എണ്ണയിൽ പൊരിച്ചെടുത്തത് കാരണം ചിക്കൻ ഫ്രൈ കഴിക്കാൻ മടി കാണിക്കുന്നവരാണോ നിങ്ങൾ? ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ ചിക്കൻ നല്ല സൂപ്പർ ആയി ഫ്രൈ ചെയ്തെടുക്കാം…
Ingredients
ചിക്കൻ
കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ
തൈര് ഒരു ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
Preparation
മുകളിൽ തന്നിരിക്കുന്ന ചേരുവകൾ ഉപയോഗിച്ച് ചിക്കൻ നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം എയർ ഫ്രൈയറിൽ ഫ്രൈ ചെയ്ത് എടുക്കാം , ചിക്കനിൽ ഉള്ള നെയ്യ് പോലും മാറിക്കിട്ടും
ചീസി ചിക്കൻ പോപ്പേഴ്സ്, ഒരിക്കലെങ്കിലും കെ എഫ് സി, ചിക്കിങ് എന്നിവിടങ്ങളിൽ നിന്നും വേടിച്ചു കഴിച്ചിട്ടുണ്ടാകുമല്ലോ… കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഇതിന്റെ റെസിപ്പി കാണാം
ചേരുവകൾ:
ചതുരക്കഷണങ്ങളാക്കിയ ചിക്കൻ ബ്രെസ്റ്റ്
ഉപ്പ്
കുരുമുളക്
മുട്ട
മൈദ
വെള്ളം
വറുക്കാൻ ആവശ്യമായ എണ്ണ
തക്കാളി സോസ്
ചില്ലി ഫ്ലേക്സ്
തേൻ
ബട്ടർ
മൈദ
പാൽ
ചുവന്ന ഫുഡ് കളറിംഗ്
ചീസ്
Preparation
ഒരു പാത്രത്തിൽ ചതുരക്കഷണങ്ങളാക്കിയ ചിക്കൻ ബ്രെസ്റ്റ്, ഉപ്പ്, കുരുമുളക്, ഒരു മുട്ട എന്നിവ ചേർക്കുക.
ചിക്കനിൽ ചേരുവകൾ നന്നായി പിടിക്കുന്നത് വരെ യോജിപ്പിക്കുക.30 മിനിറ്റ് മാരിനേറ്റ് ചെയ്യാൻ വെക്കുക.
മറ്റൊരു പാത്രത്തിൽ മൈദയും വെള്ളവും ചേർത്ത് ഒരു മാവ് തയ്യാറാക്കുക.മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ഓരോന്നായി തയ്യാറാക്കിയ മാവിൽ മുക്കി നന്നായി പൊതിയുക.ഒരു പാനിൽ എണ്ണ ചൂടാക്കുക.ചൂടായ എണ്ണയിലേക്ക് മാവിൽ പൊതിഞ്ഞ ചിക്കൻ കഷണങ്ങൾ ശ്രദ്ധാപൂർവ്വം ഇടുക.സ്വർണ്ണനിറമാകുന്നതുവരെയും നന്നായി വേവുന്നതുവരെയും വറുക്കുക.വറുത്ത ചിക്കൻ മാറ്റി വെക്കുക.ഒരു പാനിൽ തക്കാളി സോസ്, ചില്ലി ഫ്ലേക്സ്, തേൻ എന്നിവ ചേർക്കുക.സോസ് നന്നായി യോജിപ്പിക്കുന്നത് വരെ ചൂടാക്കി ഇളക്കുക.വറുത്ത ചിക്കൻ പോപ്പേഴ്സ് സോസിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.മറ്റൊരു പാനിൽ ബട്ടർ ഉരുക്കുക.ഉരുക്കിയ ബട്ടറിലേക്ക് മൈദ ചേർത്ത് ഇളക്കി റൂ (roux) ഉണ്ടാക്കുക.കട്ടകെട്ടാതെ ശ്രദ്ധിച്ച് പാൽ കുറേശ്ശെയായി ചേർത്ത് ഇളക്കി ഒരു സ്മൂത്ത് സോസ് ഉണ്ടാക്കുക.ചുവന്ന ഫുഡ് കളറിംഗ്, കുരുമുളക്, ഉപ്പ് എന്നിവ ചേർക്കുക.ചീസ് നേരിട്ട് സോസിലേക്ക് ഗ്രേറ്റ് ചെയ്ത് ചേർക്കുക, ചീസ് ഉരുകി സോസ് മൃദലമാകുന്നത് വരെ ഇളക്കുക.തയ്യാറാക്കിയ ചിക്കൻ പോപ്പേഴ്സ് ഒരു സെർവിംഗ് പ്ലേറ്റിൽ നിരത്തുക.അതിനുമുകളിൽ തയ്യാറാക്കിയ ചീസ് സോസ് ധാരാളമായി ഒഴിക്കുക.ചീസി ചിക്കൻ പോപ്പേഴ്സ് വിളമ്പുക, കൂടുതൽ ചീസ് സോസ് ആവശ്യമെങ്കിൽ സൈഡിൽ വെക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Suvi’s Kalavara
കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം,
Ingredients
ചിക്കൻ
സവാള
പച്ചമുളക്
ക്യാരറ്റ്
ക്യാബേജ്
തക്കാളി
ഉപ്പ്
മല്ലിയില
മയോണൈസ്
മുട്ട
ഉപ്പ്
മൈദ
ഉപ്പ്
ഓയിൽ
Preparation
ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് വറുക്കുക, ഇതിലേക്ക് സവാള പച്ചമുളക് അരിഞ്ഞുവെച്ച മറ്റു പച്ചക്കറികൾ എന്നിവ ചേർക്കുക നല്ലപോലെ മിക്സ് ചെയ്ത് വേവുമ്പോൾ ഉപ്പും കുറച്ചു കുരുമുളകു പൊടിയും ചേർക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക ശേഷം മയോനൈസ് ചേർക്കുക, ഇനി മൈദ മുട്ട എണ്ണ ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാകാൻ വയ്ക്കുക ഇതിലേക്ക് തയ്യാറാക്കിയ മാവ് പകുതി ഒഴിച്ചു കൊടുക്കാം മുകളിലായി ഫില്ലിംഗ് വെക്കുക പരത്തി കൊടുത്ത് പാത്രം മൂടിവെച്ച് ചെറുതായി വേവിക്കുക ബാക്കി മാവും മുകളിലേക്ക് ഒഴിച്ച് കൊടുക്കാം ചെറിയ തീയിൽ വച്ച് വേവിച്ച് ഒരു പാനിലേക്ക് മറിച്ചിടാം രണ്ടുവശവും നന്നായി വെന്തു കഴിഞ്ഞാൽ മുറിച്ചെടുത്ത് കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas recipies
കാസർഗോഡ് സ്റ്റൈൽ ചിക്കൻ വറവ്, ഉണ്ടാക്കി കഴിക്കേണ്ട ഐറ്റം തന്നെയാണ്, അത്രയ്ക്ക് ടേസ്റ്റ് ആണ്… ഇതുവരെ കഴിച്ചിട്ടില്ലാത്തവർ തീർച്ചയായും ട്രൈ ചെയ്യൂ…
Ingredients
സവാള
തേങ്ങാ ചിരവിയത്
വെളുത്തുള്ളി
ഇഞ്ചി
മല്ലിപ്പൊടി
മുളകുപൊടി
ചിക്കൻ
ഉപ്പ്
കറിവേപ്പില
കുരുമുളകുപൊടി
വെളിച്ചെണ്ണ
മസാലകൾ
Preparation
ചിക്കനിലേക്ക് നേർമയായി അരിഞ്ഞെടുത്ത സവാളയും ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി ചൂടാക്കിയെടുത്ത മസാല പൊടികൾ കുരുമുളകുപൊടി ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിലേക്ക് ചേർത്ത് വേവിച്ചെടുക്കാം, മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക സവാളയും തേങ്ങയും ചേർത്ത് നന്നായി വഴറ്റി വറുത്ത് എടുക്കാം ഇതിനെ വേവിച്ചെടുത്ത ചിക്കനിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക ചിക്കൻ വറവ് തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kerala Bite
കടായി ചിക്കൻ സൂപ്പർ ടേസ്റ്റിൽ സിമ്പിളായി ഉണ്ടാക്കി നോക്കിയാലോ? പേരുകേട്ട് പേടിക്കുക ഒന്നും വേണ്ടാട്ടോ വളരെ എളുപ്പമാണ്…
Ingredients
ചിക്കൻ
മല്ലിയില
കാശ്മീരി മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപ്പൊടി
ഗരം മസാല പൊടി
സവാള
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
തക്കാളി പേസ്റ്റ്
ക്യാപ്‌സിക്കം
തക്കാളി
പച്ചമുളക്
മസാലകൾ
ഉണക്കമുളക്
സൺഫ്ലവർ ഓയിൽ
Preparation
ആദ്യം മസാലകൾ വറുത്തെടുത്ത് മാറ്റിവയ്ക്കാം മസാലപ്പൊടികളിലും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് സൺഫ്ലവർ ഓയിലും ഉപ്പും മിക്സ് ചെയ്തു ചിക്കൻ മാരിനേറ്റ് ചെയ്യുക ക്യാപ്സിക്കം പച്ചമുളക് സവാള എന്നിവ വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത ശേഷം മാറ്റിവെക്കുക ശേഷം അതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് ഇവയെല്ലാം ചേർത്ത് നല്ലപോലെ വഴറ്റണം ശേഷം ബാക്കിയുള്ള മസാലപ്പൊടികളും ഉപ്പും ഒക്കെ ചേർക്കാം ഇനി വറുത്തു വച്ചിരിക്കുന്ന ചിക്കനും വഴറ്റി വെച്ചിരിക്കുന്ന ക്യാപ്സിക്കവും ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ പൊടിച്ചെടുത്തു വച്ചിരിക്കുന്ന മസാല ചേർക്കാം എല്ലാം നന്നായി യോജിച്ച് കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം
കുറുമ നിങ്ങൾ ഇങ്ങനെയാണോ ഉണ്ടാക്കാറ്, മഞ്ഞനിറത്തിലുള്ള ചിക്കൻ കുറുമ കറി തയ്യാറാക്കി നോക്കിയാലോ..
Ingredients
അരയ്ക്കാൻ
തേങ്ങ -1/3 കപ്പ്
ജീരകം -കാൽ ടീസ്പൂൺ
പെരുംജീരകം -അര ടീസ്പൂൺ
കസ് കസ് -അര ടീസ്പൂൺ
പച്ചമുളക് -രണ്ട്
കശുവണ്ടി -8 കുതിർത്തത്
ഗ്രേവിക്കായി
ചിക്കൻ -300 ഗ്രാം
സവാള
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
തക്കാളി -ഒന്ന്
മല്ലിയില -ഹോൾ സ്പൈസസ്
താളിക്കാൻ
ചെറിയുള്ളി -4
കറിവേപ്പില
ഉണക്കമുളക് -2
കശുവണ്ടി – 5
വെളിച്ചെണ്ണ
ആദ്യം അരയ്ക്കാനായി എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില ഇവ ചേർക്കാം ഇതെല്ലാം വഴറ്റിയതിനുശേഷം ചിക്കൻ ചേർക്കാം ശേഷം മസാല പൊടികളും തേങ്ങ അരപ്പും ചേർക്കാം , മിക്സ് ചെയ്തശേഷം ചിക്കനിൽ നിന്നും വെള്ളം ഇറങ്ങാൻ വെയിറ്റ് ചെയ്യുക ശേഷം കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കാം ഒരു തക്കാളി അരിഞ്ഞു ചേർക്കണം നന്നായി തിളച്ച് കുറുകുമ്പോൾ തീ ഓഫ് ചെയ്യാം , എടുത്തു വച്ചിരിക്കുന്ന ചേരുവകൾ വെളിച്ചെണ്ണയിൽ താളിച്ച് കറി യിലേക്ക് ചേർക്കാം
ചിക്കൻ സാൽന ഒരു തമിഴ്നാട് സ്റ്റൈൽ ചിക്കൻ കറി, ചപ്പാത്തി പൊറോട്ട ചോറ് ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ പറ്റിയ അധികം സ്‌പൈസി അല്ലാത്ത ഒരു കറിയാണ് ഇത്…
Ingredients
ചിക്കൻ -അര കിലോ
വെളിച്ചെണ്ണ
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
സവാള-2
മസാലകൾ
ചെറിയ ഉള്ളി
ഉപ്പ്
മഞ്ഞൾപൊടി
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
കാശ്മീരി മുളക്പൊടി -രണ്ട് ടീസ്പൂൺ
ചിക്കൻ മസാല ഒന്നര ടീസ്പൂൺ
തക്കാളി -1
വെള്ളം
തേങ്ങ
കശുവണ്ടി
കുരുമുളക്
ഗരം മസാല പൊടി
മല്ലിയില
Preparation
ഒരു പാൻ അടുപ്പിൽ വയ്ക്കുക എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മസാലകൾ ചേർത്ത് മൂപ്പിക്കാം ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ചതും തക്കാളിയും ചേർക്കാം ഒന്നു വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർത്ത് വീണ്ടും നന്നായി വഴറ്റുക ആവശ്യത്തിനുള്ള ഉപ്പും ചിക്കനും ചേർത്ത് മിക്സ് ചെയ്യാം കുറച്ചു വെള്ളം കൂടി ചേർത്ത് ചിക്കൻ നന്നായി വേവിക്കുക ഈ സമയം തേങ്ങാ കശുവണ്ടി കുരുമുളക് എന്നിവ അരച്ചെടുക്കാം ഇത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക തിളയ്ക്കുമ്പോൾ മല്ലിയിലയും കുറച്ചു ഗരംമസാലപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi