ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ? പലര്‍ക്കും ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങള്‍ പാചകം ചെയ്യുന്ന ആളാണെങ്കില്‍ ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടതെന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ന്യൂട്രീഷനിസ്റ്റും ഡയറ്റീഷനുമായ ഡോ. സ്വാതി ദേവ് എഴുതിയിരിക്കുന്നത് എന്താണന്ന് നോക്കാം. ബേക്കിങ് സോഡയും ബേക്കിങ് പൗഡറും തമ്മിലുള്ള വ്യത്യാസം.
അപ്പത്തിന്റെ മാവ് പുളിപ്പിക്കുന്നതിന് അപ്പത്തിന്റെ മാവ് പുളിപ്പിക്കുന്നതിന് വേണ്ടി എല്ലാവരും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയുടെ രാസഘടന തീര്‍ത്തും വ്യത്യസ്തമാണ്. ബേക്കിങ് സോഡ ഒരു ക്ഷാര സംയുക്തമാണ്. ഏതെങ്കിലും അമ്ലഗുണമുള്ള പദാര്‍ത്ഥവുമായി ചേരുമ്പോള്‍ ഇത് പ്രതിപ്രവര്‍ത്തിക്കും.
അമ്ലഗുണമുള്ള പാദാര്‍ത്ഥങ്ങള്‍ ഉദാഹരണത്തിന് , വിനാഗിരി, മോര്, നാരങ്ങനീര്, തൈര് പോലെ അമ്ലഗുണമുള്ള പാദാര്‍ത്ഥങ്ങള്‍ ബേക്കിങ് സോഡയില്‍ ചേര്‍ക്കുകയാണെങ്കില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടാവുകയും മാവ് പുളിക്കാന്‍ ഇത് കാരണമാവുകയും ചെയ്യും.
അമ്ല പദര്‍ത്ഥങ്ങളുടെയും മിശ്രിതമാണ് ബേക്കിങ് പൗഡര്‍ അതേസമയം, ബേക്കിങ് സോഡയുടെയും ഇവയെ നനവില്ലാതെ വേര്‍തിരിച്ച് നിര്‍ത്തുന്ന അമ്ല പദര്‍ത്ഥങ്ങളുടെയും മിശ്രിതമാണ് ബേക്കിങ് പൗഡര്‍. നിലവില്‍ ലഭിക്കുന്ന ബേക്കിങ് പൗഡറുകള്‍ രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിന്റെ പുളിപ്പിക്കല്‍ രണ്ട് രീതിയില്‍ നടക്കും. അതായത് ആദ്യം വെള്ളം ചേര്‍ക്കുമ്പോഴും പിന്നീട് മാവ് ചൂടാക്കുമ്പോഴും.
ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡര്‍ ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡര്‍ ഉപയോഗിക്കാം. നേരെ മറിച്ചും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അളവില്‍ അല്‍പം വ്യത്യാസം വരുത്തണം. ഉദാഹരണത്തിന് , ബേക്കിങ് സോഡയ്ക്ക് പകരം ബേക്കിങ് പൗഡറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നിടത്ത് മൂന്ന് ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കണം. എങ്കിലെ പ്രതീക്ഷച്ച ഫലം ലഭിക്കൂ.
ബേക്കിങ് സോഡയുടെ അളവ് ബേക്കിങ് പൗഡറിന് പകരം ബേക്കിങ് സോഡയാണ് ഉപയോഗിക്കുന്നതെങ്കില്‍ ബേക്കിങ് സോഡയുടെ അളവ് കുറയ്ക്കണം കൂടാതെ മാവ് പുളിപ്പിക്കുന്നതിന് അമ്ലപദാര്‍ത്ഥങ്ങള്‍ ഏതെങ്കിലും ചേര്‍ക്കുകയും വേണം. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ക്കാന്‍ പറയുന്നിടത്ത് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്താല്‍ മതിയാകും. അതിനൊപ്പം രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് പോലെ അമ്ലഗുണമുള്ള പദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ക്കണം.
ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടത്? ഇവ രണ്ടും ഉപയോഗിക്കുന്നതിന് പകരം മാവ് സ്വാഭാവികമായി പുളിക്കുന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇഡ്ഡലി, ദോശ , കേക്ക് എന്നിവ ഉണ്ടാക്കാനാണ് ഇവ കൂടുതലായും ഉപോഗിക്കുന്നത്. അതിനാല്‍ ബേക്കിങ് സോഡയോ ബേക്കിങ് പൗഡറോ ഉപയോഗിക്കുന്നതിന് പകരം മാവ് സ്വയം പുളിക്കാന്‍ അനുവദിക്കുക.
പൂര്‍ണമായും പ്രകൃതിദത്ത മാര്‍ഗം പൂര്‍ണമായും പ്രകൃതിദത്ത മാര്‍ഗം. കേക്കും മറ്റ് മധുരപലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ ഇവ മൃദുലമാക്കുന്നതിന് ബേക്കിങ് സോഡയോ പൗഡറോ ഉപയോഗിക്കുന്നതിന് പകരം വെണ്ണയും പാല്‍പ്പാടയും ഉപയോഗിക്കാം. ബേക്കിങ് സോഡ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കഴിക്കുന്ന അളവില്‍ കുറവ് വരുത്താന്‍ ശ്രദ്ധിക്കണം.
ഈ പോസ്റ്റ് ഇഷ്ടമായെങ്കില്‍ ഇത് നിങ്ങളും ഷെയര്‍ ചെയ്യൂ. ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലാ എങ്കില്‍ മറക്കാതെ ലൈക് ചെയ്യൂ.