Tag: bread chilly

  • ബ്രെഡ് ചില്ലി

    ബ്രെഡ് ചില്ലി

    ബ്രെഡ് വാങ്ങിയാൽ എക്സ്പയറി ഡേറ്റ് നു മുമ്പ് ഉപയോഗിച്ചു തീർത്തില്ലെങ്കിൽ, ബാക്കിയെടുത്ത് കളയേണ്ടി വരും. ബ്രഡ് വെറുതെ കഴിക്കുന്നതിനേക്കാൾ രുചികരമായി ഇതുപോലെ തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇനി ബാക്കി വരില്ല..

    Ingredients

    ബ്രഡ് -5

    ബട്ടർ -രണ്ടര ടേബിൾ സ്പൂൺ

    എണ്ണ -ഒരു ടീസ്പൂൺ

    വെളുത്തുള്ളി -4

    ഇഞ്ചി

    സവാള -ഒന്ന്

    പച്ചമുളക് -രണ്ട്

    ക്യാപ്സിക്കം -അര

    മുളക് ചതച്ചത് -കാൽ ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -1/4 ടീസ്പൂൺ

    വെള്ളം -രണ്ട് ടേബിൾ സ്പൂൺ

    ടൊമാറ്റോ സോസ് -ഒരു ടേബിൾസ്പൂൺ

    schezwan സോസ് -ഒരു ടേബിൾ സ്പൂൺ

    സോയ സോസ് -1/2 tsp

    മല്ലിയില

    Preparation

    ആദ്യം ഒരു പാനിൽ അല്പം ബട്ടർ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ചെറിയ കഷണങ്ങളായി മുറിച്ച ബ്രഡ് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം ബ്രഡ് മാറ്റിയതിനുശേഷം വീണ്ടും ബട്ടർ ചേർക്കാം ഇനി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം അടുത്തതായി ക്യാപ്സിക്കമാണ് ചേർക്കേണ്ടത്, ഇനി കാശ്മീരി ചില്ലി പൗഡർ മുളക് ചതച്ചതും ചേർക്കാം,ഇത് നന്നായി മിക്സ് ചെയ്താൽ സോസുകൾ ചേർക്കാം, ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ബ്രെഡ് ചേർത്ത് മിക്സ് ചെയ്യാം, ബ്രഡിൽ നന്നായി ഈ മസാല എല്ലാം പിടിച്ചതിനു ശേഷം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi

  • ബ്രഡ് ചില്ലി

    ബ്രഡ് ചില്ലി

    ഏത് നേരത്തും സ്വാദോടെ കഴിക്കാൻ റെഡ് കൊണ്ട് തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി

    ബ്രഡ് ചില്ലി

    ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ആദ്യം ബ്രെഡ് ചെറിയ കഷണങ്ങളായി മുറിക്കണം ശേഷം ഒരു പാനിൽ അല്പം ബട്ടറോ നെയ്യോ ചേർത്തു കൊടുത്ത് ബ്രഡ് കഷണങ്ങൾ ചേർത്ത് ടോസ്റ്റ് ചെയ്യാം ഇതിനെ മാറ്റിവെക്കുക വീണ്ടും പാനിലേക്ക് എണ്ണ ചേർത്തു കൊടുത്തു ചൂടാക്കാം ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റാം. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകരിഞ്ഞതും ചേർക്കാം ഒരു മിനിറ്റ് വഴറ്റിയതിനുശേഷം ഒരു തക്കാളി അരിഞ്ഞത് ചേർക്കാം തക്കാളി നല്ല സോഫ്റ്റ് ആകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്യാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർക്കാം കൂടെ തന്നെ ടൊമാറ്റോ കെച്ചപ്പും ചേർക്കാം ഇതെല്ലാം യോജിച്ചു വന്നാൽ ബ്രഡ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം കൂടെ സ്പ്രിംഗ് onion ചേർക്കാം.

    വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen