Tag: ഇഡലി

  • രുചികരമായ കപ്പലണ്ടി ചട്ണി: ഇഡലിയും ദോശയും കൂടുതൽ മിനുസമുള്ളതാക്കാം!

    രുചികരമായ കപ്പലണ്ടി ചട്ണി: ഇഡലിയും ദോശയും കൂടുതൽ മിനുസമുള്ളതാക്കാം!

    പ്രഭാതഭക്ഷണത്തിന് ഒരു രുചികരമായ കൂട്ടിനെ തേടുകയാണോ? ഈ കപ്പലണ്ടി ചട്ണി ഇഡലി, ദോശ, ഉപ്പുമാവ്, എന്നിവയെ അടുത്ത ലെവലിലേക്ക് ഉയർത്തും! എളുപ്പത്തിൽ തയ്യാറാക്കാവുന്ന, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ചട്ണി പാചക പുസ്തകത്തിൽ ഒരു സ്ഥിരം ഇനമാകും. വരൂ, ഈ രുചിക്കൂട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം!

    ചേരുവകൾ

    ചട്ണിക്ക്:

    • കപ്പലണ്ടി: അര കപ്പ്

    • വറ്റൽ മുളക്: 5 എണ്ണം (കാശ്മീരി മുളക്)

    • പച്ചമുളക്: 1 എണ്ണം

    • ഇഞ്ചി: ഒരു ചെറിയ കഷ്ണം

    • വെളുത്തുള്ളി: 3 വലിയ അല്ലി

    • തേങ്ങ: 1 ടേബിൾ സ്പൂൺ

    • പുളി: ചെറിയ നെല്ലിക്ക വലുപ്പത്തിൽ

    • കറിവേപ്പില: ആവശ്യത്തിന്

    • വെള്ളം: ഏകദേശം 1 കപ്പ്

    • ഉപ്പ്: ആവശ്യത്തിന്

    താളിക്കാൻ:

    • എണ്ണ: ആവശ്യത്തിന്

    • കടുക്: ആവശ്യത്തിന്

    • ഉഴുന്നു പരിപ്പ്: 1-2 ടീസ്പൂൺ

    • വറ്റൽ മുളക്: 1-2 എണ്ണം

    • കറിവേപ്പില: ആവശ്യത്തിന്

    • കുഞ്ഞുള്ളി: 5-6 എണ്ണം (ചെറുതായി അരിഞ്ഞത്)

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: pavis world

    പാചകരീതി

    1. കപ്പലണ്ടി വറുക്കുക: ഒരു പാനിൽ അര കപ്പ് കപ്പലണ്ടി എടുത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. തണുക്കാനായി മാറ്റി വെക്കുക.

    2. ചട്ണി അരക്കുക: ഒരു മിക്സി ജാറിൽ വറ്റൽ മുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, വറുത്ത കപ്പലണ്ടി, തേങ്ങ, പുളി, കറിവേപ്പില എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം (ഏകദേശം 1 കപ്പ്) ഒഴിച്ച് നന്നായി അരച്ചെടുക്കുക.

    3. ഉപ്പ് ചേർക്കുക: അരച്ച ചട്നി ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.

    4. താളിക്കുക: ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നു പരിപ്പ്, വറ്റൽ മുളക്, കറിവേപ്പില, ചെറുതായി അരിഞ്ഞ കുഞ്ഞുള്ളി എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

    5. ചട്ണി പൂർത്തിയാക്കുക: ഈ താളിച്ചത് ചട്ണിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

    സെർവിംഗ് ടിപ്സ്

    ഈ രുചികരമായ കപ്പലണ്ടി ചട്ണി ഇഡലി, ദോശ, ഉപ്പുമാവ്, പൊങ്കൽ എന്നിവയുടെ കൂടെ വിളമ്പാം. പാത്രം കാലിയാകുന്നത് അറിയില്ല, അത്രയ്ക്ക് രുചികരം!

    എന്തുകൊണ്ട് ഈ ചട്ണി?

    • എളുപ്പം: ലളിതമായ ചേരുവകളും ലളിതമായ ഘട്ടങ്ങളും.

    • രുചി: തേങ്ങയുടെയും കപ്പലണ്ടിയുടെയും മുളകിന്റെയും പുളിയുടെയും മിശ്രിതം ഒരു സ്ഫോടനാത്മക രുചി നൽകുന്നു.

    • ബഹുമുഖം: പ്രഭാതഭക്ഷണത്തിനും ലഘുഭക്ഷണത്തിനും അനുയോജ്യം.

     അടുക്കളയിൽ ഈ ചട്ണി പരീക്ഷിച്ച് നോക്കൂ,  കുടുംബവും സുഹൃത്തുക്കളും ഇതിന്റെ രുചിയിൽ മതിമറന്നു പോകും!

  • ഗോതമ്പുപൊടി കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി

    ഗോതമ്പുപൊടി കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി

    ഗോതമ്പുപൊടി കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ ഉണ്ടെങ്കിൽ 15മിനിറ്റ് കൊണ്ട് അടിപൊളി ഇഡലി ഉണ്ടാക്കാം

    റവ ഉണ്ടെങ്കിൽ 15മിനിറ്റ് കൊണ്ട് അടിപൊളി ഇഡലി ഉണ്ടാക്കാം

    റവ ഉണ്ടെങ്കിൽ 15മിനിറ്റ് കൊണ്ട് അടിപൊളി ഇഡലി ഉണ്ടാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Craving Spices ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇഡലി ഇനി ശെരിയായില്ലാന് പറയരുത് ഇതുപോലെ ഉണ്ടാക്കി നോക്കൂ

    ഇഡലി ഇനി ശെരിയായില്ലാന് പറയരുത് ഇതുപോലെ ഉണ്ടാക്കി നോക്കൂ

    ഇഡലി ഇനി ശെരിയായില്ലാന് പറയരുത് ഇതുപോലെ ഉണ്ടാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • നല്ല സോഫ്റ്റ് പഞ്ഞി പോലെ ഇരിക്കുന്ന ഇഡലി വീട്ടിൽ എങ്ങനെ  ഉണ്ടാകാം

    നല്ല സോഫ്റ്റ് പഞ്ഞി പോലെ ഇരിക്കുന്ന ഇഡലി വീട്ടിൽ എങ്ങനെ ഉണ്ടാകാം

    ഇഡലി നല്ല ചമ്മന്തി അല്ലങ്കില്‍ സാംബാര്‍ കൂട്ടി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല ഇത് ഉണ്ടാക്കുവാനും വളരെ എളുപ്പം ആണ് .എന്നാല്‍ പലർക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോൾ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത്‌ഒക്കെ .അങ്ങനെ ഉള്ളവര്‍ക്ക് പാത്രത്തില്‍ ഒട്ടി പിടിക്കാത്ത പൊടിഞ്ഞു പോകാത്ത ഇഡലി ഉണ്ടാക്കാന്‍ ഉള്ള വഴി ആണ് ഇന്ന് ഇവിടെ പറഞ്ഞു തരുന്നത്.മാവ് അരയ്ക്കുമ്പോള്‍ ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു.അപ്പോള്‍ ഒട്ടി പിടിക്കാത്ത പൊടിയാത്ത പൂ പോലുള്ള ഇഡലി എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ശേഷം ട്രൈ ചെയ്ത് അഭിപ്രായം പറയുക,

  • ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇഡലി ഉണ്ടാക്കിയത് ബാക്കി വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് ? ബാക്കി വരുന്ന ഇഡലി കൊണ്ടും അല്ലാതെയും ചെയ്യാവുന്ന ഒരു ഉഗ്രന്‍ റെസിപ്പിയാണ് ഇന്ന് പറയുന്നത് …വളരെ ഈസിയാണ് എന്നാല്‍ നല്ല ടേസ്റ്റിയുമാണ്‌..ഇത് നിങ്ങള്‍ എന്തായാലും ഉണ്ടാക്കി നോക്കണം കേട്ടോ..നമുക്ക് നോക്കാം ചില്ലി ഇഡലി എങ്ങിനെ തയ്യാറാക്കാം എന്ന്.  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ:

    ഇഡലി -എട്ടെണ്ണം

    പച്ചമുളക് -നാലെണ്ണം

    ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍

    മുളക്പൊടി -അര ടിസ്പൂണ്‍

    സവാള -മൂന്നെണ്ണം

    ക്യാപ്സിക്കം -ഒരെണ്ണം വലുത്

    സോയാ സോസ് -മൂന്നു ടീസ്പൂണ്‍

    റ്റൊമാറ്റൊ സോസ് – മൂന്നു ടിസ്പൂണ്‍

    ചില്ലി സോസ് -രണ്ടു ടിസ്പൂണ്‍

    കോൺ ഫ്ലോർ -മുക്കാല്‍ കപ്പു

    അരിപൊടി -ഒന്നര ടേബിള്‍സ്പൂണ്‍

    ഉപ്പ്,എണ്ണ – പാകത്തിനു

    ഉണ്ടാക്കുന്ന വിധം :

    ഇഡലി ,സവാള,ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.
    കോൺഫ്ലോർ,അരിപൊടി,മുളക്പൊടി, ലേശം ഉപ്പ്,1/2 റ്റീസ്പൂൺ സോയാസോസ് ,1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനുറ്റ് മാറ്റി വക്കുക.

    ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക.( ഒരുപാട് ഫ്രൈ ആവണ്ട)
    പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ(ഇഡലി വറുക്കാൻ എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്താൽ മതിയാകും) സവാള ഇട്ട് വഴറ്റുക.

    സവാള വഴന്നു വരുമ്പോൾ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ കൂടെ ചേർത്ത് വഴറ്റി,പച്ചമണം മാറുമ്പോൾ ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാൽ മതിയാകും.

    ശേഷം ,സോയാ സോസ്,ചില്ലി സോസ്, റ്റൊമാറ്റൊ സോസ് ഇവ കൂടെ ചേർത്ത് ഇളക്കുക.ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.(സോയാസോസിൽ ഉപ്പ് ഉള്ളതാണു )
    ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോൾ വറുത്ത ഇഡലി കൂടെ ചേർത്ത് നന്നായി ഇളക്കി മൂന്നു മിനിറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം. ചില്ലി ഇഡലി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.