Tag: #ari murukk

  • അരിമുറുക്ക്

    അരിമുറുക്ക്

    നാടൻ അരിമുറുക്ക് കൈകൊണ്ട് ചുരുട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? വിചാരിച്ച പോലെ ബുദ്ധിമുട്ടൊന്നും ഇതിനില്ല, നിങ്ങൾക്കും ഉണ്ടാക്കാം

    Ingredients

    പച്ചരി

    മൈദ

    ഉഴുന്ന്

    എള്ള്

    അയമോദകം

    ഉപ്പ്

    വെള്ളം

    Preparation

    അരി നന്നായി കഴുകിയതിനുശേഷം വെള്ളം വാർത്ത് നല്ല ഫൈനായി പിടിച്ചെടുക്കാം.. ഉഴുന്ന് വറുത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം കൂടെ മൈദയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കഴുകി ചേർത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനേക്കാൾ കുറച്ചു ലൂസായ ഒരു മാവാക്കി കുഴച്ച് എടുക്കാം, എണ്ണ കൂടി ചേർക്കണം ഒട്ടാതിരിക്കാൻ, ഇനി ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുക്കണം ഒരു ഡിസ്ക് ഷേപ്പിൽ ഉള്ള പ്ലേറ്റോ മറ്റോ എടുത്ത് അതിലേക്ക് കൈകൊണ്ട് ചുറ്റിച്ച് വട്ടത്തിലാക്കി എടുക്കുക ഇനി എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIHA’s Tasty Kitchen

  • മുറുക്ക്

    മുറുക്ക്

    ബേക്കറിയിൽ നിന്നും എപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ഈ മുറുക്ക് നമുക്ക് വെറും 10 മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം…

    Ingredients

    കടലമാവ് -1 കപ്പ്‌

    അരിപ്പൊടി -1/2 കപ്പ്

    കായം -അര ടീസ്പൂൺ

    ഉപ്പ്

    ബട്ടർ -രണ്ട് ടേബിൾസ്പൂൺ

    വെള്ളം രണ്ടര കപ്പ്

    എള്ള് -ഒരു ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ

    Preparation

    ഒരു ബൗളിൽ അരിപ്പൊടി കടലമാവ് ഉപ്പ് കായപ്പൊടി ഇവ ചേർത്ത് മിക്സ് ചെയ്യുക വെള്ളം തളിച്ചു കൊടുത്ത കുഴച്ച് സോഫ്റ്റ് ആക്കാം കുറച്ചു നെയ്യോ ബട്ടറോ ചേർക്കാം, നല്ല സോഫ്റ്റ് ആകുമ്പോൾ ഇടിയപ്പ പാത്രത്തിലേക്ക് നിറച്ചു കൊടുക്കുക ചെറിയ റൗണ്ടിലുള്ള അച്ച് എടുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World