Category: കൂള്‍ ഡ്രിങ്ക്

cool drinks

  • ചക്കക്കുരു ഷെയ്ക്ക്: രുചികരവും പോഷകസമൃദ്ധവുമായത്‌

    ചക്കക്കുരു ഷെയ്ക്ക്: രുചികരവും പോഷകസമൃദ്ധവുമായത്‌

    ദിനം ഊർജ്ജസ്വലമാക്കാൻ ഒരു രുചികരവും ആരോഗ്യകരവുമായ പാനീയം! ചക്കക്കുരു ഷെയ്ക്ക് മലയാളികളുടെ അടുക്കളയിൽ ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അത്ഭുത പാനീയമാണ്. ചക്കക്കുരുവിന്റെ പോഷണഗുണവും, പാലിന്റെ മിനുസവും, ബൂസ്റ്റിന്റെ രുചിയും ചേർന്ന ഈ ഷെയ്ക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാചകക്കുറിപ്പ് പരീക്ഷിച്ച് നിന്റെ ദിവസം മധുരമാക്കൂ!

    ചക്കക്കുരു ഷെയ്ക്ക്

    ചേരുവകൾ

    • വേവിച്ച ചക്കക്കുരു – 1/2 കപ്പ്

    • ബൂസ്റ്റ് പൊടി – 1 പാക്കറ്റ് (20-25 ഗ്രാം)

    • കട്ടപ്പാൽ – 1/4 കപ്പ്

    • പാൽ – 1/2 കപ്പ് (അടിക്കാൻ) + 1/2 കപ്പ് (പിന്നീട് ചേർക്കാൻ)

    • പഞ്ചസാര – 1-2 ടേബിൾസ്പൂൺ (ആവശ്യത്തിന്)

    • വാനില എസ്സൻസ് – 1 തുള്ളി

    തയ്യാറാക്കുന്ന വിധം

    1. ചക്കക്കുരു നന്നായി വേവിച്ച് തണുപ്പിച്ചെടുക്കുക.

    2. ഒരു മിക്സിയുടെ ജാറിൽ 1/2 കപ്പ് വേവിച്ച ചക്കക്കുരു, 1 പാക്കറ്റ് ബൂസ്റ്റ് പൊടി, 1/4 കപ്പ് കട്ടപ്പാൽ, 1/2 കപ്പ് പാൽ എന്നിവ ചേർത്ത് 30-40 സെക്കൻഡ് നന്നായി അടിച്ചെടുക്കുക.

    3. മിശ്രിതത്തിലേക്ക് 1-2 ടേബിൾസ്പൂൺ പഞ്ചസാരയും 1 തുള്ളി വാനില എസ്സൻസും 1/2 കപ്പ് പാൽ കൂടി ചേർത്ത് വീണ്ടും 20-30 സെക്കൻഡ് അടിക്കുക.

    4. അടിച്ചെടുത്ത ഷെയ്ക്ക് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് തണുപ്പിച്ചോ ചൂടോടെയോ വിളമ്പാം.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of: Huda’s happy kitchen 

    ആരോഗ്യ ഗുണങ്ങൾ

    • പോഷകസമൃദ്ധം: ചക്കക്കുരുവിൽ ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു, ഇത് ഊർജ്ജവും ദഹനശക്തിയും വർധിപ്പിക്കുന്നു.

    • ഊർജ്ജദായകം: ബൂസ്റ്റ് പൊടിയും പാലും ചേർന്ന് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു.

    • ആരോഗ്യകരമായ മധുരം: പഞ്ചസാര മിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

    എന്തുകൊണ്ട് ഈ വിഭവം?

    ചക്കക്കുരു ഷെയ്ക്ക് ഒരു പോഷകസമൃദ്ധവും രുചികരവുമായ പാനീയമാണ്, അത് എളുപ്പത്തിൽ തയ്യാറാക്കാം. ചക്കക്കുരുവിന്റെ തനതായ രുചിയും ബൂസ്റ്റിന്റെ മധുരവും വാനിലയുടെ സുഗന്ധവും ചേർന്ന് ഈ ഷെയ്ക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആക്കുന്നു. പ്രഭാതഭക്ഷണത്തിനോ ഉച്ചയ്ക്ക് ഒരു ലഘുഭക്ഷണമായോ ഈ ഷെയ്ക്ക് ആസ്വദിക്കാം.

    നിന്റെ ദിവസം രുചികരമാക്കാൻ ഈ ചക്കക്കുരു ഷെയ്ക്ക് ഇന്ന് തന്നെ പരീക്ഷിക്കൂ!

  • ഇഞ്ചി  ജ്യൂസ്

    ഇഞ്ചി ജ്യൂസ്

    ജ്യൂസ് ഉണ്ടാക്കാൻ ഇനി ഫ്രൂട്ട്സ് ഒന്നും ആവശ്യമില്ല വെറും ഇഞ്ചിയും ഏലക്കായയും മാത്രം മതി, ചിലവില്ലാത്ത ഈ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണണോ…

    Ingredients

    ഇഞ്ചി ഒരു കഷണം

    ഏലക്കായ -3-4

    പഞ്ചസാര

    വെള്ളം

    ഐസ് ക്യൂബ്

    Preparation

    മിക്സിയുടെ ജാറിലേക്ക് ഇഞ്ചി കഷണം ചെറുതായി നുറുക്കി ഇടുക കൂടെ പഞ്ചസാരയും മൂന്നുനാല് ഏലക്കായും ഐസ്ക്യൂബ് ഇട്ട് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് വെള്ളം കൂടി ചേർത്ത് അരിച്ച് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Abha kitchen

  • മാങ്ങാ ജ്യൂസ്

    മാങ്ങാ ജ്യൂസ്

    വർഷം മുഴുവനും മാങ്ങാ ജ്യൂസ് കുടിക്കാം, മാങ്ങ പഴം തീരുന്നതിനു മുമ്പ് ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചോളൂ…

    മാങ്ങ പഴം തൊലി കളഞ്ഞ് പൾപ്പ് എടുക്കുക ഒരു പച്ചമാങ്ങ കൂടി എടുക്കാം ഇതിനെ നന്നായി അരച്ചെടുക്കണം ശേഷം ഒരു പാനിലേക്ക് മാറ്റി തിളപ്പിച്ച് നന്നായി വേവിച്ചെടുക്കുക ഈ സമയത്ത് വേണമെങ്കിൽ പഞ്ചസാര ചേർക്കാം ചേർക്കണമെന്ന് നിർബന്ധമില്ല ചൂടാറുമ്പോൾ കുപ്പികളിൽ അടച്ചു ഫ്രീസറിൽ സൂക്ഷിക്കാം ആവശ്യമുള്ളപ്പോൾ മധുരവും വെള്ളവും ആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pushpauday kitchen kalava

  • വെള്ള നാരങ്ങ വെള്ളം

    വെള്ള നാരങ്ങ വെള്ളം

    വെള്ള നിറത്തിലുള്ള നാരങ്ങ വെള്ളത്തിന്റെ റെസിപ്പി ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണുമല്ലോ തേങ്ങയോ കണ്ടൻസ്ഡ് മിൽക്കോ ഒന്നും ചേർക്കാതെ തന്നെ പാല് പോലുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം…

    Ingredients

    നാരങ്ങ -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    ഏലക്കായ രണ്ട്

    കശുവണ്ടി കുതിർത്തത്

    പഞ്ചസാര

    വെള്ളം

    Preparation

    ആദ്യം കശുവണ്ടി കുതിർത്തത് അരച്ച് പേസ്റ്റ് ആക്കി എടുക്കാം ശേഷം ഇതും മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക അരിച്ചെടുത്തതിനുശേഷം ഐസ് ക്യൂബ് ചേർത്ത് സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with jumus kitchen

  • മുന്തിരി  ജ്യൂസ്‌

    മുന്തിരി ജ്യൂസ്‌

    ജ്യൂസ്‌ മുന്തിരി കൂടുതൽ വേടിച്ച് ഇതുപോലെ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി, ഇത് ഉപയോഗിച്ച് മൂന്ന് തരം ജ്യൂസ് തയ്യാറാക്കാം… മൂന്നുമാസം വരെ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം…

    മുന്തിരി നന്നായി കഴുകിയതിനുശേഷം ഒരു വലിയ പാത്രത്തിലേക്ക് ചേർക്കുക മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് പഞ്ചസാരയുംചേർത്ത് ഉടയുന്ന വരെ വേവിച്ചെടുക്കുക, ചൂടാറുമ്പോൾ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. തയ്യാറാക്കിയ ഈ ജ്യൂസ്‌നെ ഫ്രിഡ്ജിൽ ഏറെ നാൾ കേടാവാതെ സൂക്ഷിക്കാം… ഇത് ഉപയോഗിച്ച് ജ്യൂസ്‌, മോജിറ്റോ, ലാസ്സി എന്നിവ തയ്യാറാക്കാം

    വിശദമായി അറിയുവാൻ വീഡിയോ കാണുക,

    ഇത് പോലുള്ള റെസിപ്പി കൾക്കായ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA

  • ഫ്രഷ് ലെമൺ സോഡാ

    ഫ്രഷ് ലെമൺ സോഡാ

    ചൂടുള്ള സമയത്ത് റീഫ്രഷിംഗ് ആവാനായി നാരങ്ങയും ഇഞ്ചിയും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ജ്യൂസ്, വയറിനും നല്ലത്..

    Ingredients

    കാന്താരി മുളക് -ഒന്ന്

    ഇഞ്ചി -ഒരു കഷണം

    പുതിനയില -6

    പഞ്ചസാര സോഡാ

    നാരങ്ങ -2

    Preparation

    ആദ്യം ഇഞ്ചി കാന്താരി മുളക് പുതിനയില ഇവ മൂന്നും കൂടി ചതച്ചെടുക്കുക, ശേഷം നാല് ഗ്ലാസുകൾ എടുക്കാം ഒരു ചെറുനാരങ്ങയുടെ പകുതി ഓരോ ക്ലാസിലും പിഴിഞ്ഞു കൊടുക്കാം ഇനി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി പുതിനയില മിക്സ് നാലു ക്ലാസുകളിലായി ഇടാം, ഓരോ ഗ്ലാസിലും പഞ്ചസാര കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക പഞ്ചസാര അലിയുമ്പോൾ കസ് കസ് കൂടി ചേർക്കാം, ഇനി ഇതിലേക്ക് തണുത്ത സോഡ ഒഴിച്ചു കൊടുക്കുക സ്കൂൾ വെച്ച് നന്നായി ഇളക്കിയതിനു ശേഷം കുടിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MY KITCHEN WORLD

  • മുന്തിരി ജ്യൂസ്

    മുന്തിരി ജ്യൂസ്

    മുന്തിരി ഉപയോഗിച്ച് റിഫ്രഷിങ് ഒരു ജ്യൂസ് തയ്യാറാക്കാം

    ഒരു പാനിൽ അല്പം വെള്ളം എടുത്ത് തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് ഒരു കഷണം ഇഞ്ചി ഒരു ഏലക്കായ മുന്തിരി എന്നിവ ചേർത്ത് കൊടുക്കുക മുന്തിരി നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കാം ശേഷം മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക, പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World