Tag: മോരുകറി

  • മോരുകറിയിൽ പപ്പക്കായ കൂടി ചേർത്തുനോക്കിയാലോ.. അടിപൊളി രുചിയാണ്

    മോരുകറിയിൽ പപ്പക്കായ കൂടി ചേർത്തുനോക്കിയാലോ.. അടിപൊളി രുചിയാണ്

    മോരുകറിയിൽ പപ്പക്കായ കൂടി ചേർത്തുനോക്കിയാലോ.. അടിപൊളി രുചിയാണ്.
    പപ്പക്കായ മോര് കറി
    ചേരുവകൾ
    പപ്പക്കായ ആവശ്യത്തിന്
    നാളികേരം ചിരകിയത് ഒരു കപ്പ്
    തൈര് ഒരു കപ്പ്
    പച്ചമുളക് രണ്ടെണ്ണം
    ജീരകം കാൽ ടീസ്പൂൺ
    കുരുമുളക് ആവശ്യത്തിന്
    വെളുത്തുള്ളി രണ്ടു അല്ലി
    ഉപ്പു ആവശ്യത്തിന്
    വെള്ളം അര കപ്പ്
    ഉലുവ കാൽ ടീസ്പൂൺ
    കടുക് കാൽ ടീസ്പൂൺ
    വറ്റൽ മുളക് മൂന്നെണ്ണം
    കറി വേപ്പില ആവശ്യത്തിന്
    വെളിച്ചെണ്ണ ആവശ്യത്തിന്
    മഞ്ഞൾ പൊടി അര ടീസ്പൂൺ
    മുളക് പൊടി ഒരു ടീസ്പൂൺ
    തയ്യാറാക്കുന്ന വിധം
    ഒരു കുക്കറിലേക്കു പപ്പക്കായ കഷ്ണങ്ങൾ ,മഞ്ഞൾ പൊടി ,മുളക് പൊടി, ഒരു പച്ചമുളക് ,ഉപ്പു,കുറച്ചു കറി വേപ്പില കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്തു കുക്കർ അടച്ചു വേവിക്കാൻ വെക്കുക .രണ്ടു വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യുക .ഒരു മിക്സി ജാറില്ലേക്ക് നാളികേരവും അര കപ്പ് തൈരും ജീരകം ,കുരുമുളക്,പച്ചമുളക് ,വെളുത്തുള്ളിഎന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .ബാക്കി തൈരും കാൽ കപ്പ് വെള്ളവും ചേർത്ത് അടിച്ചെടുത്തു നാളികേരം അരച്ച മിക്സിൽ ചേർക്കുക .കുക്കർ എയർ എല്ലാം പോയശേഷം തുറക്കുക .സ്റ്റോവ് ഓൺ ചെയ്തശേഷം കുക്കറിയിലേക്കു നാളികേരം തൈര് മിക്സ് ചേർത്ത് കൊടുക്കുക .ആവശ്യത്തിന് ഉപ്പും ചേർക്കുക.ഒന്ന് തിളച്ചു വരുമ്പോൾ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി ഇതില്ലേക്ക് വരുത്തിടാൻ ഒരു പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക .വെളിച്ചെണ്ണ ചൂടായാൽ ഉലുവ ഇടുക. ഉലുവ പൊട്ടിയ ശേഷം കടുക്ചേർക്കുകകടുക് പൊട്ടിയ ശേഷം വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മിക്സ് ചെയ്തു കറിയില്ലേക്ക് ഒഴിച്ച് കൊടുക്കുക നമ്മുടെ ടേസ്റ്റി മോര് കറി തയ്യാർ (മോരിനു പുളി കൂടുതൽ ഉണ്ടെങ്കിൽ അൽപ്പം പഞ്ചസാര ചേർത്ത് കൊടുക്കാം)
    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും മോരുകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അഞ്ചു മിനിട്ട് കൊണ്ട് തേങ്ങ ചേര്‍ക്കാത്ത ഈസി മോരുകറി തയ്യാറാക്കാം

    അഞ്ചു മിനിട്ട് കൊണ്ട് തേങ്ങ ചേര്‍ക്കാത്ത ഈസി മോരുകറി തയ്യാറാക്കാം

    അഞ്ചു മിനിട്ട് കൊണ്ട് തേങ്ങ ചേര്‍ക്കാത്ത ഈസി മോരുകറി തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മോരുകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യൂ.

  • തനി നാടൻ രീതിയിൽ തയ്യാറാക്കാം നേന്ത്രപഴം കൊണ്ടൊരു മോരുകറി വീഡിയോ

    തനി നാടൻ രീതിയിൽ തയ്യാറാക്കാം നേന്ത്രപഴം കൊണ്ടൊരു മോരുകറി വീഡിയോ

    മോരുകറി
    ½ ലിറ്റെര്‍ മോര്
    1. വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
    2. ഇഞ്ചി കൊത്തിഅരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
    3.ഉള്ളി നീളത്തില്‍ അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
    4.കറിവേപ്പില – ആവശ്യത്തിനു
    5.വറ്റല്‍മുളക്നീളത്തില്‍ മുറിച്ചത് 3 എണ്ണം
    6. കടുക് – ആവശ്യത്തിനു
    7. എണ്ണ -3 ടേബിള്‍ സ്പൂണ്‍
    8. ഉലുവാപ്പൊടി – ¼ ടീസപൂണ്‍
    9. ജീരകപ്പൊടി – ¼ ടീസ്പൂണ്‍
    10. മഞ്ഞള്‍പ്പൊടി – ¼ ടീ സ്പൂണ്‍
    11. ഉപ്പ് – ആവശ്യത്തിനു .
    പാകംചെയ്യുന്ന രീതി വീഡിയോ കാണുക വീഡിയോ താഴെ.