Tag: aviyal

  • മുട്ട അവിയൽ

    മുട്ട അവിയൽ

    തിരുവനന്തപുരം കാരുടെ സ്പെഷ്യൽ വിഭവമായ മുട്ട അവിയൽ, ഇതൊരു വെറൈറ്റി റെസിപ്പി തന്നെ…

    Ingredients

    മുട്ട 6

    ഉരുളക്കിഴങ്ങ് രണ്ട്

    മുരിങ്ങക്കാ രണ്ട്

    തക്കാളി -1

    പച്ചമുളക് -2

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉപ്പ്

    തേങ്ങ -ഒരു കപ്പ്

    ജീരകം -ഒരു ടീസ്പൂൺ

    മുളകുപൊടി -കാൽ ടീസ്പൂൺ

    പച്ചമുളക് -ഒന്ന്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    Preparation

    മുട്ട വേവിച്ച് കഷ്ണങ്ങളായി മാറ്റിവയ്ക്കുക ഒരു പാനിൽ പച്ചക്കറികൾ ചേർത്തു കൊടുത്ത് മഞ്ഞൾപൊടി ഉപ്പ് ഇവയും ചേർത്ത് വേവിക്കുക തേങ്ങാ പച്ചമുളക് ജീരകം മഞ്ഞൾപൊടി മുളകുപൊടി ഇവ ഒന്ന് ചതച്ചെടുത്ത് വെന്ത പച്ചക്കറിയിലേക്ക് ചേർക്കാം , ഇത് നന്നായി യോജിപ്പിച്ച് ചൂടാക്കിയ ശേഷം മുട്ട ചേർക്കാം കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Just Watch

  • അവിയൽ

    അവിയൽ

    പച്ചക്കറികൾ എല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു സദ്യ വിഭവമാണ് അവിയൽ, ഒട്ടുമിക്ക എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് ഇത്, ഏറ്റവും രുചികരമായി അവിയൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം

    Ingredients

    വെളിച്ചെണ്ണ

    മുരിങ്ങക്കായ

    പച്ചക്കായ

    ക്യാരറ്റ്

    സവാള

    കുമ്പളങ്ങ

    ബീൻസ്

    ചേന

    മാങ്ങ

    മഞ്ഞൾപൊടി

    ഉപ്പ്

    തേങ്ങ

    ജീരകം

    കറിവേപ്പില

    പച്ചമുളക്

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    Preparation

    അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് പച്ചക്കറികൾ അരിഞ്ഞുവച്ചത് ചേർത്ത് വഴറ്റാം മഞ്ഞൾപൊടിയും ഉപ്പും ചേർക്കണം അതിനുശേഷം വെള്ളം ഒഴിച്ച് വേവിക്കാം അല്പം വെള്ളം മാത്രമേ ചേർക്കാൻ പാടൂ തേങ്ങ ജീരകം മഞ്ഞൾപൊടി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർത്ത് ഒന്ന് ചതിച്ചെടുക്കുക ശേഷം പാതി വെന്ത പച്ചകറിയിലേക്ക് ചേർക്കാം , വീണ്ടും പാത്രം മൂടിവച്ച് കുറച്ചു സമയം കൂടി വേവിച്ച് വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍ .. തേങ്ങ, ചുവന്നുള്ളി , ജീരകം , പച്ചമുളക് , മഞ്ഞള്‍പൊടി , തൈര് പുളിയില്ലാത്തത് ,വേപ്പില, വെളുത്തുള്ളി , വെളിച്ചെണ്ണ, ക്യാരറ്റ് , ഉരുളക്കിഴങ്ങ് , ബീന്‍സ് , മുരിങ്ങക്കായ, കായ, കൊത്തമര, ചേന , പച്ചക്കറി എല്ലാം ഒരേ വലിപ്പത്തില്‍ നുറുക്കുക.. കുക്കറില്‍ ഇതെങ്ങിനയാണ് ഉണ്ടാക്കുന്നത് എന്നുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

     

  • അവിയല്‍ ഉണ്ടാക്കാം

    അവിയല്‍ ഉണ്ടാക്കാം

    1.ബീന്‍സ് , ഉരുളക്കിഴങ്ങ് , ചേന, ക്യാരറ്റ് , പച്ച ഏത്തക്ക, മുരിങ്ങക്ക,  ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ

    പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്

    2.മുളകുപൊടി – അര ടീസ്പൂണ്‍

    മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

    3.അരപ്പ്

    തിരുമ്മിയ തേങ്ങ – ഒന്ന്

    ജീരകം – കാല്‍ ടീസ്പൂണ്‍

    പച്ചമുളക് -നാല്

    കറിവേപ്പില -ഒരു തണ്ട്

    ചുമന്നുള്ളി – ആറല്ലി(ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )

    4.പുളിക്കുവേണ്ടി

    പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍  ഒന്ന് ചേര്‍ക്കാം

    5.വെളിച്ചെണ്ണ -രണ്ടു ടീസ്പൂണ്‍

    6.ഉപ്പ് -ആവശ്യതിന്

    തയാറാക്കുന്ന വിധം

    പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.

  • അവിയല്‍

    അവിയല്‍

    നേന്ത്രക്കായ, ചേന, മുരിങ്ങാക്കായ, കയ്പ്പക്ക, വെള്ളരിക്ക, കുമ്പളങ്ങ, കാരറ്റ്, നീണ്ട പച്ചപ്പയര്‍, ഉരുളക്കിഴങ്ങ്, ചേമ്പ്, മാങ്ങ. ഇവയൊക്കെയും, ഇനി എന്തെങ്കിലും പച്ചക്കറികള്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം. ഇതില്‍, തക്കാളി, സവാള, എന്നിവ ചേര്‍ക്കുന്ന പതിവ് സാധാരണ ഇല്ല.
    aviyal
    എല്ലാ പച്ചക്കറികളും, അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ഒന്നേകാലിഞ്ച്. ആദ്യം കഴുകാന്‍ പറ്റുന്നത്, കഴുകിയെടുത്ത് മുറിക്കുക, അല്ലാത്തവ, മുറിച്ച ശേഷം കഴുകിയെടുക്കുക. കയ്പ്പക്ക, അധികം വേണ്ട. വളരെക്കുറച്ച് കഷണങ്ങളേ ഉള്ളൂവെങ്കില്‍, ഒന്നോ രണ്ടോ കഷണം കയ്പ്പക്ക മതി. പച്ചമുളക്, കുറച്ചെണ്ണം ഒന്നു ചീന്തിയിട്ടാലും കുഴപ്പമില്ല.

    എല്ലാംകൂടെ, മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.

    തേങ്ങ ചിരവിയെടുത്ത്, എരുവിന്റെ, ആവശ്യത്തിനു പച്ചമുളകും, അല്‍പ്പം ജീരകവും ചേര്‍ത്ത് ഒന്ന് ചതച്ചെടുക്കുക. പേസ്റ്റുപോലെ അരയേണ്ട ആവശ്യമില്ല.

    ഒക്കെ നന്നായിവെന്തുകഴിഞ്ഞാല്‍, അതില്‍ തേങ്ങയരച്ചത് ചേര്‍ത്ത് ഇളക്കുക. വെള്ളം വേണ്ട. കഷണങ്ങളിലും, വേവാനുള്ള വെള്ളമേ ഒഴിക്കാവൂ. തേങ്ങയും ചേര്‍ന്ന്, വെന്തുകഴിഞ്ഞാല്‍, നല്ല പുളിയുള്ള തൈരോ മോരോ ഒഴിക്കുക. യോജിപ്പിക്കുക. ചൂടായാല്‍ വാങ്ങുക. തിളച്ച് തിളച്ച് കിടക്കരുത്. മുകളില്‍ വെളിച്ചെണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പുളിയുള്ള മാങ്ങയുണ്ടെങ്കില്‍, പുളിത്തൈര് കുറേ ഒഴിക്കരുത്.

    തയ്യാറായാല്‍, വെള്ളം വെള്ളം പോലെ ഇരിക്കരുത്. കഷണം, കഷണം പോലെ ഇരിക്കണം.

    ഇടിച്ചക്ക അവിയല്‍

    ഇതില്‍ കാരറ്റ്, കയ്പ്പക്ക, ഇടിച്ചക്ക, മാങ്ങ, മുരിങ്ങാക്കായ, കായ എന്നിവ ഇട്ടു. പിന്നെ തേങ്ങയും, ജീരകവും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയും വേണം. വേറെ കഷണങ്ങളും നിങ്ങളുടെ ഇഷ്ടം പോലെ ഇടാം. ചക്കയാവുമ്പോള്‍, ചേനയൊന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല.

    idichakka aviyal

     

    കഷണങ്ങളൊക്കെ ചിത്രത്തില്‍ കാണുന്നതുപോലെ മുറിയ്ക്കണം. മാങ്ങ മുറിയ്ക്കുന്നതിനുമുമ്പാണ് ചിത്രത്തില്‍. അല്‍പ്പം പോലും നീളം കൂടാനോ കുറയാനോ പാടില്ല. അങ്ങനെ ആയാല്‍ അത് വേറെ അവിയല്‍ ആയിപ്പോകും. 😉 കഷണങ്ങളൊക്കെ കഴുകിയും മുറിച്ചും, മുറിച്ചും കഴുകിയും എടുക്കുക. അതിനാവശ്യമായ മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. വെള്ളം, വേവാന്‍ ആവശ്യമുള്ളത് മാത്രം ഒഴിക്കുക.

    വെന്തുടയുന്നതാണിഷ്ടമെങ്കില്‍ അങ്ങനെ വേവിയ്ക്കണം. ഒരു വലിയ തേങ്ങയുടെ ഒരു മുറിത്തേങ്ങയുടെ പകുതി ചിരവിയെടുക്കുക. അതില്‍ മുന്നുനാല് പച്ചമുളകും, ഒന്നോ രണ്ടോ ടീസ്പൂണ്‍ ജീരകവും ഇട്ട് ഒന്ന് ചതച്ചെടുക്കുക. (മുളക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. എരിവ് വേണ്ടുന്ന പാകത്തില്‍). കഷണങ്ങളിലേക്ക് തേങ്ങ കൂട്ടി തിളപ്പിക്കുക. കുറച്ച് പുളിത്തൈര്‍ ഒഴിക്കുക. തിളയ്ക്കരുത് പിന്നെ. വാങ്ങിവയ്ക്കുക.

     

    idichakka aviyal

     

    വെളിച്ചെണ്ണ മുകളില്‍ ഒഴിയ്ക്കുക. കറിവേപ്പില തണ്ടോടെ ഇടുക. മാങ്ങയിട്ടാല്‍പ്പിന്നെ മോരിന്റെ, തൈരിന്റെ ആവശ്യം ഇല്ല. ഞാന്‍ ഇതില്‍ തൈരു കൂട്ടിയതുകൊണ്ടാണ് അങ്ങനെ എഴുതിയത്.