Tag: വെജിറ്റബിൾ കുറുമ

  • വെജിറ്റബിൾ കുറുമ

    വെജിറ്റബിൾ കുറുമ

    രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നൊപ്പം കഴിക്കാനായി ഇതാ നല്ലൊരു വെജിറ്റബിൾ കുറുമ കറി

    Ingredients

    സവാള -രണ്ട്

    ഉരുളക്കിഴങ്ങ് -ഒന്ന്

    ക്യാരറ്റ് -ഒന്ന്

    ബീൻസ്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഗ്രീൻപീസ്

    തേങ്ങാ ചിരവിയത്

    ഏലക്കായ -രണ്ട്

    ഗ്രാമ്പൂ -മൂന്ന്

    ജീരകം -അര ടീസ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    കുതിർത്തെടുത്ത കശുവണ്ടി -12

    വെള്ളം

    പച്ചമുളക് -മൂന്ന്

    ഉപ്പ്

    കറിവേപ്പില

    എണ്ണ

    Preparation

    ആദ്യം നാളികേരവും മസാലകളും കുതിർത്തെടുത്ത കശുവണ്ടിയും പച്ചമുളകും നന്നായി അരച്ചെടുക്കാം.
    ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുകഅടുത്തതായി സവാള ചേർത്ത് വഴറ്റാം, നന്നായി വഴന്നു കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന മറ്റു പച്ചക്കറികൾ ചേർക്കാം ഒന്നു വഴന്നു വരുമ്പോൾ വെള്ളം ഒഴിച്ചു കൊടുക്കാം ഇനി കുക്കർ അടച്ച് വേവിക്കണം, രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, കുക്കർ തുറന്നതിനു ശേഷം തേങ്ങാ അരച്ചത് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിക്കാം, ആവശ്യത്തിന് ഉപ്പും ചേർക്കണം, ഇനി ഇത് നന്നായി തിളപ്പിക്കുക, അവസാനമായി കുറച്ചു മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amma’s Home Recipe

  • ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ  ഉണ്ടാക്കി നോക്കൂ

    ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ ഉണ്ടാക്കി നോക്കൂ

    ദാബ സ്റ്റൈൽ ഈസി വെജിറ്റബിൾ കുറുമ.. 😍
    അപ്പത്തിനും ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും എന്തിനും കോമ്പിനേഷൻ കറി ആയ ഇത് നമുക്ക് 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം 🤗
    ഈ കറി നമ്മൾ ഒരു കുക്കറിൽ ആണ് ചെയ്തിരിക്കുന്നത്. കുക്കറിൽ 1.5 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ജീരകം പൊട്ടിക്കണം, ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് 2 വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റണം.. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം. അതിന്റെ പച്ച മണം മാറി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു തക്കാളി യും പച്ചമുളകും അരിഞ്ഞത് ചേർത്ത് കൊടുക്കാം. നന്നായി വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു ഉരുളക്കിഴങ്ങ് അരിഞ്ഞതും ചേർത്തു നന്നായി വഴറ്റണം, ശേഷം ഇതിലേക്ക് നമുക്ക്  ഒരു അര ക്യാരറ്റ്, ബീറ്റ്റൂട്ട്, കോളിഫ്ലവർ, ബീൻസ് എന്നിങ്ങനെ നിങ്ങൾക്കിഷ്ടമുള്ള വെജിറ്റബിൾസ് ചേർത്തുകൊടുക്കാം..

    ഇനി നമുക്ക് ഇതിലേക്ക് വേണ്ട മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം.. മല്ലിപ്പൊടി ഒരു ടീസ്പൂൺ, കാശ്മീരി മുളകുപൊടി-അര ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ, ഗരം മസാല കാൽ ടീസ്പൂൺ, ചേർത്തു നന്നായി വാട്ടുക, ഇനി നമുക്ക് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കുക്കർ അടച്ചു വച്ച് വേവിയ്ക്കാം. കുക്കറിൽ ഒരു വിസിൽ വന്നാൽ, തീ ഓഫ് ചെയ്തു, തുറന്നു വെച്ച കുറച്ചുനേരം വേവിക്കണം.. വെജിറ്റബിൾസ് ഒന്ന് ഉടഞ്ഞു കിട്ടണം.. ഇനി നമുക്ക് ഇതിലേക്ക് ഒരു ചെറിയ കഷ്ണം ക്യാപ്സിക്കം അരിഞ്ഞതും ചേർത്തു കൊടുക്കാം.. ക്യാപ്സിക്കം നിർബന്ധമില്ല നിങ്ങൾക്ക് ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി. നമ്മുടെ വെജിറ്റബിൾ മസാല കുറുമ ഇവിടെ റെഡിയായിട്ടുണ്ട്. ഇതു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു വെജിറ്റബിൾ കറിയാണ്. എല്ലാവരും ഇതൊന്നു ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം ഹോട്ടൽ ശരവണ ഭവൻ രീതിയിലുള്ള വെജിറ്റബിൾ കുറുമ. ഇതു ഒരു  ഓയിൽ ഫ്രീ റെസിപ്പി ആണ്. വീഡിയോ കണ്ടിട്ട് എല്ലാവരും ഉണ്ടാക്കി നോക്കൂട്ടോ

    വളരെ എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം ഹോട്ടൽ ശരവണ ഭവൻ രീതിയിലുള്ള വെജിറ്റബിൾ കുറുമ. ഇതു ഒരു ഓയിൽ ഫ്രീ റെസിപ്പി ആണ്. വീഡിയോ കണ്ടിട്ട് എല്ലാവരും ഉണ്ടാക്കി നോക്കൂട്ടോ

    വളരെ എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കാം ഹോട്ടൽ ശരവണ ഭവൻ രീതിയിലുള്ള വെജിറ്റബിൾ കുറുമ. ഇതു ഒരു ഓയിൽ ഫ്രീ റെസിപ്പി ആണ്. വീഡിയോ കണ്ടിട്ട് എല്ലാവരും ഉണ്ടാക്കി നോക്കൂട്ടോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും വെജിറ്റബിൾ കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Foodies By Josna ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.