, സൈഡ് റിമൂവ് ചെയ്ത ബ്രഡ് മുട്ട മിക്സിൽ മുക്കിയതിനു ശേഷം സോസ്പാനിന്റെ അടിയിലായി നിരത്തി വെക്കുക ഇതിനുമുകളിൽ പിസാ സോസ് ചേർത്ത് മുഴുവനും സ്പ്രെഡ് ചെയ്ത ശേഷം ചിക്കൻ മിക്സ് ഇട്ടു കൊടുക്കുക, മുകളിൽ ചീസ് ഇട്ടുകൊടുക്കാം, വീണ്ടും ബ്രെഡ് മുട്ടയിൽ മുക്കിയതിനു ശേഷം ഇതിൽ കവർ ചെയ്യുക, മുകളിലായി കുറച്ച് ക്യാരറ്റ് സവാള ഫ്രൈഡ് ചിക്കൻ ഒലിവ്സ് ക്യാപ്‌സികം തക്കാളി എന്നിവ ഇട്ടു കൊടുക്കാം ചീഫ് നല്ലതുപോലെ ചേർത്തു കൊടുക്കുക ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ നന്നായി വേവിച്ചു എടുക്കണം.

    വിശദമായ റസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • ബ്രഡ് പോള

    ബ്രഡ് പോള

    നോമ്പ് തുറക്കുമ്പോഴും ഈവനിംഗ് സ്നാക്ക് ആയും കഴിക്കാൻ പറ്റിയ നല്ലൊരു ബ്രഡ് പോള റെസിപ്പി

    INGREDIENTS

    ബ്രഡ് 10

    പാല് ഒരു കപ്പ്

    മുട്ട അഞ്ച്

    കുരുമുളകുപൊടി ഒരു ടീസ്പൂൺ

    തേങ്ങാ ചിരവിയത്

    മല്ലിയില

    നെയ്യ് ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    കശുവണ്ടി

    മുന്തിരി

    ചിക്കൻ ഫില്ലിംഗ്

    PREPARATION

    ആദ്യം പാലും കുരുമുളകുപൊടിയും ഒരു ബൗളിൽ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക മറ്റൊരു ബൗളിലേക്ക് 5 മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കാം കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഇതു മാറ്റിവയ്ക്കാം . ബ്രഡ് എടുത്ത് ഓരോന്നും ട്രയാഗിൾ ഷേപ്പിൽ കട്ട് ചെയ്യുക, ശേഷം ഓരോന്നും എടുത്ത് ആദ്യം പാലിൽ മുക്കിയതിനു ശേഷം മുട്ട മിക്സിൽ മുക്കുക ശേഷം ഒരു അടി കട്ടിയുള്ള പാനിൽ നിരത്തി വച്ചു കൊടുക്കുക, ലെയർ പോലെ ആകുമ്പോൾ മുകളിലായി ചിക്കൻ മിക്സ് പരത്തി വച്ചു കൊടുക്കുക, വീണ്ടും ബ്രഡ് കഷണങ്ങൾ എടുത്ത് ഇതിനെ കവർ ചെയ്യാം, ബാക്കിയുള്ള പാലും മുട്ടയും ഇതിനു മുകളിലായി ഒഴിച്ചു കൊടുക്കാം, ഏറ്റവും മുകളിലായി ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും വറുത്തെടുത്ത കശുവണ്ടി മുന്തിരി ഇവയും ചേർക്കാം, ശേഷം ചെറിയ തീയിൽ പാൻ മൂടിവെച്ച് വേവിക്കുക, ഒരുവശം വെന്തു കഴിയുമ്പോൾ മറുവശം തിരിച്ചിട്ട് വേവിക്കാം, നന്നായി വെന്തു കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • ബ്രെഡ് കൊണ്ട് വളരെ ഈസിയായി ഒരു മധുരപലഹാരം

    ബ്രെഡ് കൊണ്ട് വളരെ ഈസിയായി ഒരു മധുരപലഹാരം

    ബ്രെഡ് കൊണ്ട് വളരെ ഈസിയായി ഒരു മധുരപലഹാരം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും sweet Bread pola ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

  • ബ്രെഡും മുട്ടയും കൊണ്ട് ഗസ്റ്റ് വരുമ്പോൾ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാനൊരു സ്നാക്ക്

    ബ്രെഡും മുട്ടയും കൊണ്ട് ഗസ്റ്റ് വരുമ്പോൾ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാനൊരു സ്നാക്ക്

    ബ്രെഡും മുട്ടയും കൊണ്ട് ഗസ്റ്റ് വരുമ്പോൾ പെട്ടന്ന് ഉണ്ടാക്കി കൊടുക്കാനൊരു സ്നാക്ക്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.