Tag: ചപ്പാത്തി

  • ചപ്പാത്തി ബാക്കിവന്നാൽ ഇനി ഇങ്ങനെ ഒരു സ്നാക്ക് ആക്കാലോ

    ചപ്പാത്തി ബാക്കിവന്നാൽ ഇനി ഇങ്ങനെ ഒരു സ്നാക്ക് ആക്കാലോ

    ചപ്പാത്തി ബാക്കിവന്നാൽ ഇനി ഇങ്ങനെ ഒരു സ്നാക്ക് ആക്കാലോ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കുന്ന വിധം

    രാവിലെ ഉണ്ടാക്കിയാലും വൈകിട്ട് വരെ സോഫ്റ്റ്‌ ആയിട്ട് ഇരിക്കുന്ന ചപ്പാത്തി ഉണ്ടാക്കുന്ന വിധം

    ഇന്ന് മിക്ക വീടുകളിലും ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു .എന്നാലും നാം എല്ലാവരും ചപ്പാത്തി സാധാരണയായി ഉണ്ടാക്കുന്നത് ഭക്ഷണം കഴിക്കുന്നതിനു തൊട്ടു മുന്പ് ആണ് .അങ്ങനെ ഉണ്ടാക്കുന്നതിന്റെ കാരണം തന്നെ നേരത്തെ ഉണ്ടാക്കി വച്ചാല്‍ അപ്പോള്‍ ചൂടോടെ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ ആ രുചി കിട്ടില്ല എന്നത് കൊണ്ട് ആണ് .എന്നാല്‍ ഇന്ന് നമുക്ക് ചപ്പാത്തി ഉണ്ടാക്കി ഒരു ദിവസം മുഴുവന്‍ വച്ചിരുന്നാലും ചൂടോടെ കഴിക്കുന്ന അതെ രുചി കിട്ടുന്ന ചപ്പാത്തി എങ്ങനെ തയാറാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകള്‍ ചേര്‍ക്കേണ്ട രീതിയും വിശദമായിത്തന്നെ താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട് അത് കണ്ടു അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയാനും ഷെയര്‍ ചെയാനും മറക്കല്ലേ .കൂടുതൽ വീഡിയോകായി :https://goo.gl/WRrGtY

     

  • സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്

    1.സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്
    ___________________________
    ഇതൊന്നു പരീക്ഷിച്ചു നോക്കൂ .. ചപ്പാത്തി ,പെറോട്ട,ഹോട് ഡോഗ് എന്നിവയ്ക്ക് ഇനി കറി ഉണ്ടാക്കി ബുദ്ധിമുട്ടി ഉള്ള മസാല മുഴുവൻ അകത്താക്കണ്ട.

    കുക്കുമ്പർ 1

    കാരറ്റ് 1

    തക്കാളി പഴുത്തത് 1

    സവാള അര മുറി

    ഉപ്പ് ആവശ്യത്തിനു .

    കുക്കുമ്പറും തക്കാളിയും സവാളയും കഴിയുന്നതും നൈസ് പൊടിയായി അരിയുക.. കാരറ്റ് നൈസായി ചീകിയെടുക്കുക അല്ലെങ്കിൽ പൊടിയായി അരിയുക..
    ഇവയെല്ലാം ആവശ്യത്തിനു ഉപ്പും ചേർത്തു ഇളക്കി 5 മിനിറ്റ് വയ്ക്കുക ..
    ചപ്പാത്തി,പെറോട്ട ,ഹോട്ട് ഡോഗ് മുതലായവയുടെ ഉള്ളിൽ റോൾ ചെയ്തു കഴിച്ചു നോക്കൂ .

     

    വേവിക്കാത്തത് കൊണ്ടു പച്ച കറികളുടെ തനതായ ഗുണം നഷ്ടപ്പെടുന്നില്ല ..രാവിലെ മസാല അകത്തു ചെന്നുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല ..ഗൾഫ് പ്രവാസികൾക്ക് പെട്ടെന്ന് ഉണ്ടാക്കാവുന്നതും പ്രത്യേകിച്ചു ചൂട് കാലത്തു എത്ര കഴിച്ചാലും പ്രശ്നവും ഇല്ലാത്ത ഒരു മെനു ആണിത്..ശരീരത്തിന്റെ ജല നഷ്ടം കുറയ്ക്കുന്നു..കൊഴുപ്പ് ഇല്ലാത്തതുകൊണ്ട് അമിത ഭാരം നിയന്ത്രിക്കാൻ സാധിക്കുന്നു തുടങ്ങി അനേകം പ്രയോജനങ്ങൾ ഉണ്ട്.

    ___________________________
    2. പുതിനയില ചമ്മന്തി

    പുതിനയില ഫ്രഷ് രണ്ടു കെട്ട് അല്ലെങ്കിൽ രണ്ടു പിടി

    ചെറിയ ഉള്ളി 3 എണ്ണം

    പച്ചമുളക് 2 എണ്ണം

    വാളൻ പുളി ഒരു പുളിങ്കുരു വലുപ്പത്തിൽ .. മാങ്ങാ വേണമെങ്കിലും ഉപയോഗിക്കാം ..
    ഉപ്പ് ആവശ്യത്തിന്.

    പുതിനയില നല്ലപോലെ കഴുകി തണ്ടിൽ നിന്നും അടർത്തിഎടുക്കുക .ഇലകൾ മാത്രമേ ഉപയോഗിക്കാവൂ .. അടർത്തുമ്പോൾ വെള്ളത്തിൽ ഇട്ടു അടർത്തരുത് ..ഇലയുടെ ഗുണം കഴുകാനുള്ള വെള്ളത്തിൽ നഷ്ടപ്പെടും .

    അടർത്തിയ ഇലകൾ മേൽപ്പറഞ്ഞവ എല്ലാം ചേർത്തു അമ്മിക്കല്ലിൽ അരയ്ക്കുക ..അല്ലെങ്കിൽ മിക്സിയിൽ അരയ്ക്കുക ..കഴിവതും വെള്ളം ചേർക്കാതെ ശ്രദ്ധിക്കണം ..അരകല്ലിൽ ആകുമ്പോൾ വെള്ളം ചേർക്കാതെ അരയ്ക്കാൻ സാധിക്കും.. മിക്സിയിൽ അരക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇളക്കി ഇല ഒതുക്കി കൊടുക്കേണ്ടി വരും .

     

    ഊണിന്റെ കൂടെ ഈ ചമ്മന്തി ഉപയോഗിച്ചു നോക്കൂ ..
    കഫക്കെട്ട് ഇല്ലാതാക്കി സ്വര ശുദ്ധി നൽകുന്നു.വായ് നാറ്റം ,ദഹനം ,അമിത കൊഴുപ്പ് ഇല്ലാതെ ആകുക തുടങ്ങിയ പ്രയോജനങ്ങൾ ഇതിനുണ്ട് ..