Tag: arabic rice

  • ചിക്കൻ മദുഹുത്

    ചിക്കൻ മദുഹുത്

    നിങ്ങൾക്ക് അറബിക് വിഭവങ്ങൾ ഇഷ്ടമാണോ? ഇനി ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കാതെ വീട്ടിൽ ഈസിയായി തയ്യാറാക്കു, ചിക്കൻ മദുഹുത്….

    Ingredients

    ബസ്മതി റൈസ് -ഒരു കിലോ

    ചിക്കൻ -ഒരു കിലോ

    സൺഫ്ലവർ ഓയിൽ

    മസാലകൾ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    സവാള -3

    മല്ലിയില -ഒരു പിടി

    ഉപ്പ്

    ക്യാപ്സിക്കം -ഒന്ന്

    ക്യാരറ്റ് -ഒന്ന്

    തക്കാളി -മൂന്ന്

    മാഗി ക്യൂബ്- 3

    പച്ചമുളക് -5

    അറേബ്യൻ മസാല -രണ്ടര ടീസ്പൂൺ

    ചൂട് വെള്ളം

    ഉണക്ക നാരങ്ങ

    Preparation

    അരി ഒരു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റാം ഒരു വലിയ പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്ത ശേഷം സവാള ചേർക്കാം ഇതിന്റെ കൂടെ ക്യാപ്സിക്കം ക്യാരറ്റ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് പേസ്റ്റ് തക്കാളി പേസ്റ്റ് മല്ലിയില മാഗി ക്യൂബ് അറബിക് മസാല ഇവയെല്ലാം ചേർക്കാം ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് വേവുമ്പോൾ ചിക്കൻ ചേർക്കാം ഇതിലേക്ക് അരിയും ഇട്ടുകൊടുത്ത് മിക്സ് ചെയ്ത ശേഷം ചൂട് വെള്ളം ഒഴിക്കുക ഇനി പാത്രം അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NazriyaNaz

  • വഴുതനങ്ങ  മഖ്ലുബ റൈസ്

    വഴുതനങ്ങ മഖ്ലുബ റൈസ്

    വഴുതനങ്ങ ക്ക് ഇത്രയും രുചിയുണ്ടായിരുന്നോ? ഈ റെസിപ്പി കഴിച്ചാൽ നിങ്ങൾ തീർച്ചയായും ഇങ്ങനെ ചോദിക്കും, അറബിക് മഖ്ലുബ റൈസ്,

    INGREDIENTS

    വഴുതനങ്ങ

    അറബിക് മസാല

    ഉപ്പ്

    സവാള -ഏഴ്

    തക്കാളി -5

    വെളുത്തുള്ളി -15

    പച്ചമുളക്

    എണ്ണ

    കറുവപ്പട്ട

    ഗ്രാമ്പൂ

    കുരുമുളക്

    ഉണക്ക നാരങ്ങ

    ഏലക്കായ

    ബെലീഫ്

    ബസ്മതി റൈസ് -3 കപ്പ്

    ചിക്കൻ -ഒന്നരക്കിലോ

    വെള്ളം -നാല് കപ്പ്

    ഗരം മസാല പൊടി

    ആദ്യം കുക്കറിലേക്ക് ചിക്കൻ ചേർക്കാം ഇതിലേക്ക് ആവശ്യമുള്ള മുഴുവൻ വെള്ളവും കുറച്ചു ഗരം മസാല പൊടിയും ആവശ്യത്തിന് ഉപ്പും രണ്ട് പച്ചമുളക് മസാലകൾ, മൂന്നോ നാലോ വെളുത്തുള്ളി എന്നിവ ചേർത്ത് വേവിക്കാം. വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന വഴുതനങ്ങയിലേക്ക് അറബിക് മസാലയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്യുക, കുറച്ചു സമയം വെച്ചതിനുശേഷം ഒരു പരന്ന പാനിൽ ഇട്ട് ഇത് ഫ്രൈ ചെയ്ത് എടുക്കാം, ഇതേ പാനിലേക്ക് ചെറിയ സവാളയും തക്കാളിയും, വെളുത്തുള്ളിയും മുറിക്കാതെ മുഴുവനായും ചേർത്ത് ചൂടാക്കി എടുക്കുക. ചിക്കൻ വേവിച്ച കുക്കർ തുറന്ന് ചിക്കനും വെള്ളവും മാറ്റാം. ഇനിയൊരു വലിയ ബിരിയാണി പാത്രത്തിലേക്ക്, ഏറ്റവും അടിവശത്തായി വഴുതനങ്ങ ഫ്രൈ ചെയ്തതും സവാള തക്കാളി വെളുത്തുള്ളി എന്നിവയും ചേർത്ത് ഒരു ലേയർ ആക്കുക ഇതിനു മുകളിൽ ആയി കഴുകി വച്ചിരിക്കുന്ന അരി ചേർക്കാം, വീണ്ടും അടുത്ത ലെയർ സെറ്റ് ചെയ്യുക, മുകളിൽ വീണ്ടും അരിയും ചിക്കൻ കഷ്ണങ്ങളും വെച്ചു കൊടുക്കാം, ഇനി ചിക്കൻ വേവിച്ച വെള്ളം ഇതിലേക്ക് ഒഴിക്കാം, പാത്രം മൂടിവച്ച് 10 മിനിറ്റ് വേവിച്ചാൽ അടിപൊളി റൈസ് തയ്യാർ.

    റെസിപ്പി കാണാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KeralaKitchen Mom’s Recipes by Sobha

  • ബീഫ് ഫ്രൈ ചെയ്ത് വെച്ച സ്പെഷ്യൽ മജ്ബൂസ്

    ബീഫ് ഫ്രൈ ചെയ്ത് വെച്ച സ്പെഷ്യൽ മജ്ബൂസ്

    അറബിക് മസാല ഇല്ലാന്ന് കരുതി ഇനി ആരും മജ്ബൂസ് ഉണ്ടാക്കാൻ മടിക്കണ്ട. ഇതാ ഇവിടെ അറബിക് മസാലയും നല്ല സ്വാതിഷ്ടമായ ബീഫ് മജ്ബൂസും തയ്യാറാക്കുന്ന വിധം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് എല്ലാവർക്കും ഇഷ്ടമാകും. വീഡിയോ നോക്കി നിങ്ങളും മജ്ബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Shibla’s Kitchen ചാനല്‍ Subscribe ചെയ്യൂ.