Tag: Banana drink

  • നേന്ത്രപ്പഴം  ഡ്രിങ്ക്

    നേന്ത്രപ്പഴം ഡ്രിങ്ക്

    ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം.

    ചേരുവകൾ

    •ചെറിയ നേന്ത്രപ്പഴം – രണ്ടെണ്ണം

    •ബദാം – ഒരു കപ്പ്

    •ഈന്തപ്പഴം – എട്ടെണ്ണം

    •വെള്ളം – മൂന്ന് കപ്പ്

    •ചിയ സീഡ് – 2 ടേബിൾ സ്പൂൺ

    •മുന്തിരി അരിഞ്ഞത് – ഒരു കപ്പ്

    •ആപ്പിൾ അരിഞ്ഞത് – ഒരു കപ്പ്

    •ഡെക്കറേറ്റ് ചെയ്യാൻ കുറച്ച് നട്ട്സ്

    തയ്യാറാക്കുന്ന വിധം

    •ബദാം നേരത്തെ കുതിർത്തു വയ്ക്കണം ഇനി അഥവാ കുതിർത്തു വയ്ക്കാൻ മറന്നെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുത്താൽ അതിൻറെ തൊലി പെട്ടെന്ന് തന്നെ പോയി കിട്ടും. ചിയ സീഡും കുറച്ചു നേരം മുന്നേ തന്നെ 3/4 കപ്പ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കണം.

    •ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ ബദാമും, ഈന്തപ്പഴവും, നേന്ത്രപ്പഴം അരിഞ്ഞതും, 1 കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് രണ്ടു കപ്പ് വെള്ളം കൂടെ ഒഴിച്ചു കൊടുത്തു വീണ്ടും ഒന്നുകൂടി അരച്ചെടുക്കാം. ശേഷം വലിയൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അതിലേക്ക് നേരത്തെ കുതിർത്ത് വച്ച ചിയ സീഡും, അരിഞ്ഞുവെച്ച ആപ്പിളും, മുന്തിരിയും കൂടെ ചേർക്കാം. വളരെ ഹെൽത്തി ആയ ഡ്രിങ്ക് ഇവിടെ തയ്യാർ വിളമ്പുന്ന സമയത്ത് മുകളിൽ കുറച്ച് നട്ട്സ് കൂടി വിതറി കൊടുക്കാം.

    വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വീട്ടിൽ ഉള്ളതുവെച്ച് ഉണ്ടാക്കിയ അടിപൊളി ഡ്രിങ്ക്

    വീട്ടിൽ ഉള്ളതുവെച്ച് ഉണ്ടാക്കിയ അടിപൊളി ഡ്രിങ്ക്

    വീട്ടിൽ ഉള്ളതുവെച്ച് ഉണ്ടാക്കിയ അടിപൊളി ഡ്രിങ്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും Coffee Banana drink ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.